രണ്ട് വീടുകളിലായാണ് അവരുടെ താമസം! ഭാര്യമാരെക്കുറിച്ച് ബഷീര്‍ ബഷി! വിമര്‍ശകര്‍ക്കുള്ള മറുപടി ഇങ്ങനെ!

ബിഗ് ബോസ് മലയാളത്തിലൂടെയാണ് പലരെക്കുറിച്ചും പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടിയില്‍ പങ്കെടുത്തോടെയാണ് പലരുടെ ജീവിതവും മാറി മറിഞ്ഞത്. സാബുമോനായിരുന്നു പരിപാടിയുടെ വിജയി. അദ്ദേഹത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഏറെയായിരുന്നു. ബിഗ് ബോസ് വിജയിയാതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. നിരവധി അവസരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. നേരത്തെ മിനിസ്‌ക്രീനിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും സജീവമാണ് അദ്ദേഹം. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് ബഷീര്‍ ബഷിയെ കൂടുതല്‍ പേരും ശ്രദ്ധിച്ച് തുടങ്ങിയത്.

ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ ബഷീറിന് നല്‍കിയതെങ്കിലും ഇടയ്ക്ക് വെച്ച് അദ്ദേഹവും പുറത്താവുകയായിരുന്നു. സഹമത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദമാണ് അദ്ദേഹത്തിന്. അനൂപ് ചന്ദ്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതമായാണ് അദ്ദേഹം എത്തിയത്. ഫ്രീക്കന്‍ മത്സരാര്‍ത്ഥി , രണ്ട് വിവാഹം ചെയ്തയാള്‍ തുടങ്ങിയ വിശേഷണങ്ങളായിരുന്നു ബഷീറിനെ പരിചയപ്പെടുത്തുന്നതിനായി പലരും ഉപയോഗിച്ചത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ സമയം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിനിടയില്‍ അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രങ്ങള്‍ക്ക് കടപ്പാട്: ബഷീര്‍ ബഷി ഫേസ്ബുക്ക് പേജ്.

സന്തുഷ്ട കുടുംബമാണ്

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മതപരമായ കാര്യങ്ങളും ആചാരങ്ങളേയുമെല്ലാം ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ട് വീട്ടിലായാണ് ഭാര്യമാരുടെ താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്.

കല്ലുമ്മക്കായ നല്‍കുന്ന സംതൃപ്തി

ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷവും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ തിരക്കാറുണ്ട്. അതിനിടയിലാണ് കുടുംബത്തോടൊപ്പമൊരു വെബ് സീരീസുമായി ബഷീര്‍ ബഷി എത്തിയത്. കല്ലുമ്മക്കായ എന്ന് വെബ്് സീരീസിന് തുടക്കം മുതല്‍ത്തന്നെ മികച്ച പ്രതികരണവും പിന്തുണയുമായിരുന്നു ലഭിച്ചത്. ക്ഷണനേരം കൊണ്ടാണ് കല്ലുമ്മക്കായയുടെ എപ്പിസോഡുകള്‍ തരംഗമായി മാറുന്നത്. ബഷീര്‍ മാത്രമല്ല കുടുംബാംഗങ്ങളെല്ലാം ഈ വെബ് സീരീസിനായി അണിനിരക്കുന്നുണ്ട്.

അനൂപിന്റെ വിവാഹത്തിനെത്തി

വഴക്കും വാഗ്വാദവുമൊക്കെയായിരുന്നുവെങ്കിലും ബിഗ് ബോസില്‍ ശക്തമായ സൗഹൃദങ്ങളും ഉടലെടുത്തിരുന്നു. അനൂപ്, സാബു, രഞ്ജിനി തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണ് ബഷീറിനുള്ളത്. അടുത്തിടെയായിരുന്നു അനൂപ് ചന്ദ്രന്റെ വിവാഹം. കുടുംബസമേതമായാണ് ബഷീര്‍ ബഷി വിവാഹത്തിനെത്തിയത്. ബിഗ് ബോസ് താരങ്ങളുടെ പുനസമാഗമത്തിനുള്ള വേദി കൂടിയായി മാറുകയായിരുന്നു അത്. പേളി മാണിയുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് മുന്‍പ് ചോദിച്ചപ്പോള്‍ തന്നെ വിളിച്ചിരുന്നില്ലെന്ന് ബഷീര്‍ മറുപടി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ സ്വീകാര്യതയാണ് ബഷീറിന് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായും കല്ലുമ്മക്കായയുടെ പുതിയ എപ്പിസോഡുമായാണ് അദ്ദേഹം എത്താറുള്ളത്. ബിഗ് ബോസിന് ശേഷവും താരങ്ങളുടെ ഫാന്‍സ് പേജുകളും ആര്‍മി ഗ്രൂപ്പുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

ബിഗ് ബോസിന്റെ  പുതിയ സീസണ്‍

ആദ്യ പതിപ്പിന് പിന്നാലെയായി അടുത്ത ഭാഗവുമായി ബിഗ് ബോസ് എത്തുകയാണെന്ന വിവരമായിരുന്നു അടുത്തിടെ ചാനല്‍ പുറത്തുവിട്ടത്. മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് നിര്‍ദേശിക്കാമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേരുകളായിരുന്നു ഉയര്‍ന്നുവന്നത്. താനും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അടുത്ത ഭാഗത്തെക്കുറിച്ച് അറിയുന്നതിനായെന്ന് ബഷീര്‍ ബഷിയും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X