മകള്‍ക്ക് വയസറിയിച്ചെന്നത് പലരും രഹസ്യമാക്കി വെക്കും! ഞങ്ങള്‍ ആഘോഷിക്കുകയാണ്, മകളെ കുറിച്ച് ബഷീര്‍

ബഷീര്‍ ബഷിയുടെ കുടുംബത്തിലെ സന്തോഷ നിമിഷങ്ങളാണ് യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ പങ്കുവെക്കാറുള്ളത്. അത്തരത്തില്‍ തന്റെ വീട്ടിലെ ഏറ്റവും പുതിയൊരു കാര്യം ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ് ബഷീറിന്റെ ഭാര്യ മഷൂറ. മകള്‍ സുനൈനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിവസത്തെ പറ്റിയായിരുന്നു താരങ്ങള്‍ വീഡിയോയില്‍ പറഞ്ഞത്.

മുന്‍പ് പലപ്പോഴും എല്ലാവരും ചോദിക്കാറുള്ളത് പോലെ മകള്‍ വയസ് അറിയിച്ചതിനെ പറ്റിയും അതൊരു രഹസ്യമാക്കി വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വീഡിയോയില്‍ ബഷീര്‍ പറയുന്നു. വിശദമായി വായിക്കാം...

bashi-shua-mashu

മകള്‍ സുനൈന എന്ന സുനു മോളുടെ വിശേഷമാണ് ഇന്ന് പറയാനുള്ളതെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ താരങ്ങള്‍ പറഞ്ഞത്. വിശദമായി ബഷീര്‍ തന്നെ പറയുമെന്ന് പറഞ്ഞ് മഷൂറ ക്യാമറ കൈമാറുകയും ചെയ്തു. ഒരു ഒന്നര വര്‍ഷമായി സുനുമോള്‍ വലിയ കുട്ടി ആയില്ലേ? വയസ്സ് അറിയിച്ചില്ലേ എന്നൊക്കെ ചോദിച്ചുള്ള കമന്റുകള്‍ വരുന്നുണ്ടായിരുന്നു.

ദൈവത്തിന്റെ അനുഗ്രഹത്താല്‍ സുനുമോള്‍ ഇപ്പോള്‍ വയസ്സ് അറിയിച്ചു. അതുമായി ബന്ധപ്പെട്ടൊരു ചടങ്ങുണ്ട്. ഓരോ നാട്ടിലും ഓരോ രീതികളാണ്. കൊച്ചിയില്‍ അതൊരു ചടങ്ങായിട്ടും നടത്താറുണ്ട്. മഷൂറയുടെ നാട്ടിലൊക്കെ ഇത് വളരെ രഹസ്യമാക്കി വെക്കാറുണ്ട്. നമുക്ക് അങ്ങനെ അല്ല. ഒരു ഫങ്ങ്ഷനായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ബഷീര്‍ പറയുന്നു.

ഞായറാഴ്ച അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചെറിയൊരു ചടങ്ങായിട്ടാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മഷുവിന്റെ മമ്മ ഒക്കെ ചടങ്ങിന് വേണ്ടി വന്നിരിക്കുകയാണ്. അങ്ങനെ സുനുവിന്റെ പരിപാടി ഗ്രാന്‍ഡ് ആക്കണം. സുനു ഇനി കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പഠിക്കണം സ്വന്തം കാലില്‍ നില്‍ക്കുകയും ജോലി വാങ്ങിക്കുകയുമൊക്കെ വേണമെന്നും എന്നിട്ട് വേണം സുനുവിനെ കെട്ടിക്കണോന്ന് ഒക്കെ തീരുമാനിക്കാന്‍ എന്നും മകളോട് ബഷീര്‍ പറയുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ തന്റെ ടെന്‍ഷന്‍ അങ്ങനെയായിരിക്കും. മോള്‍ ഒരാള്‍ വലുതായി വരികയാണ്. ഇനി അവളെ ഉയരങ്ങളില്‍ എത്തിക്കണം. അതിന് വേണ്ടി എനിക്ക് കൂടുതല്‍ അധ്വാനിക്കണം. വിവാഹം കഴിപ്പിക്കണം. ഉത്തരവാദിത്വങ്ങള്‍ കൂടുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നും ബഷീര്‍ ബഷി പറയുന്നു.

ചടങ്ങിന് മകള്‍ക്ക് വേണ്ടി മാത്രമല്ല അവളുടെ തള്ളന്മാര്‍ക്കുള്ളതുമൊക്കെ വാങ്ങിക്കണം. ഇതിനൊപ്പം സുനുവിന് വേണ്ടി ഗോള്‍ഡ് പര്‍ച്ചേസ് ചെയ്യുന്നതും, അവള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളും ബഷീര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. കുടുംബസമേതം എല്ലാ ചെറിയ കാര്യങ്ങള്‍ പോലും ആഘോഷമാക്കുന്നതിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

sunaina-zaighu

ശരിക്കും സുനുമോള്‍ ഭാഗ്യവതിയാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. ബഷീറിന്റെ രാജകുമാരിയാണെന്നാണ് ഏറ്റവും കൂടുതല്‍ കമന്റുകളും വന്നിരിക്കുന്നത്. മാത്രമല്ല സുനു നല്ല മോളാണ്. നല്ല തങ്ക കട്ടി. ഒതുക്കവും അടക്കവുമുള്ള നല്ല പൊന്നുമോള്‍. അള്ളാഹു ആഫിയതും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ..

മാത്രമല്ല ബഷീറിനെ അഭിനന്ദിച്ച് കൊണ്ടും ചിലരെത്തി. നിങ്ങള്‍ മകളോട് പറഞ്ഞത് മാതൃകാപരമായിട്ടുള്ള കാര്യമാണ്. മകളെ നല്ലോണം പഠിപ്പിക്കുക, അവളൊരു ജോലി വാങ്ങി സ്വന്തം കാലില്‍ നില്‍ക്കട്ടെ. കല്യാണം കഴിപ്പിക്കുന്നതിന് വേണ്ടി മാത്രമാവരുത് മക്കളെ വളര്‍ത്തുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് മഷൂറയുടെ വീഡിയോയുടെ താഴെ വരുന്നത്.

ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയില്‍ ജനിച്ച മകളാണ് സുനൈന. ഇരുവരും ഡിസംബറില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് മകളുടെ സന്തോഷം കൂടി എത്തിയത്. വാര്‍ഷികത്തിന് സുഹാനയ്ക്കുള്ള സര്‍പ്രൈസ് സമ്മാനവും മകളുടെ സ്വര്‍ണം വാങ്ങിയതിനൊപ്പം ബഷീര്‍ വാങ്ങിയിരുന്നു. അങ്ങനെ സന്തുഷ്ടമായ കുടുംബത്തിലേക്ക് പുതിയ ചില സന്തോഷങ്ങള്‍ വരുന്നത് കാണുമ്പോള്‍ നമ്മുടെയും മനസ് നിറയുകയാണെന്ന് പറയുകയാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X