'14 വർഷമായി സഹിക്കുന്നു, രണ്ട് ഭാര്യമാർക്കൊപ്പം ജീവിക്കുന്നത് റിസ്ക്ക്, അനുകരിക്കാൻ പറയില്ല'; ഗോവയിൽ ആഘോഷം!
പ്രണയത്തിലൂടെ ഒന്നായവരാണ് ബഷീർ ബഷിയും സുഹാനയും. ജോസ്വിന്‍ സോണിയെന്നായിരുന്നു സുഹാനയുടെ ആദ്യത്തെ പേര്. ബഷീറിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് മതം മാറി സുഹാനയെന്ന പേര് സ്വീകരിച്ചത്. ബഷീറിന്റെ എല്ല മോശം കാലത്തും സുഹാന ഒപ്പമുണ്ടായിരുന്നു. ഫുട്പാത്തിൽ കച്ചവടം ചെയ്തുകൊണ്ടാണ് ബഷീറിന്റെ ബിസിനസിലേക്കുള്ള ചുവടുവെപ്പ്. പ്രണയിച്ച് നടന്നിരുന്ന കാലത്ത് പോലും സുഹാനയുടെ സർവ ചെലവും നോക്കിയിരുന്നതും പഠിപ്പിച്ചിരുന്നതും ബഷീറായിരുന്നു.
ഇരുവർക്കും സുനൈന ബഷീർ മുഹമ്മദ് സൈഗം ബഷീർ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. സുഹാനയെ വിവാഹം ചെയ്ത് എട്ട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാര്യയായി മഷൂറ ബഷീറിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. സുഹാനയും മഷൂറയും ബഷീറിന്റെ രണ്ട് ഭാര്യമാർ എന്നതിലുപരി സഹോദരിമാരെപ്പോലെയാണ് സ്നേഹിക്കുന്നതും ജീവിക്കുന്നതും. മഷൂറയിലും ബഷീറിന് ഒരു മകനുണ്ട്.

ഇപ്പോഴിതാ സുഹാനയും ബഷീറും സംഭവബഹുലമായ ദാമ്പത്യത്തിന്റെ പതിനാലാം വർഷത്തിൽ എത്തി നിൽക്കുകയാണ്. ഒപ്പം മക്കളായ സുനൈനയും സൈഗവും രണ്ടാം ഭാര്യ മഷൂറയും മകൻ എബ്രാനുമുണ്ട്. ഇത്തവണ വിവാഹ വാർഷികം ആഘോഷിക്കാനായി ബഷീറും കുടുംബവും തെരഞ്ഞെടുത്ത സ്ഥലം ഗോവയാണ്.
കഴിഞ്ഞ ദിവസം തന്നെ സകുടുംബം ബഷീർ ഗോവയിൽ എത്തിയിരുന്നു. ബഷീർ-സുഹാന വിവാഹവാർഷികം ഗംഭീരമാക്കാനാണ് മഷൂറയും മക്കളും തീരുമാനിച്ചിരിക്കുന്നത്. അതിനെല്ലാം മുന്നോടിയായി ആഘോഷങ്ങൾക്ക് തിരികൊളുത്തി അർധരാത്രിയിൽ തന്നെ സർപ്രൈസ് കേക്ക് കട്ടിങ് മഷൂറ സുഹാനയ്ക്കും ബഷീറിനുമായി ഒരുക്കിയിരുന്നു.
ഗോവയിൽ എത്തിയപ്പോൾ തന്നെ ഒരു കേക്ക് മഷൂറ സംഘടിപ്പിച്ചിരുന്നു. ഇത് ചെറിയ ഒരു ആഘോഷമാണെന്നും ഇവിടം കൊണ്ട് ഒന്നും ആഘോഷം തീരുന്നില്ലെന്നും പറഞ്ഞാണ് ബഷീർ കേക്ക് മുറിച്ചത്. ഉമ്മിക്കും ബാപ്പയ്ക്കും വിവാഹവാർഷിക ആശംസകൾ നേരാനായി സുനൈനയും സൈഗവും ഉറങ്ങാതെ പന്ത്രണ്ട് മണിവരെ കാത്തിരുന്നിരുന്നു.
ബന്ധുക്കളെല്ലാം അർധരാത്രി വീഡിയോ കോളിലൂടെ എത്തി ആശംസകൾ അറിയിച്ചതിനെ കുറിച്ച് ബഷീറും കുടുംബവും വീഡിയോയിലൂടെ സംസാരിച്ചിരുന്നു. സുഹാനയ്ക്ക് വിവാഹവാർഷിക ആശംസ നേർന്ന് ചുംബനം നൽകിയശേഷം 14 വർഷമായി സുഹാന തന്നെ സഹിക്കുകയായണെന്നാണ് ബഷീർ തമാശ രൂപേണ പറഞ്ഞത്.

അതുകേട്ട് ബഷീർ റിയാലിറ്റിയൊക്കെ വെളിപ്പെടുത്തുന്നുവെന്നാണ് മഷൂറ കൗണ്ടറടിച്ചത്. സോനു ബഷിയെ സഹിക്കുകയാണെന്ന കാര്യം എനിക്ക് അറിയാം. ബഷിയെ സഹിക്കാൻ ഒരു ഒന്ന് ഒന്നര തന്റേടം വേണം. സൈക്കോയാണ് ബഷീർ എന്നാണ് മഷൂറ ബഷീറിനെ കളിയാക്കി പറഞ്ഞത്. ഇവർ തന്നെ കുറിച്ച് മാറ്റി പറയുമെന്നാണ് കരുതിയതെന്നും പക്ഷെ അതുണ്ടായില്ലെന്നും തമാശയായി ബഷീർ വീഡിയോയിൽ പറഞ്ഞു.
കേക്ക് മുറിച്ച് പങ്കിട്ട് കഴിച്ചശേഷം ബഷീറിന്റെ നല്ല കാര്യങ്ങളും മോശം സ്വഭാവങ്ങളും പറയാനാണ് മഷൂറ സുഹാനയോട് ആവശ്യപ്പെട്ടത്. ഒരു നന്മമരവും നന്മയുടെ നിറകുടവും നല്ല മനുഷ്യനും നല്ല സ്വാഭവത്തിന് ഉടമയും നല്ല ഭർത്താവും അച്ഛനുമാണ് ബഷീർ എന്നാണ് ഗുണം വിവരിച്ച് സുഹാന പറഞ്ഞത്. മോശം സ്വഭാവം പറയാൻ ആവശ്യപ്പെട്ടപ്പോൾ പ്രായം കൂടുന്തോറും ദേഷ്യം ബഷിക്ക് കൂടുന്നുണ്ടോയെന്ന് സംശയുമുണ്ടെന്നാണ് സുഹാന പറഞ്ഞത്.
പിന്നീട് ബഷീറാണ് സംസാരിച്ചത്... 'സോനുവുമായുള്ള കല്യാണം കഴിഞ്ഞിട്ട് പതിനാല് വർഷമായി. അതിനിടയിൽ മക്കളായി ഒരു ഭാര്യയായി. ആ ഭാര്യയ്ക്ക് ഒരു കുട്ടിയായി. പക്ഷെ ഞാനും സോനുവും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് പതിനെട്ട് വർഷത്തോളമായി. എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു സോനു. അവിടുന്ന് ജീവിതപങ്കാളിയായി. ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമുണ്ടായി.'
'എന്റെ പോരായ്മകൾ സഹിച്ച് ജീവിക്കുന്ന ഭാര്യയാണ് സോനു. റൊമാന്റിക്കാവാൻ സോനുവിന് പറ്റില്ല. നെയ്യത്ത് ഷോർട്ട് ഫിലിം ഷൂട്ട് ചെയ്തപ്പോൾ പോലും സോനു റൊമാന്റിക്കാവാൻ തയ്യാറായിരുന്നില്ല. ഇവളെപ്പോലൊരു ഭാര്യയെ കിട്ടിയതിൽ ഞാൻ ഹാപ്പിയാണ്. ലൈഫ് ലോങ് രണ്ട് ഭാര്യമാരും എന്റെ ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. എന്നെയും ഭാര്യമാരെയും പോലെ ജീവിച്ച് പോകാൻ എല്ലാവർക്കും പറ്റില്ല. റിസ്ക്കി ലൈഫാണ്. അങ്ങനെ ജീവിക്കാൻ ആരോടും ആവശ്യപ്പെടില്ല. ആരും അനുകരിക്കാനും പറയില്ല', എന്നാണ് ബഷീർ പറഞ്ഞത്.


Click it and Unblock the Notifications