കൂടുതലും കുട്ടികൾ, തിയറ്ററിൽ കുഞ്ഞ് ത്രീഡി കണ്ണ‌ടകൾ, ബറോസ് കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുമോ; പ്രതികരണങ്ങൾ

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ ബറോസ്: ​ഗാർഡിയൻ ഓഫ് ട്രഷേർസ് ഇന്ന് തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്നതാണ് ബറോസിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം. ബറോസ് കാണാനെത്തിയ ആരാധകർ ഏറെയാണ്. കൂടുതലും കുടുംബ പ്രേക്ഷകരാണ് ബറോസിനെത്തിയിരിക്കുന്നത്. കുട്ടികളാണ് കൂടുതലും. കുട്ടികൾക്ക് വേണ്ടിയുള്ള ചെറിയ കണ്ണടകൾ ആശിർവാദ് സെറ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത നിറങ്ങളിലാണ് കണ്ണട.

ഇത് ഒരു ആഘോഷ മോഹൻലാൽ ചിത്രമല്ലെന്നും കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയാണെന്നും പ്രേക്ഷകർ മനസിലാക്കണമെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെ‌ടുന്നുണ്ട്. ബറോസിലെ ഇസബെല്ലായെന്ന ​ഗാനം മോഹൻലാലാണ് പാടിയത്. മോഹൻലാൽ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ വിദേശത്ത് നിന്നുള്ള അഭിനേതാക്കളായ മായ റാവു വെസ്റ്റ്, സീസർ ലൊറന്റെ റാറ്റൻ, ഇ​ഗ്നാഷ്യോ മതിയോസ് തുടങ്ങിയവരുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നെെയിൽ ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ ഷോ നടന്നിരുന്നു. മോഹൻലാലും കുടുംബവും ഒപ്പം നിരവധി സഹപ്രവർത്തകരും ഷോയ്ക്ക് എത്തി.

Barroz

ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത് ജിജോ പൊന്നൂസിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ബറോസ്. 2019 ലാണ് ബറോസ് പ്രഖ്യാപിക്കുന്നത്. നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് പ്രേക്ഷകരിലേക്ക് എത്തിയത്. മോഹൻലാലിന്റെ സ്വപ്നമായിരുന്നു ബറോസ്. പ്രശസ്ത കലാസംവിധായകൻ മാർക് കിലിയനാണ് ബറോസിന്റെ സെറ്റുകൾ ഡിസൈൻ ചെയ്തത്. സന്തോഷ് ശിവനാണ് ഛായ​ഗ്രാഹകൻ.

More from Filmibeat

Read more about: barroz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X