ഭാര്യമാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ബഷീര്‍ ബഷി! ഇത്ര പ്രതീക്ഷിച്ചില്ലെന്ന് താരം! വീഡിയോ വൈറല്‍!
ബിഗ് ബോസ് മലയാളത്തിലെത്തിയതിന് പിന്നാലെയായാണ് ബഷീര്‍ ബഷിക്ക് ആരാധകപിന്തുണ വര്‍ധിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബഷീര്‍ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ബിഗ് ബോസിലെത്തിയതോടെ പല താരങ്ങളുടേയും ജീവിതം മാറി മറിഞ്ഞിരുന്നു. സിനിമയിലെ അവസരങ്ങളും പ്രണയ വിവാഹവുമൊക്കെയായാണ് ഇവരില്‍ പലരും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. വെള്ളാരംകണ്ണുള്ള സുന്ദരനായ ബഷീര്‍ ബഷിയെന്ന മത്സരാര്‍ത്ഥി തുടക്കം മുതലേ തന്നെ ശ്രദ്ധേയനായിരുന്നു.
വനിതാ താരങ്ങളുമായുള്ള വഴക്കായിരുന്നു ആദ്യത്തെ പ്രശ്‌നം. മത്സരത്തിന്റെ ഗതി മാറിയതോടെയാണ് ബഷീറും പുറത്തേക്ക് പോയത്. ബിഗ് ബോസിലെത്തിയതിന് പിന്നാലെയായാണ് വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞത്. രണ്ട് വിവാഹം ചെയ്തുവെന്ന തരത്തില്‍ പലരും താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഭാര്യമാര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തുഷ്ടമായ കുടുംബ ജീവിതമാണ് തന്റേതെന്നും വ്യക്തമാക്കി താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാളാഘോഷത്തിനിടയിലെ സന്തോഷത്തെക്കുറിച്ച് വാചാലനായാണ് താരം എത്തിയിട്ടുള്ളത്.

ബഷീര്‍ ബഷിയുടെ ഭാര്യയായ മഷുറയുടെ യൂട്യൂബ് ചാനലിലൂടെയാണ് ആഘോഷ വീഡിയോ പുറത്തുവന്നത്. കുടുംബസമേതമായാണ് ബഷീര്‍ ഇത്തവണയും പിറന്നാള്‍ ആഘോഷിച്ചത്. ലൈവിലെത്തിയപ്പോള്‍ എല്ലാവരും ആദ്യം അന്വേഷിച്ചത് മഷുറയെക്കുറിച്ചായിരുന്നു, തന്റെയാണ് പിറന്നാളെന്നും എല്ലാവരും വെട്ടിവിഴുങ്ങുകയാണെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. ഒപ്പമുള്ളവരേയും അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് ഒരു വിശിഷ്ടാതിഥി എത്തിയത്.

ബര്‍ത് ഡേ പൊളിച്ചടുക്കിയിട്ടുണ്ടെന്നും താന്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു. മാഷു സോനൂ എന്ന് വിളിച്ചായിരുന്നു ആരാധകര്‍ എത്തിയത്. തന്റെ സുഹൃത്തായ ജാബിറാണ് ഇതേക്കുറിച്ച് പറഞ്ഞതെന്നും അവരുടെ ഷോപ്പിലേക്ക് എത്തുകയായിരുന്നു. ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ് കാണാനായി പോയിരുന്നുവെന്നും മാസ് പടമാണി ഇതെന്നും തങ്ങള്‍ക്ക് സിനിമ ഇഷ്ടമായെന്നുമായിരുന്നു ഭാര്യമാരുടെ കമന്റ്.

ബിഗ് ബോസ് അവസാനിച്ചുവെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും താല്‍പര്യമാണ്. കല്ലുമ്മക്കായ എന്ന വെബ് സീരീസുമായും ഇവരെത്താറുണ്ട്. കുടുംബാംഗങ്ങളും കല്ലുമ്മക്കായയില്‍ എത്താറുണ്ട്. രസകരമായ നിമിഷങ്ങളുമായാണ് ഓരോ എപ്പിസോഡും എത്താറുള്ളത്.

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമായിരുന്നു ബഷീറിനെതിരെ ഉയര്‍ന്നത്. തന്റെ കുടുംബത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ബിഗ് ബോസിലുള്ളവരും ഇതുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചിരുന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു. രണ്ട് വീടുകളിലായാണ് ഇരുവരും താമസിക്കുന്നതെന്നും വിശേഷാവസരങ്ങളില്‍ ഇരുവരും ഒരുമിക്കാറുണ്ടെന്നും സന്തോഷത്തോടെയാണ് എല്ലാവരും കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications