For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  By Aswini
  |

  ഇപ്പോള്‍ സിനിമാ ലോകത്ത് നായിക-നായക സങ്കല്‍പങ്ങളൊക്കെ മാറിമറിയുകയാണ്. മുഖം നിറയെ മുഖക്കുരുകളുമായി മലര്‍ വന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അറിഞ്ഞു സ്വീകരിച്ചത് അതിനുള്ള തെളിവാണ്.

  നായകന്മാരുടെ കാര്യത്തിലേക്കെത്തുമ്പോള്‍, തല നിറയെ മുടിയൊക്കെയുള്ള നായകന്മാര്‍ക്ക് മാത്രമല്ല സിനിമ എന്നായി. മുമ്പൊക്കെ കഷണ്ടിത്തല ഒരു കുറവായി കണ്ടിരുന്നെങ്കില്‍, ഇപ്പോഴത് ട്രെന്റാണ്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമൊക്കെ അത്തരക്കാര്‍ക്ക് ആശ്വാസം നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. മലയാള സിനിമയിലെ കുറച്ച് കഷണ്ടിത്തലയന്മാരായ നായകന്മാരെ കാണാം...

  ഫഹദ് ഫാസില്‍

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  നായക സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം എഴുതിയ നടനാണ് ഫഹദ് ഫാസില്‍. ഒരു നായകനാകാന്‍ അഭിനയ മികവ് മാത്രം മതിയെന്ന് ഫഹദ് തെളിയിച്ചു. മറ്റു നായകന്മാരെ അപേക്ഷിച്ചു നോക്കുമ്പോഴുള്ള പൊക്കമോ, ഹെയര്‍ സ്‌റ്റൈലോ ഫഹദിനില്ല. അത് മനസ്സിലാക്കിയ ഫഹദ് വിഗ്ഗ് വച്ച് അഭിനയിക്കാറുമില്ല

  കുഞ്ചാക്കോ ബോബന്‍

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  ആദ്യകാലത്തെ ചിത്രങ്ങളിലൊക്കെ ചാക്കോച്ചന്‍ പിന്നിലെ മുടി സ്റ്റൈലില്‍ മുന്നിലേക്ക് ചീകിയൊതുക്കിയാണ് അഭിനയിച്ചിരുന്നത്. രണ്ടാം വരവില്‍ കഷണ്ടിത്തല അല്പം പുറത്ത് കാണിക്കാനൊക്കെ തുടങ്ങി. പോളി ടെക്‌സനിക്ക്, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും തുടങ്ങിയ ചിത്രങ്ങളിലൊക്കെ വിഗ്ഗില്ലാതെയാണ് ചാക്കോച്ചന്‍ അഭിനയിച്ചത്

  മോഹന്‍ലാല്‍

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കഷണ്ടിയാണെന്നുള്ള ഗോസിപ്പുകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ചില ചിത്രങ്ങളില്‍ വിഗ് വച്ച് അഭിനയിക്കുന്ന ലാലിന്റെ മുടി സ്‌റ്റൈലുകള്‍ അരോചകത്വം തോന്നിയ്ക്കാറുമുണ്ട്. ബ്ലെസ്സി ചിത്രമായ പ്രണയത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന്റെ കഷണ്ടിയുള്ളൊരു ചിത്രം പുറത്തുവന്നിരുന്നു. ഈ രീതിയിലാണ് ലാലിന്റെ തല യഥാര്‍ത്ഥത്തില്‍ എന്നായിരുന്നു പാപ്പരാസികള്‍ പറഞ്ഞത്. അടുത്തിടെ തനിക്ക് കഷണ്ടിയാണെന്ന് ലാല്‍ സമ്മതിക്കുകയും ചെയ്തിരുന്നു

  വിനയ് ഫോര്‍ട്ട്

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  വിനയ് ഫോര്‍ട്ടും ഇപ്പോള്‍ വിഗ്ഗ് വച്ച് അഭിനയിക്കുന്നത് വളരെ കുറവാണ്. പ്രേമം എന്ന ചിത്രത്തില്‍ തന്റെ ഏറ്റവും വലിയ കോംപ്ലക്‌സ് മുടിയില്ലാത്തതാണെന്ന് തമാശയില്‍ നടന്‍ പറയുന്നുണ്ട്. വിഗ്ഗ് ഇല്ലാതെ തന്നെയാണ് വിനയ് ഫോര്‍ട്ട് സുന്ദരന്‍

  ഇന്ദ്രജിത്ത്

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  ഇന്ദ്രജിത്തിനും കഷണ്ടിയാണ്. ചാന്ത്‌പൊട്ട് പോലുള്ള ഒന്നു രണ്ട് ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എല്ലാ ചിത്രങ്ങളിലും ഇന്ദ്രജിത്തും വിഗ്ഗ് വച്ചാണ് അഭിനയിച്ചിട്ടുള്ളത്

  മനോജ് കെ ജയന്‍

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  ആദ്യകാല ചിത്രങ്ങളിലൊക്കെ മനോജ് കെ ജയന്‍ തന്റെ ശരിക്കുള്ള മുടി പുറത്ത് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളിലൊക്കെ വിഗ്ഗ് ഉപയോഗിക്കുന്നുണ്ട്.

  സിദ്ദിഖ്

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  ആദ്യകാലത്തെല്ലാം സ്വന്തം കഷണ്ടി കാണിച്ച് അഭിനയിക്കാന്‍ ധൈര്യം കാണിച്ച നടന്‍ സിദ്ദിഖ് പക്ഷേ പിന്നീട് മുടിവച്ച് സ്‌റ്റൈലിഷ് ആവുകയായിരുന്നു. ഇടക്കിപ്പോഴും ചില ചിത്രങ്ങളില്‍ വിഗില്ലാത്ത സിദ്ദിഖിനെ സംവിധായകര്‍ കൊണ്ടുവരാറുണ്ട്.

  ഷൈന്‍ ടോം ചാക്കോ

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  ഇതിഹാസ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കുയര്‍ന്ന ഷൈന്‍ ടോം ചാക്കോയ്ക്കും കഷണ്ടിത്തലയാണ്. പക്ഷെ ചുരുണ്ട ആ മുടിയും ഷൈനിന് സ്‌റ്റൈലാണ്.

  ഭരത് ഗോപി

  കഷണ്ടിത്തലയന്മാരായ മലയാളത്തിലെ നായകന്മാര്‍

  ഇപ്പോഴല്ല മലയാള സിനിമയില്‍ നായകന്മാര്‍ക്ക് കഷണ്ടിത്തല പുറത്തു കാണിക്കാനുള്ള ധൈര്യം വന്നത് എന്നതിന് തെളിവാണ് ഭരത് ഗോപി. തന്റെ കഷണ്ടികൊണ്ട് ശ്രദ്ധനേടിയ നടനാണ് ഭരത് ഗോപി എന്ന് വേണമെങ്കിലും പറയാം.

  English summary
  Celebrities secrets are always interesting,curious and worth reading.Secrets would get digged up easily in this internet era.Baldness is something which no one can stop but we could hide with the help of old wig method and latest hair fixing method. Here listing few Malayalam stars with baldness.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X