പൃഥ്വിക്ക് മുന്നിൽ സംവിധായകനായി മോഹൻലാൽ, ബറോസിലെ ലൊക്കേഷൻ ചിത്രം പുറത്തുവിട്ട് നടൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ ബറോസ്. മലയാളി പ്രേക്ഷകർക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ ഇതാദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട് മമ്മൂട്ടി, പ്രിയദർശൻ, ദിലീപ്, സിബി മലയിൽ തുടങ്ങിയവർ ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തിരുന്നു.
പച്ചയിൽ അതീവ ഗ്ലാമറസായി മാളവിക മോഹനൻ, ചിത്രം കാണൂ
മോഹൻ സംവിധാനം ചെയ്ടുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബറോസിന്റെ ഒരു ലൊക്കേഷൻ ചിത്രമാണ്. പൃഥ്വരാജ് ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് മുൻപും ബറോസിന്റ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ആക്ഷനും കട്ടും പറയുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തിരുന്നു . ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രം പുറത്തു വന്നിരിക്കുന്നത

പൃഥ്വരാജിനോട് സീനുമായി ബന്ധപ്പെട്ട് എന്തോ സംസാരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ലാലേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന പൃഥ്വിയെയാണ് ചിത്രത്തിൽ കാണുന്നത്. ബറേസ് മോഹൻലാൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.

വാസ്‌കോഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. മയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
Recommended Video

ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. . മോഹൻലാലിനോടൊപ്പം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ പൃഥ്വിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല. വിദേശതാരങ്ങളാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ എത്തുന്നത്. പാസ് വേഗയാണ്ഗാമയുടെ ഭാര്യയാകുന്നത്.


Click it and Unblock the Notifications