'ഞാൻ തിരികെ പോകുമ്പോൾ അവൾ എന്നെ കെട്ടിപിടിച്ച് കരയുമായിരുന്നു, ഒരു ബ്രോ‍ ഡാഡി ഫീലാണ് ഞങ്ങൾക്ക്'; ബഷീറും മഷുവും

കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബഷി ഒരു കാലത്ത് അറിയപ്പെട്ടിരുന്നതെങ്കിൽ മകൾ സുനൈന ഒരു സമയത്ത് കേരളത്തിലെ ആദ്യ ഫ്രീക്കി ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്. സുനുവിന്റെ ഫോട്ടൊഷൂട്ടൊക്കെ സോഷ്യൽ മീഡിയയിൽ പണ്ടുകാലം മുതലെ വൈറലായിരുന്നു. ബിഗ് ബോസിൽ എത്തും മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബഷിയും കുടുംബവും. ബി​ഗ് ബോസിൽ നിന്നും വന്നശേഷമാണ് യുട്യൂബ് ചാനലുകളുമായി ബഷീർ സജീവമായത്. ബഷീറിന് മൂന്ന് മക്കളാണ്. അതിൽ സുനൈന മാത്രമാണ് പെൺകുട്ടി.

അതുകൊണ്ട് തന്നെ മക രാജകുമാരിയെപ്പോലെയാണ് ബഷീറും ഭാര്യമാരും കൊണ്ടുനടക്കുന്നത്. പന്ത്രണ്ടുവയസുകാരിയായ മകളുടെ ഏറ്റവും വലിയ ദിവസം ​ഗംഭീരമാക്കുന്ന തിരക്കിലായിരുന്നു കഴി‍ഞ്ഞ കുറച്ച് ​ദിവസങ്ങളായി ബഷീറും കുടുംബം. മകൾ സുനൈന വയസറിയിച്ച സന്തോഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയുമാണ് കുടുംബം ആഘോഷിച്ചത്.

Basheer Bashi

മകൾക്കായി പുത്തൻ വസ്ത്രങ്ങളും സ്വർണ്ണവുമെല്ലാം കുടുംബം വാങ്ങിയിരുന്നു. ബഷീറിന്റെ ഭാര്യമാരും കുടുംബത്തിലെ മറ്റ് ബന്ധുക്കളായ സ്ത്രീകളും മറ്റും ചേർന്ന് കൊച്ചി സ്റ്റൈലിലാണ് സുനുവിന്റെ സ്പെഷ്യൽ ഡെ ആഘോഷമാക്കിയത്. ലഹങ്ക ധരിച്ച് മൈലാഞ്ചി അണിഞ്ഞ് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് സുനൈന ചടങ്ങിനായി എത്തിയത്.

സുനു വലുതായിയെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉമ്മമാരായ സുഹാനയും മഷൂറയും എല്ലാം പറഞ്ഞത്. ബഷീർ മഷൂറയുമായി പ്രണയത്തിലായിരിക്കുമ്പോൾ സുനൈന വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു സുഹൃത്തിനോടുള്ള സൗഹൃദമായിരുന്നു സുനൈനയും മഷൂറയും തമ്മിൽ.

താൻ കൊച്ചിയിൽ വന്ന് തിരികെ പോകുമ്പോൾ സുനൈന തന്നെ കെട്ടിപിടിച്ച് കരയുന്ന രം​ഗങ്ങൾ മഷൂറ ഓർത്തെടുത്തു. 'സുനുവിന്റെ ഈ സ്പെഷ്യൽ ഡെയിൽ എനിക്ക് ഇമോഷൻസാണ് കൂടുതൽ. അവൾ ഞാൻ വരുമ്പോൾ യുകെജിയിലായിരുന്നു. ‍ഞാൻ രണ്ട്, മൂന്ന് ദിവസം കൊച്ചിയിൽ വന്ന് നിന്നിട്ട് തിരികെ പോകുമായിരുന്നു. ഞാൻ ആ സമയത്ത് പഠിക്കുകയായിരുന്നു.'

'ഞാൻ പോവുകയാണെന്ന് അറിയുമ്പോൾ സുനുമോൾ എന്നെ കെട്ടിപിടിച്ച് ഒരുപാട് കരയുമായിരുന്നു. ഉമ്മ-മകൾ ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ സുഹൃത്തുക്കളെപ്പോലെയായിരുന്നു. അവളും ഞാനും അന്ന് കുഞ്ഞായിരുന്നു. അതുപോലെ എന്റെ ഓർമക്കായി എന്റെ ഫോട്ടോയും ക്ലിപ്പുമൊക്കെ അവൾ ബാ​ഗിൽ സൂക്ഷിക്കുമായിരുന്നു.'

Basheer Bashi

'മഷൂ എന്നാണ് അവൾ എന്നെ വിളിച്ചിരുന്നത്. ഈ ലോകത്തിലെ തന്നെ ഏറ്റവും നല്ല മകളാണ് സുനു. ഒരിക്കൽ പോലും അവൾ ഞങ്ങളോട് തർക്കുത്തരം പറഞ്ഞിട്ടില്ല. ഒന്നും വാശിപിടിച്ച് വാങ്ങിയിട്ടുമില്ല. നമ്മളെ അവൾ നന്നായി മനസിലാക്കും. എത്രയൊക്കെ ടെൻഷൻ ഉണ്ടെങ്കിലും കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ നമ്മൾ ശ്രമിക്കണം.'

'എങ്കിലെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ വരെ അവർ നമ്മളോട് ഷെയർ ചെയ്യൂ. സുനുവും സൈ​ഗുവും എന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ട്. അവളെ മകളായി കിട്ടിയതിൽ ഞാൻ അനു​ഗ്രഹീതയാണ്', എന്നാണ് മഷൂറ സുനൈനയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ബഷീറും സുഹാനയും മകളെ കുറിച്ച് വാചാലയായി. 'ഞാൻ ഒരു സ്ട്രിക്ട് അമ്മയായിരുന്നു.'

'അതുകൊണ്ട് തന്നെ അവൾക്കൊപ്പം ഞാൻ ചിലവഴിച്ച സമയം കുറവായിരുന്നുവോ എന്ന തോന്നൽ എനിക്കുണ്ട്. മഷൂവും സുനുവും തമ്മിൽ ഫ്രണ്ട്ഷിപ്പ് ബോണ്ടിങ്ങാണ്. ഞാനും അവളും തമ്മിൽ അമ്മ-മകൾ ബന്ധമാണ്. നല്ലൊരു കുട്ടിയാണ് സുനു. എന്നെ അധികം ബു​ദ്ധിമുട്ടിച്ചിട്ടില്ലെന്നാണ്', സുഹാന മകളെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

അവൾക്കൊരു നല്ല ജോലിയും ജീവിതവും കിട്ടണമെന്നാണ് തന്റെ ഇപ്പോഴത്തെ പ്രാർത്ഥനയെന്നും സുഹാന പറഞ്ഞു. പന്ത്രണ്ട് വയസുള്ള മകളുടെ ബാപ്പ എന്നത് തനിക്ക് ഒരു അത്ഭുതമാണെന്നാണ് ബഷീർ പറഞ്ഞത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X