നവരാത്രി ആഘോഷത്തിൽ സകുടുംബം പങ്കെടുത്ത് ദിലീപ്, മീനൂട്ടിയുടെ കയ്യിൽ തൂങ്ങി മഹാലക്ഷ്മി, വീഡിയോ വൈറൽ!
ദേവിയെ അറിഞ്ഞ് ആദരപൂര്‍വ്വം ആരാധിക്കാന്‍ ഒരു നവരാത്രിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം.
എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമാണ് നവരാത്രി. സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
നവരാത്രി ആഘോഷങ്ങൾ വിപുലമായി കൊണ്ടാടുന്നവരാണ് സിനിമാ താരങ്ങൾ. പതിവ് തെറ്റിക്കാതെ ഇന്ത്യൻ സിനിമയിലെ താരങ്ങൾക്കായി കല്യാൺ ജ്വല്ലേഴ്സ് താര നിബിഢമായ നവരാത്രി ആഘോഷം സംഘടിപ്പിച്ചിരുന്നു.

ബോളിവുഡിൽ നിന്നും ജാൻവി കപൂർ മുതൽ മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസ് വരെ ആഘോഷത്തിൽ പങ്കെടുക്കാൻ. താരങ്ങൾ നവരാത്രി ആഘോഷങ്ങൾക്കായി കുടുംബസമേതമാണ് എത്തിയത്. കല്യാൺ ഹൗസിലേക്ക് എത്തിയ താരങ്ങളിൽ ഏറെയും ശ്രദ്ധയാഘർഷിച്ചത് നടൻ ദീലിപും കുടുംബവുമായിരുന്നു.
ബോളിവുഡ് താരകുടുംബം വന്നിറങ്ങുംപോലെയാണ് രണ്ട് പെൺമക്കൾക്കും ഭാര്യ കാവ്യയ്ക്കുമൊപ്പം ദിലീപ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. കസവ് മുണ്ടും ഗോൾഡൺ നിറത്തിലുള്ള കുർത്തയുമായിരുന്നു ദിലീപ് ധരിച്ചത്. മസ്റ്റാഡ് യെല്ലൊ സാരിയിൽ സിപിംൾ ലുക്കിലാണ് കാവ്യ എത്തിയത്.
ആരാധക മനംകവർന്നത് മീനാക്ഷിയായിരുന്നു. ഓഫ് വൈറ്റ് ഹെവി വർക്ക് സാരിയും കമ്മലും അണിഞ്ഞ് മുല്ലപ്പുവും ചൂടി ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് മീനാക്ഷി എത്തിയത്. ഒറ്റ നോട്ടത്തിൽ മീനാക്ഷിക്ക് യുവനടി മമിത ബൈജുവിന്റെ രൂപസാദൃശ്യം തോന്നിയെന്നെല്ലാണ് ആരാധകർ കുറിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ഉടുപ്പിൽ കൊച്ചുസുന്ദരിയായി മഹാലക്ഷ്മിയും ആരാധക മനം കവർന്നു.
ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മീനാക്ഷിയുടെ കയ്യിൽ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയും ശ്രദ്ധനേടുന്നുണ്ട്. സഹോദരി എന്നതിലുപരിയായി മകളെപോലെയാണ് മഹാലക്ഷ്മിയെ മീനാക്ഷി കൊണ്ടുനടക്കുന്നതും കെയർ ചെയ്യുന്നതുമെന്നും വീഡിയോയിൽ നിന്നും വ്യക്തം. പ്രധാന വാതിലിന് അരികിൽ നിന്ന ആരാധകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത ശേഷമാണ് താരകുടുംബം മടങ്ങിയത്.

കല്യാണി പ്രിയദർശൻ, വിക്രം പ്രഭു, അശോക് സെൽവൻ, കീർത്തി പാണ്ഡ്യൻ, ജാൻവി കപൂർ, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങളും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ ബൊമ്മക്കൊലു ഒരുക്കിയതിന്റെ ചിത്രങ്ങൾ പങ്കിട്ട് കാവ്യ മാധവൻ എത്തിയിരുന്നു. നാല് തട്ടുകളായി ബൊമ്മകളും അതിനുതാഴെ ഒത്തനടുവിലായി ദുർഗാ ദേവിയുടെ ശിൽപ്പവും ഓട്ടുരുളിയിൽ പുഷ്പദളങ്ങളും കാണാമായിരുന്നു കാവ്യയുടെ ചിത്രത്തിൽ.
മഹാലക്ഷ്മിയും മീനാക്ഷിയും ചെന്നൈയിലാണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് നാളുകളായി ചെന്നൈയിലാണ് ദിലീപ് കുടുംബസമേതം താമസിക്കുന്നത്. ബാന്ദ്രയാണ് ദിലീപിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. തമന്നയാണ് ചിത്രത്തിൽ നായിക.


Click it and Unblock the Notifications