അന്ന് മോഹന്‍ലാലിന്റെ രണ്ട് പെണ്‍മക്കള്‍! ഇന്ന് സീരിയല്‍ നടിമാര്‍, ബാലേട്ടനിലെ സുന്ദരിമാരുടെ വിശേഷം

ബാലതാരങ്ങളായി വന്ന് പിന്നീട് സൂപ്പര്‍ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട് കേരളത്തില്‍. ബേബി ശാലിനി മുതല്‍ കാവ്യ മാധവന്‍ തുടങ്ങി ഒരുപാട് സൂപ്പര്‍ നായികമാരെയും അതിന് ഉദ്ദാഹരണമായി പറയാം. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ള രണ്ട് താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മോഹന്‍ലാലിനെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരങ്ങളാണ് ഗോപിക അനിലും കീര്‍ത്തന അനിലും. മോഹന്‍ലാലിന്റെ രണ്ട് പെണ്‍മക്കളായിട്ടായിരുന്നു ഈ സഹോദരിമാര്‍ അഭിനയിച്ചത്. 2003 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ ഇരുവരും ബാലതാരങ്ങളായിരുന്നെങ്കില്‍ ഇന്ന് അങ്ങനെ അല്ല.

keerthana-gopika

ഇപ്പോള്‍ രണ്ട് പേരും സീരിയല്‍ നടിമാര്‍ ആണെന്നുള്ളതാണ് രസകരമായ കാര്യം. ചെറുപ്പത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വലുതായതിന് ശേഷം ഇരു സഹോദരിമാരെ കുറിച്ചും അധികം ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങള്‍ നിറയെ സഹോദരിമാരുടെ ചിത്രങ്ങള്‍ നിറയുകയാണ്. ഇതോടെ നടിമാരെ കുരിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി.

ബിജു മേനോന്റെ ശിവം എന്ന സിനിമയിലായിരുന്നു ഗോപിക ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്റെ മകളായിട്ടായിരുന്നു ഗോപിക എത്തിയത്. സീത കല്യാണം എന്ന സിനിമയാണ് കീര്‍ത്തന ആദ്യമായി അഭിനയിച്ചത്. ശേഷം പാഠം ഒന്ന് ഒരു വിലാപം, സദാനന്ദന്റെ സമയം, എന്നീ സിനിമകളിലും അഭിനയിച്ചു. അതിനും ശേഷമാണ് ബാലേട്ടനില്‍ സഹോദരിമാര്‍ ഒന്നിക്കുന്നത്.

keerthana-gopika

കോഴിക്കോട് സ്വദേശിനികളായ ഇരുവരും ഇപ്പോള്‍ ഒരുപാട് വളര്‍ന്നു. ഗോപിക ഇപ്പോള്‍ ഒരു ആയൂര്‍വേദ ഡോക്ടറാണ്. കീര്‍ത്തന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയുമാണ്. പഠനം പൂര്‍ത്തിയാക്കിയതോടെ സഹോദരിമാര്‍ അഭിനയ രംഗത്തേക്ക് തന്നെ തിരികെ വന്നിരിക്കുകയാണ്. സിനിമയിലേക്ക് എത്തിയില്ലെങ്കിലും സീരിയലുകളിലാണ് നടിമാര്‍ സജീവമാവുന്നത്.

നേരത്തെ അമ്മത്തൊട്ടില്‍ എന്ന സീരിയലില്‍ ഗോപികയും മംഗല്യം എന്ന സീരിയലില്‍ കീര്‍ത്തനയും അഭിനയിച്ചിരുന്നു. നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കബനി എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് ഇരുവരും. ടൈറ്റില്‍ കഥാപാത്രമായ കബനിയായി ഗോപിക എത്തുമ്പോള്‍ പത്മിനിയായിട്ടാണ് കീര്‍ത്തന അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X