സോനുവിന്റെ ആഗ്രഹമായിരുന്നു; ഇന്റര്‍നാഷണല്‍ ട്രിപ്പുമായി ബഷീര്‍ ബഷിയും കുടുംബവും
ബഷീറും രണ്ട് ഭാര്യമാരുമടങ്ങുന്ന കുടുംബം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബഷീറിന്റെ സന്തോഷം നിറഞ്ഞ കുടുംബ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഇന്റര്‍നാഷണല്‍ ട്രിപ്പിലാണ് ബഷീര്‍. ഇതിന്റെ വീഡിയോയും കുടുംബം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
വീഡിയോയില്‍ ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമൊരുമിച്ചാണ് വന്നിരിക്കുന്നത്. തങ്ങള്‍ ഭയങ്കര സന്തോഷത്തിലാണെന്നും കാരണം തങ്ങള്‍ ഒരു ഇന്റര്‍നാഷണല്‍ ട്രിപ്പിലാണെന്നുമാണ് കുടുംബം അറിയിക്കുന്നത്. സോനുവെന്ന് വിളിക്കുന്ന സുഹാനയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് പോകണമെന്ന് നേരത്തെ ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ചും സോനുവിന്റെ പിറന്നാളിന് അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നു.

അതുകൊണ്ട് ഇത്തവണ കുട്ടികള്‍ക്ക് വെക്കേഷന്‍ കൂടി ആയതുകൊണ്ട് പുറത്തു പോയി പൊളിച്ചടുക്കാം എന്ന് വിചാരിച്ചുവെന്നാണ് ബഷീര്‍ ബഷി വീഡിയോയില്‍ പറയുന്നത്. തായ്‌ലാന്‍ഡിലേക്കാണ് പോകുന്നത്. ബാങ്കോക്കിലാണ് ലാന്‍ഡ് ചെയ്യുന്നത്. അവിടുന്ന് തായ്‌ലാന്‍ഡ് എക്‌സ്‌പ്ലോര്‍ ചെയ്യാമെന്നാണ് കരുതുന്നതെന്നും ബഷീര്‍ പറയുന്നു.
തായ്‌ലന്‍ഡിലേക്കുള്ള യാത്രയും അവിടെ എത്തിയതിന് ശേഷമുള്ള വീഡിയോകളും വ്‌ളോഗില്‍ നല്‍കിയിട്ടുണ്ട്. ആദ്യം പട്ടായയിലാണ് എത്തിയതെന്നും വീഡിയോയില്‍ പറയുന്നു. സോനുകൂടി ആവശ്യപ്പട്ടതനുസരിച്ചാണ് ഇന്റര്‍നാഷണല്‍ ട്രിപ്പ് പോകുന്നത് എന്ന് പറഞ്ഞതിന് വീഡിയോയില്‍ കമന്റിന് താഴെ വളരെ നന്നായെന്ന് പറയുന്ന കമന്റുകളാണ് വരുന്നത്.
സുഹാന മോഡേര്‍ണ്‍ ഡ്രസ് ഇടമണമെന്നും സുഹാനയ്ക്ക് വേണ്ടി ആണെന്നത് സന്തോഷമുള്ള കാര്യമാണെന്നുമൊക്കെയാണ് താഴെ വരുന്ന കമന്റുകള്‍. സുഹാനയും ബഷീറും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിലേക്ക് വൈകിയാണ് മഷൂറ കടന്നുവന്നത്. ബഷീര്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത്തെ വിവാഹം കഴിച്ചതെന്നുമൊക്കെ ബഷീര്‍ ബിഗ് ബോസില്‍ വന്ന സമയത്ത് പറഞ്ഞിരുന്നു.
ആദ്യം ആളുകള്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കടിയില്‍ സൈബര്‍ അറ്റാക്കും വളരെ മോശം കമന്റുകളുമായിരുന്നു വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പോസിറ്റീവായും ഇവരെ സ്‌നേഹിക്കുന്നവരുടെ പ്രതികരണങ്ങള്‍ വരാറുണ്ട്. കുടുംബത്തിലെ പെരുന്നാള്‍ വിശേഷങ്ങളും വിവാഹ വാര്‍ഷികങ്ങളും പിറന്നാളുകളുമെല്ലാം കുടുംബം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
സുഹാനയ്ക്കും മഷൂറയ്ക്കും ബഷീറിനും യൂട്യൂബ് ചാനലുകളുണ്ട്. മൂവരും എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ബഷീറിന്റെയും ഭാര്യ മഷൂറ ബഷീറിന്റെയും ആറാം വിവാഹ വാര്‍ഷികമായിരുന്നു അടുത്തിടെ. വിവാഹ വാര്‍ഷികത്തില്‍ ആശംസ അറിയിച്ച് ബഷീര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

എന്നാല്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മഷൂറ തന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടിയത് കാരണം വീഡിയോയില്‍ മഷൂറ സുഹാനയെക്കുറിച്ചും ബഷീറിനെക്കുറിച്ചുമാണ് സംസാരിച്ചത്.സുഹാനയോട് താന്‍ എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നാണ് മഷൂറ വീഡിയോയില്‍ പറയുന്നത്.
കാരണം സുഹാന സമ്മതിച്ചില്ലായിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ ഇഷ്ടപ്പെട്ട ഒരു ജീവിതം കിട്ടില്ലായിരുന്നു. ആറ് വര്‍ഷത്തോളമായി സുഹാനയുമായി ഇപ്പോള്‍ ബന്ധം. ആളുകള്‍ തങ്ങളെ പറ്റി എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ഇരുവര്‍ക്കും ബഷീര്‍ ആണ് ഏറ്റവും പ്രിയപ്പെട്ട വ്യക്തി. താനും സുഹാനയും ഒരുമിച്ചിരുന്ന് ബഷീറിനെ കുറ്റം പറയാറുണ്ടെന്നും മഷൂറ പറഞ്ഞിരുന്നു.


Click it and Unblock the Notifications