'ആദ്യരാത്രിയിലെ അമ്മായിയമ്മയുടെ വരവാണ് പൊളിച്ചത്, ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല'; ബഷീർ ബഷിയോട് ആരാധകർ!

ബി​ഗ് ബോസ് താരം ബഷീർ ബഷിയെയും കുടുംബത്തേയും സോഷ്യൽമീ‍ഡിയ ഉപയോ​ഗിക്കുന്നവർക്ക് അറിയാതിരിക്കാൻ വഴിയില്ല. കൊച്ചിക്കാരനായ ബഷീറിനും രണ്ട് ഭാര്യമാർക്കും മക്കൾക്കും നിരവധി ആരാധകരാണുള്ളത്. മോഡലിങിലൂടെയാണ് ബഷീർ ലൈം ലൈറ്റിലേക്ക് എത്തിയത്.

അതിന് മുമ്പ് കപ്പലണ്ടി കച്ചവടമായിരുന്നു. മോഡലിങിലൂടെ ശ്രദ്ധനേടിയതോടെ ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ താരം മത്സരാർത്ഥിയായി. വിജയിയാകാൻ സാധിച്ചില്ലെങ്കിലും എഴുപത് ദിവസത്തോളം ഹൗസിൽ ചിലവഴിച്ച ശേഷമാണ് ബഷീർ എവിക്ടായത്.

ബി​​ഗ് ബോസിൽ നിന്നും പുറത്ത് വന്നശേഷമാണ് തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനൽ ബഷീർ ആരംഭിച്ചത്. താരത്തിന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലും ഒരു ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സുമുണ്ട്.

ബഷീറിനും രണ്ട് ഭാര്യമാർക്കും പത്ത് ലക്ഷത്തിന് മുകളിലാണ് ബ്സ്ക്രൈബേഴ്സ്. വളരെ വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ബഷീറും കുടുംബവും ഇന്ന് ആസ്വദിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ്.

Basheer Bashi

ഇന്ന് വസ്ത്രം, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം നിരവധി ബിസിനസുകൾ ബഷീറിനുണ്ട്. ഫാമിലി വ്ലോ​ഗറായ ബഷീർ ഡെയ്ലി വ്ലോ​ഗ്സ്, പാചക പരീക്ഷണം, യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് കൂടുതലായും പങ്കുവെക്കാറുള്ളത്. ഇടയ്ക്ക് ഭാര്യമാരെയും മക്കളെയും ഉൾപ്പെടുത്തി രസകരമായ റീൽസ് വീഡിയോകളും ബഷീർ ചെയ്യാറുണ്ട്.

അത്തരത്തിൽ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു റീൽസ് വീഡിയോയാണ് വൈറലാകുന്നത്. രണ്ട് ഭാര്യമാരെയും ഉൾപ്പെടുത്തി ഒരു സ്കിറ്റിന് ലിപ്സിങ്ക് ചെയ്ത് മനോഹരമാക്കിയിരിക്കുകയാണ് ബഷീർ. അഭിനയത്തിൽ ശോഭിക്കാൻ കഴിവുള്ളവരാണ് തങ്ങളെന്ന് ബഷീരും ഭാര്യമാരും നേരത്തെ തെളിയിച്ചതാണ്.

'ആദ്യരാത്രി ഞങ്ങൾ വ്ലോഗ് ചെയ്യാൻ നോക്കിയത്...', എന്ന ക്യാപ്‌ഷൻ നൽകികൊണ്ടാണ് ബഷീറും, സുഹാനയും, മഷൂറയും അഭിനയിച്ച് തകർക്കുന്ന വീഡിയോ പങ്കുവെച്ചത്. വീഡിയോ ഞൊടിയിടയിൽ വൈറലായി മാറി. മൂന്നുപേരുടെയും അഭിനയം ഒന്നിനൊന്ന് മികച്ച് നിൽക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും കമന്റ് ചെയ്തിരിക്കുന്നത്.

ഇത്തവണ അഭിനയത്തിൽ ഒരുപടി മുന്നിൽ നിന്നത് സുഹാനയാണെന്നും ചിലർ കുറിച്ചു. വൈറൽ റീലിൽ അടുത്തിടെ വിവാഹം കഴിഞ്ഞ വധുവും വരനുമായി മഷൂറയും ബഷീറും അഭിനയിച്ചപ്പോൾ അമ്മായിയമ്മയായാണ് സുഹാന അഭിനയിച്ചത്.

Basheer Bashi

പനി പിടിച്ച് വയ്യാതെ കിടക്കുകയായിരുന്നിട്ടും ബഷീറിന്റെ റീൽസ് കണ്ട് ചിരിയടക്കാൻ സാധിച്ചില്ലെന്നായിരുന്നു ഒരു കമന്റ്. ആദ്യരാത്രിയിൽ അമ്മായി അമ്മയുടെ വരവാണ് കൂടുതൽ ചേലായത്, ഇത്രക്കങ് വേണ്ടിയിരുന്നില്ല, മൂന്ന് പേരുടെയും അഭിനയം ഒരു രക്ഷയുമില്ലെന്നും കമന്റുകളുണ്ട്. ഇത്തരത്തിലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നതായും ആരാധകർ കുറിച്ചു.

മുമ്പ് ചെറിയ വെബ് സീരിസുകൾ ബഷീറും കുടുംബവും അഭിനയിച്ച് സംവിധാനം ചെയ്ത് പുറത്തിറക്കി വിജയിപ്പിച്ചിരുന്നു. ബഷീറിന് കുടുംബമാണ് എല്ലാം. ബി​ഗ് ബോസ് ഹൗസിൽ വെച്ച് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് താരം വെളിപ്പെടുത്തിയപ്പോൾ നിരവധി പേരാണ് താരത്തെ വിമർശിച്ച് എത്തിയത്.

എന്നാലിപ്പോൾ ബഷീറിന്റെ കുടുംബത്തെ വ്ലോ​ഗിലൂടെയും മറ്റും അടുത്ത് അറിഞ്ഞതോടെ വിമർശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ആ​ദ്യ ഭാര്യ സുഹാന രണ്ടാമത്തെ കുഞ്ഞ് മുഹമ്മദ് സൈ​ഗത്തെ പ്രസവിച്ചശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്യുന്നത്. മറ്റൊരു പ്രണയമുണ്ടെന്ന് ബഷീർ ആദ്യം പറഞ്ഞപ്പോൾ‌ താൻ വിഷമിച്ചിരുന്നുവെന്നും എന്നാൽ താനും മഷൂറയും ഇപ്പോൾ സഹോദരിമാരെപ്പോലെയാണെന്നുമാണ് സുഹാന പറയാറുള്ളത്.

അടുത്തിടെയാണ് മഷൂറയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കു‍ഞ്ഞിന് കുടുംബം പേരിട്ടത്. ജനിച്ച അന്ന തന്നെ കുഞ്ഞിന്റെ പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയതിനും ബഷീറും കുടുംബവും വിമർശിക്കപ്പെട്ടിരുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X