മഷൂറയുടെ ആങ്ങളയാണെന്ന വേര്‍തിരിവൊന്നും അവിടെയില്ല, ഭർത്താവിന് വേണ്ടി വിട്ടുകൊടുത്തെന്ന് മഷൂറ, വൈറലായി ഹൽദി!
ഫാമിലി വ്ലോഗേഴ്സിന്റെ വിഭാഗത്തിൽ ഏറ്റവും സ്വീകാര്യരാണ് ബഷീർ ബഷിയും കുടുംബവും. എല്ലാ വിശേഷവും എപ്പോഴും ആരാധകരിലേക്ക് കൃത്യമായി എത്തിക്കാൻ ബഷീറും ഭാര്യമാരായ മഷൂറയും സുഹാനയും ശ്രമിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ വീണ്ടും ഒരു വിവാഹം നടക്കാൻ പോകുന്ന സന്തോഷത്തിലാണ് എല്ലാവരും.
മഷൂറയുടെ ഏക സഹോദരൻ മഷൂക്ക് വിവാഹിതനാകാൻ പോവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണത്തിൽ പങ്കെടുക്കാനും മറ്റുമായി ബഷീറും കുടുംബവും മംഗലാപുരത്താണുള്ളത്. മംഗലാപുരത്ത് എത്തിയപ്പോൾ മുതലുള്ള വിശേഷങ്ങൾ ബഷീർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്.
ഇപ്പോഴിതാ ഹൽദി വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. ഇത്തവണ വ്ലോഗുകൾ പ്രേക്ഷകരിലേക്ക് എത്തുന്നത് ബഷീറിന്റെ യുട്യൂബ് ചാനൽ വഴിയാണ്. പൊതുവെ വ്ലോഗ് ചെയ്യാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ഒരാളാണ് മഷൂറ. അതുകൊണ്ട് തന്നെ വീഡിയോ ബഷീർ പങ്കിട്ടപ്പോൾ ആരാധകർക്കും സംശയമായി.

ചടങ്ങ് ആസ്വദിക്കാൻ തീരുമാനിച്ചത് കൊണ്ട് വ്ലോഗ് ബഷീറിന് വേണ്ടി താൻ വിട്ടുകൊടുത്തുവെന്നാണ് മഷൂറ പറഞ്ഞത്. ഭർത്താവിന് വേണ്ടി ഹൽദി വ്ലോഗ് വിട്ടുകൊടുത്തെന്ന് മഷൂറ പറഞ്ഞപ്പോൾ കൂട്ടിയാൽ കൂടില്ലെന്ന് മനസിലായപ്പോൾ മഷൂറ തനിക്ക് തന്നതാണെന്നായിരുന്നു ബഷീറിന്റെ കമന്റ്.
കഴിഞ്ഞ ദിവസം രാത്രി മുതൽ ഹൽദി ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ബഷീറും കുടുംബാംഗങ്ങളും സോഷ്യൽമീഡിയയിൽ പങ്കിടുന്നുണ്ടായിരുന്നു. ഫോട്ടോകൾ വന്ന് തുടങ്ങിയപ്പോൾ മുതൽ വീഡിയോ എപ്പോൾ വരുമെന്ന് ഫോളോവേഴ്സ് തിരക്കുകയും ചെയ്തിരുന്നു. ബഷീറിന്റെ ബന്ധുക്കളും പരിപാടിയിൽ പങ്കെടുക്കാനായി കുടുംബസമേതം മംഗലാപുരത്ത് എത്തിയിട്ടുണ്ട്.
ഹൽദിക്കായി മഷൂക്കിനെ അണിയിച്ച് ഒരുക്കിയതും ബഷീർ തന്നെയായിരുന്നു. ഒരു പുതുമണവാളനെ ഒരുക്കാനുള്ള മേക്കപ്പൊക്കെ തനിക്ക് അറിയാമെന്ന് വൽ ബഷീർ പറയുന്നുണ്ടായിരുന്നു. മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലുള്ള വസത്രങ്ങളായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. വീഡിയോ വൈറലായതോടെ വീഡിയോയുടെ ദൈര്‍ഘ്യം കുറഞ്ഞുപോയി, കുറച്ചൂടെ വിശാലമായ വീഡിയോ പങ്കുവെയ്ക്കൂ, ഞങ്ങള്‍ക്കും നിങ്ങൾക്കൊപ്പം കല്യാണത്തിന് കൂടിയ ഒരു ഫീലുണ്ടായി എന്നൊക്കെയാണ് കമന്റില്‍ പലരും കുറിച്ചത്.
കുടുംബത്തിന് എപ്പോഴും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ബഷീറും ഭാര്യമാരും. അതുകൊണ്ട് തന്നെ ഒരോ ചെറിയ ആഘോഷവും ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ബഷീർ ആഘോഷമാക്കാറുണ്ട്.

മഷൂക്കിന്റെ വിവാഹനിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. സുഹാന-മഷൂറ സ്നേഹത്തെ കുറിച്ചും സുഹാനയോട് മഷൂറയുടെ കുടുംബം കാണിക്കുന്ന സ്നേഹത്തെ കുറിച്ചുമെല്ലാം പുതിയ വീഡിയോയിലും നിരവധി കമന്റുകൾ വന്നിട്ടുണ്ട്. മഷൂറയുടെ മാത്രം സഹോദരനാണ് മഷൂക്ക് എന്ന് സുഹാനയെ കാണുമ്പോൾ തോന്നുന്നില്ലെന്നാണ് കമന്റുകൾ. മഷൂറയുടെ മാത്രം ആങ്ങളയാണെന്ന വേര്‍തിരിവൊന്നും അവിടെയില്ല.
രണ്ടുപേരും ഒരുപോലെയുള്ള ചുരിദാറിൽ സുന്ദരികളായിരിക്കുന്നു... മഷൂക്കും മഷൂറയെ കാണുന്നത് പോലെ തന്നെ സുഹാനെയും പരിഗണിക്കുന്നുണ്ട്. മഷൂറയും സുഹാനയും മാത്രമല്ല സോനുവും ഉമ്മമാരുടെ പോലെയുള്ള ചുരിദാറാണ് ധരിച്ചിരിയ്ക്കുന്നത്. എല്ലാവരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നുവെന്നെല്ലാമാണ് ആരാധകർ കുറിച്ചത്.
സ്വന്തമായി ജോബും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തും. അതായത് സ്വന്തം അധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ മഷൂക്ക് എത്തിയത്. ഒരു രൂപ പോലും ബാപ്പയുടെ കൈയ്യിൽ നിന്നുപോലും വാങ്ങിക്കാതെയാണ് പെണ്ണിന് വേണ്ട സാധനങ്ങൾ വരെ അവൻ വാങ്ങിയത്.
പെണ്ണിന് വേണ്ടിയുള്ള എല്ലാ സാധനങ്ങളും അവൻ സ്വന്തം അധ്വാനത്തിലൂടെയാണ് വാങ്ങിയത് എന്നത് ഓർക്കണം. എന്നും എനിക്ക് അളിയൻ എന്നോർക്കുമ്പോൾ അഭിമാനം മാത്രമാണെന്നാണ് മഷൂക്കിന്റെ വിവാഹനിശ്ചയ ചടങ്ങകൾക്ക് ശേഷം പങ്കുവെച്ച വീഡിയോയിൽ മുമ്പൊരിക്കൽ ബഷീർ പറഞ്ഞത്.


Click it and Unblock the Notifications