ബഷീറിന്റെ വീട്ടില്‍ വീണ്ടുമൊരു വിവാഹം! ഭാര്യമാരുടെ കൂടെ പുതിയ വിശേഷം പങ്കുവെച്ച് ബഷീര്‍ ബഷി

ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബത്തിലെ വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെക്കുന്നതാണ് പതിവ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസെല്ലാം ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്നതും ശ്രദ്ധേയമാണ്. അങ്ങനെ കുടുംബത്തിലുള്ള എല്ലാവരും സ്വന്തമായ ചാനലുമായി സജീവമാണ്.

തുടക്കത്തില്‍ താരകുടുംബത്തിന് വിമര്‍ശനങ്ങളാണ് സ്ഥിരമായി കിട്ടിയിരുന്നത്. എന്നാല്‍ മുന്നോട്ട് പോകുംതോറും ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഏറ്റവും പുതിയതായി തങ്ങളുടെ കുടുംബത്തില്‍ പുതിയൊരു വിവാഹം നടക്കാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് ബഷീറിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചാനലിലൂടെ പുറത്ത് വിട്ട വീഡിയോ ശ്രദ്ധേയമാവുകയാണ്.

bashi

രണ്ട് തവണ വിവാഹിതനായതിന്റെ പേരിലാണ് ബഷീര്‍ ബഷി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ആദ്യ ഭാര്യ സുഹാനയും അതിലുണ്ടായ രണ്ട് മക്കളും, രണ്ടാം ഭാര്യ മഷൂറയും ആ ബന്ധത്തിലുണ്ടായ മകന്റെയും കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് ബഷീര്‍. കുടുംബത്തിലുണ്ടാവുന്ന നിസാരമായ കാര്യങ്ങള്‍ പോലും താരങ്ങള്‍ വീഡിയോ ആക്കി പുറംലോകത്തേക്ക് എത്തിക്കാറുണ്ട്. അത്തരത്തിലാണ് പുതിയ വീഡിയോ വന്നത്.

തങ്ങളിപ്പോള്‍ കാസര്‍ഗോഡ് ഒരു പരിപാടി കഴിഞ്ഞ് വന്നതാണെന്ന് പറഞ്ഞാണ് താരങ്ങള്‍ വീഡിയോ തുടങ്ങുന്നത്. ഇങ്ങോട്ട് വന്നതിന്റെ പ്രധാന ഉദ്ദേശം മഷൂറയുടെ സഹോദരന്‍ മഷൂക്കിന്റെ വിവാഹത്തില്‍ പങ്കെടുക്കുക എന്നതിനാണ്. അതല്ലാതെയും ചില പരിപാടികള്‍ ഉണ്ടായിരുന്നു. അതാണ് പുതിയ വ്‌ലോഗിന്റെ ഉദ്ദേശമെന്നാണ് ബഷീര്‍ പറയുന്നത്.

ഭാര്യമാരും മക്കളുമെല്ലാവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് വീഡിയോ പകര്‍ത്തിയത്. ശേഷം മഷൂറയുടെ സഹോദരന്റെ വിവാഹത്തിനുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നതും കാണിച്ചിരുന്നു. വീട്ടിലെത്തിയതിന് ശേഷം ഭക്ഷണം കഴിക്കുന്നതും വീട് കല്യാണത്തിരക്കിലേക്ക് പോവുകയാണെന്നുമൊക്കെ താരങ്ങള്‍ പറയുന്നു.

താരങ്ങളെ പോലെ ഞങ്ങളും വലിയ ആവേശത്തിലാണെന്നാണ് ആരാധകരും പറയുന്നത്. ശരിക്കും ഇങ്ങനെ സാധാരണ ജീവിതം കാണിക്കുന്ന നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നുന്നതെന്നാണ് ഒരു ആരാധിക പങ്കുവെച്ച കമന്റില്‍ പറയുന്നത്. സഹോദരന്റെ കല്യാണത്തിന് മഷൂറയും സുഹാനയും ഒരുപോലെ സാരി ഉടുത്ത് കാണണമെന്ന് ഒരു ആഗ്രഹമുണ്ട്. അതുപോലെ വിവാഹത്തിന്റെ വീഡിയോസ് കൂടുതല്‍ കാണിക്കണമെന്നൊക്കെയാണ് ആരാധകരുടെ ആവശ്യം.

bashi

മാത്രമല്ല നിങ്ങളുടെ കുടുംബം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ഭൂരിഭാഗം ആരാധകരും ബഷീറിനോട് പറയുന്നത്. സാധാരണഗതിയില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാവുന്നത് ഒരു ഭാര്യമാരും സഹിക്കില്ല. അങ്ങനെയുള്ളപ്പോള്‍ ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നതിനെ സുഹാന എതിര്‍ത്തില്ല. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് കൂട്ടുനിന്ന മികച്ചൊരു ഭാര്യയാണ് അവര്‍. രണ്ടാമത് വന്ന ഭാര്യയും അതേ സൗഹൃദം സൂക്ഷിക്കുന്നയാളായി.

രണ്ടാളും ശരിക്കും സഹോദരിമാരെ പോലെ ഒരു കുടുംബത്തില്‍ സന്തുഷ്ടരായി ജീവിക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. മാത്രമല്ല മഷൂറയെ പോലെ തന്നെ സുഹാനയെയും ചേര്‍ത്ത് പിടിക്കാന്‍ അവരുടെ കുടുംബത്തിന് സാധിക്കുന്നു എന്നതും ശ്രദ്ധേയമാണെന്ന് ആരാധകര്‍ പറയുന്നു.

യൂട്യൂബ് ചാനലിന് പുറമേ സ്വന്തമായിട്ടുള്ള ബിസിനസുകളും മുന്നോട്ട് കൊണ്ട് പോവുകയാണ് കുടുംബം. സൗന്ദര്യ വര്‍ധക വസ്തുക്കളും വസ്ത്രങ്ങളുമൊക്കെയായി ബിസിനസ് സംരംഭം കൊണ്ടും ശ്രദ്ധേയരാണ് ബിബി കുടുംബം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X