ട്രെയിനിന്റെ കൂപ്പയിൽ മണിയറ ഒരുക്കി; വിവാഹ രാത്രിയിലെ ഗോവൻ യാത്രയെ കുറിച്ച് ബാലു വർഗീസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബാലു വർഗീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപ്പൊട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

സിനിമയ്ക്ക് അകത്ത് വലിയൊരു സൗഹൃദവലയം തന്നെ ബാലു വർഗീസിനുണ്ട്. നടൻ ആസിഫ് അലി, അർജുൻ അശോക്, ഗണപതി എന്നിവർ ബാലു വർഗീസിന്റെ അടുത്ത സുഹൃത്തുക്കളാണ് .ഇപ്പോഴിത തന്റെ വിവാഹരാത്രിയില്‍ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലു വർഗീസ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലിവിന്റെ വാക്കുകൾ ഇങ്ങനെ...
ഹണീബീ മുതലാണ് ആസിഫ് ഇക്കയുമായി സൗഹൃദത്തിലാകുന്നത്. ഇപ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയാണ്. ഇക്കയുടെ ഭാര്യ സമയാണ് എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നതും എല്ലാവരുമായും വൈബ് നിലനിര്‍ത്തുന്നതും.
അലീനയ്ക്കായി ഒരു ബേബി ഷവര്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് പുറത്തുള്ള അലീനയുടെ സുഹൃത്തുക്കളെ പോലും കൊച്ചിയിലെത്തിച്ചു. ഡ്രസ്സുകള്‍ പോലും അവളുടെ ഇഷ്ടം മനസിലാക്കി ഡിസൈന്‍ ചെയ്യിച്ചു. അലീനയ്ക്കത് വലിയ സര്‍പ്രൈസ് ആയിരുന്നു. അതുപോലെ തന്നെയാണ് അര്‍ജുന്‍ അശോകും ഭാര്യ നിക്കിയും. പിന്നെ ഗണപതി, മൃദുല്‍ അങ്ങനെ ഞങ്ങളുടേത് മാത്രമായി ഒരു ഗ്യാങ്ങുണ്ട്. എന്റെയും അലീനയുടെയും വിവാഹം കഴിഞ്ഞ രാത്രി തന്നെ ഞങ്ങള്‍ എല്ലാവരും ഗോവയ്ക്ക് ട്രിപ്പ് പോയി. ട്രെയിനില്‍ കയറിയപ്പോള്‍ കൂപ്പ മണിയറ പോലെ അലങ്കരിച്ചിരിക്കുന്നു. അതിനു പിന്നിലും സമയും നിക്കിയുമായിരുന്നു; ബാലു പറയുന്നു.
Recommended Video
ഏപ്രിൽ 1 ന് ആയിരുന്നു എലീനയ്ക്കും ബാലുവിനും ആൺകുഞ്ഞ് പിറന്നത്. നടൻ തന്നെയായിരുന്നു സന്തോഷ വാർത്ത ആരാധകരുമായി പങ്ങുവെച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2020 ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും ഐലീനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു.


Click it and Unblock the Notifications











