ഡിസ്നി മൂവികളെ പോലെയോ, ബറോസ് കണ്ട പ്രേക്ഷകരുടെ പ്രതികരണം, കലക്ഷൻ സാധ്യതകൾ
ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമ ഒടുവിൽ തിയറ്റിലെത്തി. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബറോസ്. പ്രേക്ഷകർക്ക് ബറോസിലേക്ക് കൗതുകം തോന്നാനുള്ള പ്രധാന കാരണവും ഇത് തന്നെയായിരുന്നു. പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച സിനിമയാണിത്. കൊച്ചി, ഗോവ, ബാങ്കോക്ക്, ചെന്നെ തുടങ്ങിയ ഇടങ്ങളിലായിരുന്നു ലൊക്കേഷൻ. കാത്തിരിപ്പിനൊടുവിൽ ബറോസ് റിലീസ് ചെയ്തിരിക്കെ പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങളും പുറത്ത് വരികയാണ്.
പൂർണമായും കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയാണ് ബറോസെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഹോളിവുഡ് സ്റ്റെെലിലുള്ള വിഷ്വൽ എഫക്ട് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. ഡിസ്നി മൂവുകളോടാണ് പല സീനുകളും താരതമ്യം ചെയ്യപ്പെടുന്നത്. അതേസമയം സെറ്റ് ഡിസെെനിനും ഡയലോഗുകൾക്കും സമ്മിശ്ര അഭിപ്രായം വരുന്നുണ്ട്.

ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ബറോസിന് ലഭിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ആദ്യ ദിനത്തിലെ കലക്ഷൻ പത്ത് കോടിക്കടുത്തായിരിക്കും. ഹോളിഡേ സീസണായതിനാൽ ബറോസ് വരും ദിവസങ്ങളിൽ വലിയ കലക്ഷൻ നേടിയെക്കും. പോസിറ്റീവ് അഭിപ്രായങ്ങളാണ് ബറോസിനെക്കുറിച്ച് കൂടുതലും വരുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ബറോസ്. 2019 ലാണ് ബറോസ് പ്രഖ്യാപിക്കുന്നത്. നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രേക്ഷകരിലേക്ക് ഈ ഫാന്റസി ചിത്രം എത്തിയത്. മോഹൻലാൽ അഭിനയിച്ച ഒന്നിലേറെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരിക്കെയാണ് ബറോസ് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











