For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതം ഇവിടെ അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു; പ്രസവശേഷമുണ്ടായ അവസ്ഥയെ കുറിച്ച് നടി ലക്ഷണ

  |

  മലയാളത്തില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് ശ്രദ്ധേയായി മാറിയ നടിയാണ് ലക്ഷണ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ നടി അഭിനയിച്ചിരുന്നു. പത്ത് വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന നടി തിരിച്ച് വരവിനൊരുങ്ങുകയാണ്.

  തിരിച്ച് വരവില്‍ യഥാര്‍ഥ പേരായ കൃഷ്ണ എന്നതില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് നടിയിപ്പോള്‍ പറയുകയാണ്. മാത്രമല്ല പ്രസവത്തോട് അനുബന്ധിച്ച് ഡിപ്രഷന്‍ വന്നതിനെ പറ്റിയും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ലക്ഷണ വെളിപ്പെടുത്തി.

  പത്ത് വര്‍ഷത്തെ ഇടവേള എടുത്തിരുന്നു. 2010 ലാണ് വിവാഹം കഴിച്ചത്. അറിഞ്ഞോണ്ടാണ് അത്രയും നാള്‍ ഇടവേള എടുത്തത്. ആ സമയത്ത് എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. കല്യാണം കഴിഞ്ഞ് പോയതിന് ശേഷമാണ് ബ്രേക്ക്. സിനിമയില്‍ അഭിനയിക്കാനും നൃത്തം ചെയ്യാനുമൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നൊരു ഭര്‍ത്താവാണ് തന്റേതെന്ന് ലക്ഷണ പറയുന്നു.

  പ്രൊപ്പോസല്‍ വന്ന സമയത്ത് ഞാന്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. പുള്ളിയുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹവുമായിട്ടുള്ള വേവ് ലെംഗ്ത് മനസിലായി. ഞങ്ങളുടെ കെമിസ്ട്രി ചേര്‍ന്ന് പോവുന്നതായി തോന്നി. എന്റെ എല്ലാ കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യും.

  രണ്ടാം വിവാഹം നടക്കില്ല, താടി കളഞ്ഞതിന്റെ കഥ മറ്റൊന്നാണ്; ദില്‍ഷയും ബ്ലെസ്ലിയുമാണ് യഥാര്‍ഥ ഗെയിമേഴ്‌സ്, രജിത്

  മോഹന്‍ലാലിനൊപ്പം ബാലേട്ടന്‍ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അബദ്ധത്തെ കുറിച്ചും ലക്ഷണ പറഞ്ഞിരുന്നു.

  'സിനിമയില്‍ ലാലേട്ടന്റെ അനിയത്തി വേഷത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ഘട്ടത്തില്‍ ലാലേട്ടന്‍ എന്നെ തല്ലുന്നുണ്ട്. ഈ സീനെടുക്കാന്‍ വേണ്ടി നല്ല രീതിയില്‍ പരിശീലനമൊക്കെ നടത്തി. ടേക്ക് എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ എല്ലാം മറന്നു. ലാലേട്ടന്‍ അഭിനയിച്ചോണ്ട് വരുന്നത് കണ്ടപ്പോള്‍ മുഖം തിരിക്കാന്‍ മറന്ന് പോയി. അദ്ദേഹം കൈ വീശി ഒരടി അടിച്ചു. എന്റെ മുഖം പോയി തൂണില്‍ ഇടിച്ചു.

  എന്താ സംഭവിച്ചതെന്ന് പോലും മനസിലാക്കാന്‍ പറ്റിയില്ല. അദ്ദേഹത്തിനും അത് വിഷമമായി. അഭിനയിക്കുമ്പോള്‍ ടൈമിങ് ഉണ്ട്. അതൊക്കെ ശ്രദ്ധിക്കണമെന്ന് അന്ന് ലാലേട്ടനാണ് പറഞ്ഞ് തന്നതെന്ന്' ലക്ഷണ പറയുന്നു.

  ശരിക്കും ഭാര്യമാർ ഇങ്ങനാണോ? ശിവനെ പഠിപ്പിക്കാനൊരുങ്ങി അഞ്ജലി, സാന്ത്വനത്തില്‍ വീണ്ടും ട്വിസ്റ്റ്

  സിനിമയിലേക്ക് തിരിച്ച് വരാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് രണ്ടാമതും ഗര്‍ഭിണിയാവുന്നത്. ആ സമയത്താണ് എന്റെ ജീവിതം ആകെ മാറി മറിഞ്ഞത്. ഗര്‍ഭിണിയായപ്പോള്‍ ഒരുപാട് ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതലാണ് എനിക്ക് പ്രശ്‌നമുണ്ടായത്. പ്രസവത്തിന് എനിക്കെന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ പറ്റിയില്ല.

  'അബ്രാം ആര്യൻ ഖാന്റെ മകൻ, പുറത്തറിയാതിരിക്കാൻ ഷാരൂഖ് സ്വന്തം മകനാക്കി'; താരകുടുംബത്തെ അസ്വസ്ഥമാക്കിയ ​ഗോസിപ്പ്

  Recommended Video

  ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

  ഇരുട്ട് മുറിയിലിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എപ്പോഴും കരയാനാണ് തോന്നുന്നത്. കുഞ്ഞിനോട് കുഴപ്പമൊന്നുമില്ല. പക്ഷേ എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതി. കണ്ണാടിയില്‍ എന്റെ മുഖം കാണുന്നത് പോലും ഇഷ്ടമില്ലാതെയായി. അതോടെ ഈ ജീവിതം തന്നെ അവസാനിപ്പിച്ചോ എന്ന് ആരോ എന്റെയുള്ളിലിരുന്ന് പറയുന്നത് പോലെ തോന്നി.

  ഭര്‍ത്താവ് ഡോക്ടറാണ്, അദ്ദേഹം വന്ന് ചോദിക്കുമ്പോള്‍ പോലും ഇതൊന്നും ആരോടും പറയാന്‍ പറ്റാതെയായി. എന്നാല്‍ അദ്ദേഹം വന്ന് എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അത് തുറന്ന് പറയാന്‍ പറഞ്ഞു. അതാണ് എന്റെ ജീവിതം മാറ്റി മറിച്ച നിമിഷമാണെന്ന് ലക്ഷ്ണ പറയുന്നു. ഇതൊക്കെ അനുഭവിക്കുന്നവര്‍ക്ക് പ്രചോദനമാവാനാണ് ഞാനിത് പറയുന്നതെന്നും നടി സൂചിപ്പിച്ചു.

  Read more about: actress
  English summary
  Balettan Movie Fame Actress Lakshana Opens Up About Her Postpartum depression
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X