സുഹാന പ്രസവിക്കുമ്പോള്‍ ഇത്രയും സെറ്റപ്പ് ഇല്ലായിരുന്നു; മഷൂറയ്ക്ക് വേണ്ടി പര്‍ച്ചേസ് നടത്തി ബഷീറും കുടുംബവും

മൂന്നാമതൊരു കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബഷീര്‍ ബഷിയുടെ കുടുംബം. യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലേ വിശേഷങ്ങള്‍ താരം പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തില്‍ കുഞ്ഞ് വരുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് താരങ്ങള്‍ ഇതുവരെ പറഞ്ഞത്. ഇനി ഏതാനം ആഴ്ചകള്‍ മാത്രമേ കുഞ്ഞ് വരുന്നതിന് വേണ്ടിയുള്ളു.

ആശുപത്രിയിലേക്ക് പ്രസവത്തിന് പോകാനുള്ള മുന്നൊരുക്കങ്ങളൊക്കെ ഏകദേശം പൂര്‍ത്തിയായതിനെ പറ്റിയാണ് ബഷീറും ഭാര്യമാരും സംസാരിച്ചിരുന്നത്. പുതിയതായി പങ്കുവെച്ച വീഡിയോയില്‍ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങിയതിനെ കുറിച്ചും ഷോപ്പിങ്ങിനെ പറ്റിയുമൊക്കെയാണ് താരങ്ങള്‍ പറഞ്ഞത്.

മാസങ്ങള്‍ക്ക് മുന്‍പേ മഷൂറയ്ക്ക് വേണ്ടി ബഷീര്‍ മുറിയൊക്കെ ബുക്ക് ചെയ്തു

ഹോസ്പിറ്റലില്‍ അഡ്മിറ്റാകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ മഷൂറയ്ക്ക് വേണ്ടി ബഷീര്‍ മുറിയൊക്കെ ബുക്ക് ചെയ്തിരിക്കുകയാണ്. അത്യാവശ്യം എല്ലാവിധ സൗകര്യങ്ങളുമുള്ള മുറി തന്നെയാണ് താരങ്ങള്‍ തിരഞ്ഞെടുത്തതും. അതേ സമയം പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ട് പോവാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയുള്ള പര്‍ച്ചേസിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ ബഷീറും ഭാര്യയും പറഞ്ഞത്. ആദ്യ ഭാര്യ സുഹാനയും മക്കളും മഷൂറയുടെ ഉമ്മയുമൊക്കെ ചേര്‍ന്നാണ് ഷോപ്പിങ്ങിന് ഇറങ്ങിയത്.

ഓടി നടന്നാണ് കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള സാധനം വാങ്ങിയത്

കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങി പകുതിയായപ്പോഴാണ് വീഡിയോ എടുക്കുന്ന കാര്യം പോലും ഓര്‍ത്തത്. അത്രത്തോളം തിരക്കിലായി പോയെന്ന് പറഞ്ഞാണ് മഷൂറ സംസാരിച്ച് തുടങ്ങിയത്. ശേഷം ബ്ലാങ്കറ്റ്, തൊപ്പി, ഉടുപ്പുകള്‍ എന്നിങ്ങനെ പലതും സെലക്ട് ചെയ്യുന്നതും വാങ്ങിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

മക്കളും മാതാപിതാക്കളുമൊക്കെ ഓടി നടന്നാണ് കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള സാധനങ്ങളൊക്കെ തിരഞ്ഞെടുത്തത്. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നറിയാത്തത് കൊണ്ട് പിങ്ക്, ബ്ലൂ എന്നിങ്ങനെ രണ്ട് കളറിലുള്ള സാധനങ്ങളും വാങ്ങുകയാണ് ചെയ്തത്.

അമ്മയാവുന്നതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റും തനിക്കുണ്ടെന്നാണ് മഷൂറ പറഞ്ഞത്

ഒരു അമ്മയാവുന്നതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റും തനിക്കുണ്ടെന്നാണ് മഷൂറ പറഞ്ഞത്. ഓരോ സാധനങ്ങള്‍ വാങ്ങുമ്പോഴും ബഷീറിന്റെ ഇഷ്ടമെന്താണെന്ന് നോക്കി എടുക്കുന്നതാണ് തനിക്ക് സംതൃപ്തി തരുന്നതെന്നും മഷൂറ സൂചിപ്പിച്ചു. ഇതിനിടയില്‍ എന്തൊക്കെ വാങ്ങിയെന്നോ ഒന്നും മനസിലാക്കാന്‍ പറ്റുന്നില്ലെന്നും ബഷീര്‍ പറയുന്നു. അതേസമയം സുഹാന ഗര്‍ഭിണിയായിരുന്നപ്പോഴും കുഞ്ഞുങ്ങള്‍ ജനിച്ചപ്പോഴൊന്നും ഇത്രയും സെറ്റപ്പായിട്ട് സാധനങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് താരം പറഞ്ഞത്.

 അന്ന് എല്ലാം തുണി കൊണ്ട് അഡ്ജസ്റ്റ് ചെയ്താണ് ഉപയോഗിച്ചത്

അന്ന് എല്ലാം തുണി കൊണ്ട് അഡ്ജസ്റ്റ് ചെയ്താണ് ഉപയോഗിച്ചത്. ഇന്ന് എല്ലാത്തിനും റെഡിമെയ്ഡായി. നമ്മളും സെറ്റപ്പായെന്ന് ബഷീര്‍ പറയുന്നു. എന്നാല്‍ ഇതില്‍ പല സാധനങ്ങളും അന്നേ വാങ്ങിയിട്ടുണ്ടെന്നും ബഷീര്‍ ഇതൊക്കെ മറന്നതാണെന്നും പറഞ്ഞ് സുഹാന എത്തി.

ഇളയമകന്‍ സൈഗുവിന് തന്നെ ആറ് വയസായി. അപ്പോള്‍ അന്ന് ചെയ്‌തൊക്കെ മറന്ന് പോയതായിരിക്കുമെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. എന്തായാലും കുഞ്ഞിനെ കാണാന്‍ കൊതിയായിട്ട് വയ്യെന്ന അവസ്ഥയിലാണ് താനെന്നാണ് മഷൂറ പറയുന്നത്.

സാധനങ്ങളൊക്കെ വാങ്ങാന്‍ വന്നതിന് ശേഷം ആവേശം കൂടി

സാധനങ്ങളൊക്കെ വാങ്ങാന്‍ വന്നതിന് ശേഷം ആവേശം കൂടിയെന്നാണ് താരങ്ങള്‍ പറഞ്ഞത്. അതേ ആവേശത്തിലാണ് ഞങ്ങളെന്ന് ആരാധകരും കൂട്ടിച്ചേര്‍ത്തു. ആരോഗ്യമുള്ളൊരു കുഞ്ഞിനെ ലഭിക്കട്ടെ എന്നും അതിന്റെ മുഖം കാണാന്‍ ഞങ്ങളും കാത്തിരിക്കുകയാണെന്നുമൊക്കെയാണ് മഷൂറയുടെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X