വര്‍ഷത്തില്‍ രണ്ട് വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഭാഗ്യമുണ്ട്! ഭാര്യമാര്‍ക്കൊപ്പം ബഷീര്‍ ബഷി!

ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനെത്തിയതോടെയാണ് ബഷീര്‍ ബഷിക്ക് ആരാധകര്‍ കൂടിയത്. ഇടയ്ക്ക് എലിമിനേഷനിലൂടെ പുറത്തേക്ക് വന്നുവെങ്കിലും ശക്തമായ പിന്തുണയുമായി ആരാധകര്‍ ഇപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. ബഷീര്‍ മാത്രമല്ല ഭാര്യമാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. രണ്ടുപേരെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരമെത്തിയിരുന്നു. സുഹാനയുടെ സമ്മതത്തോടെയാണ് താന്‍ മഷൂറയെ വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മഷൂറയും ബഷീറും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. തങ്ങളേക്കാള്‍ കൂടുതല്‍ സന്തോഷത്തോടെ എല്ലാത്തിനും മുന്നില്‍ നിന്നത് സുഹാനയായിരുന്നുവെന്ന് ബഷീര്‍ പറയുന്നു. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആഘോഷ വീഡിയോ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അടുക്കളയില്‍ എന്തോ പണിയിലാണ് സോനുവെന്ന് പറഞ്ഞായിരുന്നു ബഷീര്‍ എത്തിയത്. പാലടയായിരുന്നു സുഹാന തയ്യാറാക്കിയത്.

വീട്ടില്‍ എല്ലാവര്‍ക്കും ഫേവറിറ്റാണെന്ന് അറിയുന്നതിനാലാണ് താന്‍ അരിപ്പാലട ഉണ്ടാക്കിയതെന്നും സുഹാന പറഞ്ഞിരുന്നു. തന്‍രെ ഫേവറിറ്റായിരിക്കും സോനു ഉണ്ടാക്കുന്നതെന്ന് ഉറപ്പുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്. മക്കള്‍ക്കൊപ്പം കളിക്കുന്ന വീഡിയോയും മഷൂറ പങ്കുവെച്ചിട്ടുണ്ട്. ഡാഡ വാങ്ങിത്തന്ന കളിപ്പാട്ടങ്ങളാണ് മക്കള്‍ മഷൂറക്ക് കാണിച്ചുകൊടുത്തത്. കേക്ക് കഴിച്ചിട്ടാവാം അടുത്ത ആഘോഷമെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നു.

Basheer Bashi

കളര്‍ഫുളായ കേക്കായിരുന്നു സുഹാന ഓര്‍ഡര്‍ ചെയ്തത്. ഇനിയും ഇതുപോലെ ഒരു നൂറുവര്‍ഷം ഇതുപോലെയുള്ള ആഘോഷങ്ങളുമായി മുന്നോട്ട് പോവട്ടെയെന്ന ആശംസയായിരുന്നു സുഹാന ഇരുവരോടും പറഞ്ഞത്. സുഹാനയ്ക്കായിരുന്നു മഷൂറ ആദ്യം കേക്ക് തന്നത്. അവസാനമായാണ് തനിക്ക് കേക്ക് ലഭിച്ചതെന്നായിരുന്നു ബഷീറിന്റെ പരാതി. കേക്ക് ഒരു രക്ഷയുമില്ലെന്നും സുനുവിന്റെ സെലക്ഷന്‍ കിടുക്കിയെന്നും എല്ലാവരും സമ്മതിച്ചിരുന്നു.

ഇത് ചെറിയ ആഘോഷമാക്കുകയായിരുന്നു. 5 വര്‍ഷമൊക്കെയാവുമ്പോള്‍ വലിയ ചടങ്ങാക്കാം. കുടുംബത്തില്‍ അധികം വൈകാതെ തന്നെ വലിയ ആഘോഷം വരുന്നുണ്ടെന്നും അതേക്കുറിച്ച് ഉടന്‍ അറിയിക്കാമെന്നും ബഷീര്‍ പറഞ്ഞിരുന്നു. കേക്ക് കട്ടിങ് പറഞ്ഞതിന് പിന്നാലെയായാണ് സര്‍പ്രൈസ് ഗിഫ്റ്റ് സമ്മാനിച്ചത്. താന്‍ സര്‍പ്രൈസുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇരുവരും ഞെട്ടി ഇരിക്കുന്നുണ്ട്. സ്വര്‍ണ്ണമാലയായിരുന്നു ബഷീര്‍ മഷൂറയ്ക്ക് സമ്മാനിച്ചത്.സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന സൂര്യജോഡിയില്‍ ബഷീറും മഷൂറയും മത്സരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X