Just In
- 6 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 7 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എലീന ഗര്‍ഭിണിയാണ്, മേയില്‍ കുഞ്ഞതിഥിയെത്തും, സന്തോഷം പങ്കുവെച്ച് ബാലു വര്‍ഗീസ്, ചിത്രം വൈറല്‍
പുതുവര്‍ഷത്തില്‍ പുതിയ വിശേഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ബാലു വര്‍ഗീസും എലീനയും. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തനമാക്കിയായിരുന്നു ഇരുവരും എത്തിയത്.
നിറവയറുമായി നില്ക്കുന്ന എലീനയ്ക്കരികിലുള്ള ബാലുവിന്റെ ഫോട്ടോയും വൈറലായി മാറിയിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ദുബായില്‍ നിന്നുള്ള ചിത്രമായിരുന്നു ഇരുവരും പോസ്റ്റ് ചെയ്തത്. 2021ലായിരിക്കും കുഞ്ഞതിഥി എത്തുന്നതെന്നും ഇരുവരും കുറിച്ചിട്ടുണ്ട്.
എല്ലാവർക്കും മികച്ചതും സന്തോഷകരവുമായ ഒരു വർഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വർഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാൻ പോവുകയാണ്. ഈ മെയ് മാസത്തിൽ എത്തുന്ന ഒരാളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ലെന്നായിരുന്നു എലീന കുറിച്ചത്. നേഹ അയ്യര്‍, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണികൃഷ്ണന് തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.
ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും എലീനയും വിവാഹിതരായത്. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്. അഭിനയ രംഗത്ത് സജീവമായ ഇരുവരും വിജയ് സൂപ്പറും പൗര്‍ണിമയും എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.ആസിഫ് അലി വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ചത് എലീനയായിരുന്നു. ആസിഫിന്റെ കൂട്ടുകാരനായാണ് ബാലു വര്‍ഗീസ് വേഷമിട്ടത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. താരനിബിഡമായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന്റെ ചത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എലീനയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ബാലു പ്രൊപ്പോസ് ചെയ്തത്. ഇതിന് ശേഷമായാണ് പെണ്ണുകാണല്‍ ചടങ്ങിന്റെ ചിത്രങ്ങളും എലീന പങ്കുവെച്ചത്. റിയാലിറ്റി ഷോയിലൂടെയായിരുന്നു എലീന ശ്രദ്ധ നേടിയത്. മോഡലിംഗില്‍ സജീവമായതിന് ശേഷമായാണ് അഭിനയത്തിലേക്കെത്തിയത്. ചാന്തുപൊട്ടിലൂടെയായിരുന്നു ബാലു വര്‍ഗീസ് അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ഹണീബീ, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും തുടങ്ങിയ സിനിമകളിലെ ബാലുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.