For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലാലേട്ടന്റെ രോമാഞ്ചം വരുന്ന സീനുകളുണ്ട്, സിദ്ദിഖും പൊളിച്ചു'; ആറാട്ടിനെ കുറിച്ച് ബഷീർ ബഷിയും കുടുംബവും!

  |

  ഇന്ന് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സോഷ്യൽമീഡിയ സെലിബ്രിറ്റികളാണ് ബഷീർ ബഷിയും കുടുംബവും പ്രാങ്ക് വീഡിയോകളും പാചക പരീക്ഷണങ്ങളും വെബ് സീരീസും ഒക്കെയായി ഭാര്യമാർക്കും മക്കൾക്കും ഒപ്പം യുട്യൂബ് വഴി ലക്ഷങ്ങൾ ആണ് ബഷീറും കുടുംബവും സമ്പാദിക്കുന്നത്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണ് സോഷ്യൽ മീഡിയ വഴി ഫാൻസിനെ കൂട്ടുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയതോടെയാണ് മലയാളികൾക്ക് സുപരിചിതനാകുന്നത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

  Also Read: 'വിക്കുള്ളത് അനു​ഗ്രഹമാണ്, കഥ പറയുമ്പോൾ തപ്പൽ വന്നാൽ ആലോചിക്കാൻ സമയം കിട്ടും'; ജൂഡ് ആന്റണി

  തൊട്ടത് പൊന്നാക്കുന്നവനാണ് ബഷീർ ബഷി എന്നാണ് സോഷ്യൽ മീഡിയ വഴി ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ബി​ഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥിയായിരുന്നു ബഷീർ ബഷി. ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോഴാണ് ബഷീർ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയത്. കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബിഗ് ബോസിൽ എത്തും മുമ്പേ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവർക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെയാണ് താരം പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

  Also Read: 'സൃഷ്ടാവിന്റേയും ചെറുമകന്റേയും അടുത്തേക്ക് അപ്പച്ചൻ തിരിച്ചുപോയി'; സബീറ്റ ജോർജിന്റെ പിതാവ് അന്തരിച്ചു!

  മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് എത്തിക്കുന്നത്. തന്റെ ജീവിതത്തിൽ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഉപ്പച്ചിയെപ്പോലെ തന്നെ താരങ്ങളാണ് ബഷീറിന്റെ രണ്ട് മക്കളും. കുഞ്ഞി മക്കളും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്കിടാറുണ്ട്. താരത്തിന്റെ വെബ് സീരീസായ കല്ലുമ്മക്കായയിലും ഇരുവരും അഭിനേതാക്കളായിരുന്നു. കേരളത്തിന്റെ ഫ്രീക്കി ബേബി എന്നാണ് സുനൈന മുമ്പ് അറിയപ്പെട്ടിരുന്നത്. മോഡൽ രംഗത്തേക്ക് ഇറങ്ങും മുമ്പേ കപ്പലണ്ടി കച്ചവടം നടത്തുകയായിരുന്നു ബഷീർ. കുടുംബത്തെ സഹായിക്കാൻ തന്നാൽ ആകുംപോലെ എല്ലാം ബഷീർ കഷ്ടപ്പെടാൻ തയ്യാറായിരുന്നു. എന്നാൽ പഠനം നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ താരത്തിന് കഴിഞ്ഞില്ല.

  കപ്പലണ്ടി കച്ചവടം നടത്തുന്നതിന്റെ ഇടയിലാണ് താൻ സുഹാനയുമായി പ്രേമത്തിലായതെന്ന് ബഷീർ മുമ്പ് പറഞ്ഞിട്ടുണ്ട്. കച്ചവടത്തിനിടയിൽ പുള്ളിക്കാരത്തിയെ കണ്ട് പരിചയപ്പെട്ട് അടുപ്പമായതാണ് എന്നും ബഷീർ പറഞ്ഞിരുന്നു. സുഹാനയുമായുണ്ടായ പ്രണയം ആണ് പിന്നീട് വിവാഹത്തിലേക്ക് കൂടി എത്തിയത്. പുള്ളിക്കാരത്തി എല്ലാത്തിനും സപ്പോർട്ടായി തന്റെ കൂടെ ഉണ്ടായിരുന്നു എന്ന് പല സമയങ്ങളിലും ബഷീർ പറഞ്ഞിട്ടുണ്ട്. സുഹാനയുമായുള്ള വിവാഹത്തിന് ശേഷമാണ് ബഷീർ റെഡിമെയ്ഡ് ഷോപ്പ് ആരംഭിക്കുന്നത്. ബിഗ് ബോസിൽ നിന്നും തിരികെ എത്തിയ ബഷീറിന്റെ അസൂയാവഹമായ വളർച്ചയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ഭാവിയിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹവുമായി നടക്കുന്ന ബഷീർ തന്നെയാണ് വെബ് സീരീസ് കല്ലുമ്മക്കായയുടെ സംവിധാനം നിർവ്വഹിച്ചത്. അതോടെയാണ് ഇവരുടെ യുട്യൂബ് ചാനലുകളും കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

  ഇപ്പോൾ ബഷീർ സകുടുംബം മോഹൻലാൽ ചിത്രം ആറാട്ട് കണ്ടതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് മഷൂറയുടെ യുട്യൂബ് ചാനലിലെ വീഡിയോയിലൂടെ. 'ലാലേട്ടന്റെ കിടിലൻ മൂവിയാണ് ആറാട്ട്. കുറേക്കാലത്തിന് ശേഷം അദ്ദേഹത്തിന്റെ ഒരു മാസ് എന്റർടെയ്നർ കണ്ടു. ലാലേട്ടന്റെ ഒരുപാട് കോമഡി രം​ഗങ്ങളെല്ലാം നിറച്ച് അദ്ദേഹത്തിന്റെ പഴയ സിനിമകളെല്ലാം ആരാധകർ ഓർത്തെടുക്കാനും സാധിക്കുന്ന സിനിമയാണ് ആറാട്ട്. നടൻ സിദ്ദിഖിന്റെ പ്രകടനവും മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ പഴയ സിനിമകളിലെ കോമഡി രം​ഗങ്ങളാണ് സിദ്ദിഖയുടെ ആറാട്ടിലെ പ്രകടനം കണ്ടപ്പോൾ ഓർമ വന്നത്. ലാലേട്ടൻ പൊളിച്ചടുക്കി. രോമാഞ്ചം വരുന്ന ഒരുപാട് സീനുകളുണ്ട്. സൈ​ഗു പോലും ഉറങ്ങാതെ ഉണർന്നിരുന്ന് സിനിമ മൊത്തത്തിൽ ആസ്വദിച്ചു' ബഷീർ ബഷിയും കുടുംബവും പറയുന്നു.

  Read more about: mohanlal
  English summary
  Basheer Bashi And Family Opens Up About Mohanlal's Aaraattu Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X