ടൊവിനോയ്ക്കും അഹാനയ്ക്കുമൊപ്പം നീലുവും ബാലുവും! ലൂക്കയില്‍ ഉപ്പും മുളകും താരങ്ങള്‍ ഒരുമിച്ചെത്തുന്നു
Recommended Video
ഉപ്പും മുളകുമെന്ന ഹാസ്യപരമ്പര കാണാത്തവര്‍ വിരളമാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര റേറ്റിംഗിലും ഏറെ മുന്നിലാണ്. സ്വഭാവികമായ അഭിനയവുമായാണ് ഓരോ കഥാപാത്രവും എത്തുന്നത്. കുടുംബപശ്ചാത്തലത്തിലൊരുക്കിയ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് നിഷ സാരംഗും ബിജു സോപാനവും. ബാലുവും നീലുവുമായാണ് ഇവരെത്തുന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി ഇരുവരും സജീവമാണ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവരും സിനിമയ്ക്കായി ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏത് ചിത്രത്തിലൂടെയാണ് ഇവര്‍ ഒരുമിച്ചെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
മിനിസ്‌ക്രീനിലെ മിന്നും ജോഡികള്‍ ബിഗ് സ്‌ക്രീനിനായി ഒരുമിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വര്‍ധിക്കുകയാണ്. ഇവരുടെ കെമിസ്ട്രി എങ്ങനെയായിരിക്കുമെന്നറിയാനാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുടക്കത്തില്‍ തങ്ങള്‍ ഒരുപാട് വിഷമിച്ചിരുന്നുവെന്നും കെമിസ്ട്രി വര്‍ക്കൗട്ടായത് പിന്നീടായിരുന്നുവെന്നും നേരത്തെ ബിജു സോപാനം പറഞ്ഞിരുന്നു. വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് ഉപ്പും മുളകും എത്താറുള്ളത്. യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിനൊപ്പമാണ് ഇവരുടെ വരവ്.

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലൂടെയാണ് ബാലുവും നീലുവും അതേ കഥാപാത്രമായി വെള്ളിത്തിരയിലും എത്തുന്നത്. അഹാന കൃഷ്ണ നായികയായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബാലുവിനേയും നീലുവിനേയും വെള്ളിത്തിരയില്‍ കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മിനിസ്‌ക്രീനില്‍ മാത്രമല്ല സിനിമയിലും ഇരുവരും തകര്‍ക്കുമെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. ലൂക്ക ജൂണിലാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications