'ഈ ജീവിതത്തിന് സോനുവിനോടാണ് നന്ദി'; ആറാം വിവാഹ വാര്‍ഷികത്തില്‍ മഷൂറ ബഷീര്‍
ഏറെ ആരാധകരുള്ള കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബഷീര്‍ ബഷിയും തന്റെ രണ്ട് ഭാര്യമാരും കുട്ടികളുമായുള്ള എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ബഷീര്‍ ബിഗ്ഗ് ബോസില്‍ വന്നതിന് ശേഷമാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം കൂടുതല്‍ പേരും അറിയുന്നത്. വലിയ ഫോളോവേഴ്‌സ് തന്നെ ഈ കുടുംബത്തിന് ഉണ്ട്. സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആയ ബഷീര്‍ ബഷിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മലയാളികള്‍ അറിയാന്‍ വളരെ താത്പര്യപ്പെടാറുമുണ്ട്.
ബഷീര്‍ ബഷി ഒരു മോഡല്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും സംരംഭകന്‍ എന്ന നിലയിലുമെല്ലാം വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബഷീര്‍ ബഷി പ്രധാനമായും തന്റെ പേഴ്‌സണല്‍ വ്‌ളോഗുകളും മറ്റും പങ്കുവെക്കാറുള്ളത്. ബഷീറിന്റെ ഭാര്യമാരായ മഷൂറയും സുഹാനയും വ്‌ളോഗുകളില്‍ സ്ഥിരമായി വരാറുണ്ട്. അടുത്തിടെ മഷൂറയുടെയും ബഷീറിന്റെയും ആദ്യത്തെ കുഞ്ഞ് ഏബ്രാമിന്റെ പിറന്നാളും ഇവര്‍ ആഘോഷമാക്കിയിരുന്നു.

ബഷീറിന്റെയും ഭാര്യ മഷൂറ ബഷീറിന്റെയും ആറാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞദിവസം. വിവാഹ വാര്‍ഷികത്തില്‍ ആശംസ അറിയിച്ച് ബഷീര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് മഷൂറ തന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആകുന്നത്. അതില്‍ മഷൂറ സുഹാനയെക്കുറിച്ചും ബഷീറിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
'എന്റെ സ്‌നേഹത്തിന് ആറാം വിവാഹ വാര്‍ഷിക ആശംസകള്‍. ഓരോ വര്‍ഷം കഴിയുമ്പോഴും നിന്നോടുള്ള എന്റെ സ്‌നേഹം വളര്‍ന്നു വരികയാണ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഇനിയും കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ സാധിക്കട്ടെ. നിന്നെ ഒപ്പം കിട്ടിയതില്‍ ഒത്തിരി സന്തോഷിക്കുന്നു,' എന്നാണ് ബഷീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ആറാം വിവാഹ വാര്‍ഷിക ആശംസകളുമായി മഷൂറയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. 'ആറാം വിവാഹ വാര്‍ഷിക ആശംസകള്‍. ഈ ആറ് വര്‍ഷവും സ്‌നേഹവും സന്തോഷവും എണ്ണിയാല്‍ തീരാത്ത, ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളും ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് വളരാന്‍ വരും വര്‍ഷങ്ങളില്‍ സാധിക്കട്ടെ, വാക്കുകള്‍ പ്രകടിപ്പിക്കാനാവത്ത വണ്ണം ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,' മഷൂറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മഷൂറയും ബഷീറും പരസ്പരം നല്‍കിയ സമ്മാനവും മഷൂറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഐ ഫോണാണ് ബഷീര്‍ മഷൂറയ്ക്ക് നല്‍കിയത്. പ്ലാറ്റിനത്തിന്റെ മാലയാണ് ബഷീറിന് മഷൂറ തിരിച്ച് നല്‍കിയത്. വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോ മഷൂറ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ബഷീറിന് സര്‍പ്രൈസ് ആയി ഗിഫ്റ്റുകളും സെലിബ്രേഷനും ഒരുക്കിയെന്ന് മഷൂറ വീഡിയോയില്‍ പറയുന്നു. മഷൂറയ്‌ക്കൊപ്പം സുഹാനയും വീഡിയോയില്‍ ഉണ്ട്. താന്‍ ഇപ്പോള്‍ സന്തോഷത്തോടെയുള്ള ജീവിതമാണ് നയിക്കുന്നതെന്നും അങ്ങനൊരു ജീവിതം സംഭവിച്ചത് സുഹാനയുടെ സമ്മതം ഉള്ളതുകൊണ്ടാണെന്നും താന്‍ അതുകൊണ്ട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും മഷൂറ പറയുന്നുണ്ട്.
ബഷീറിനെക്കാളും തനിക്ക് കൂടുതല്‍ സംസാരിക്കാനുള്ളത് സോനുവിനെക്കുറിച്ച് (സുഹാന) ആണെന്നും മഷൂറ പറയുന്നു. ' സുഹാനയെക്കുറിച്ച് പറഞ്ഞാലും തീരില്ല. ആറ് വര്‍ഷമായി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ ബഷീറിനെ കുറ്റം പറയാറുണ്ട്. അത് നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിയില്ലായിരിക്കും. ആളുകള്‍ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ രണ്ടാള്‍ക്കും ബഷീര്‍ ആണ് ഏറ്റവും സ്‌നേഹമുള്ള ഇഷ്ടമുള്ള മനുഷ്യന്‍,' മഷൂറ പറയുന്നു.


Click it and Unblock the Notifications