For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവരുടെ മകളെ നന്നായി നോക്കാനുള്ള സോപ്പാണ് സുഹാനയോടുള്ള സ്‌നേഹം', ബഷീറിന് മുമ്പിൽ കരഞ്ഞ് സഹോദരിമാർ!

  |

  ബഷീർ ബഷിയും ഭാര്യമാരും മക്കളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളും ഫോട്ടോകളും എല്ലാം തന്നെ വൈറലാണ്. ഒരു മില്യണിലധികം ഫോളോവേഴ്സ് ബഷീറിനും ഭാര്യമാർക്കുണ്ട്. മക്കളായ സുനൈനയ്ക്കും സൈ​ഗത്തിനും വരെ വളരെ ചെറുപ്പത്തിൽ തന്നെ യുട്യൂബ് ചാനലുണ്ട്.

  ബി​ഗ് ബോസിൽ നിന്നും വന്നശേഷമാണ് യുട്യൂബിലെ വൈറൽ താരമായി ബഷീർ മാറിയത്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ ബേബി ഷവർ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  Also Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

  ഒരു ​ഗംഭീര കല്യാണത്തിന് സമാനമായാണ് മഷൂറയുടെ സീമന്തം ചടങ്ങായ അപ്പത്തമം​ഗല മാം​ഗ്ലൂരിൽ മഷൂറയുടെ നാട്ടിൽ ആഘോഷമായി നടത്തിയത്.

  മുപ്പത്തിയഞ്ച് പവനോളം സ്വർണ്ണവും ബ്രൈഡൽ സാരിയും തട്ടവും കൈ നിറയെ മെഹന്തിയുമെല്ലാമായ പുതുമണവാട്ടിയെപ്പോലെയാണ് മഷൂറ അപ്പത്തമം​ഗല ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മഷൂറയുടെ കുടുംബത്തിന്റെ ​ ആ​ഗ്രഹ പ്രകാരമാണ് അപ്പത്തമം​ഗല ആ​ഘോഷമായി നടത്തിയത്.

  ക്ഷണിച്ചെത്തിയ ബന്ധുക്കളും നാട്ടുകാരും അയൽവാസികളും പിന്നെ യുട്യൂബ് ചാനലിലൂടെ അറിഞ്ഞ് അന്വേഷിച്ചെത്തിയ സബ്സ്ക്രൈബേഴ്സിനേയും കൊണ്ട് ഹാൾ നിറ‍ഞ്ഞിരുന്നു.

  ഇത്രയേറെ ​ഗംഭീരമായി ചടങ്ങ് നടത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും വന്ന ഒരാൾ പോലും ഭക്ഷണം കിട്ടാതെ മടങ്ങിയില്ലെന്നും എല്ലാവർക്കും ആഹാരം കൊടുക്കാനും വേണ്ട സ്വീകരണം കൊടുക്കാനും സാധിച്ചിരുന്നുവെന്നും ബഷീറും കുടുംബവും പറഞ്ഞിരുന്നു. വളരെ നാളത്തെ പ്രാർഥനകളുടെ ഫലമായാണ് മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നത്.

  ബഷീറിന്റെ വക കുറച്ച് ദിവസം മുമ്പ് കൊച്ചിയിലും ആഘോഷമായി ബേബി ഷവർ നടത്തിയിരുന്നു. ശേഷമാണ് എല്ലാവരും മഷൂറയുടെ നാടായ മം​ഗലാപുരത്തേക്ക് അപ്പത്തമം​ഗലക്കായി എത്തിയകത്.

  കൊച്ചിയിലെ ബഷീറിന്റെ സഹോദരിമാരും കുടുംബാം​ഗങ്ങളുമെല്ലാം ചടങ്ങിൽ പപങ്കെടുക്കാനെത്തിയിരുന്നു. ഇപ്പോഴിത തന്റെ സഹോദരിമാർക്കും കുടുംബാം​ഗങ്ങൾക്കുമൊപ്പം ധർമ്മസ്ഥലം സന്ദർശിച്ച വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി.

  തങ്ങളുടെ ആ​ഗ്രഹങ്ങൾ സാധിച്ച് തരാൻ‌ ബഷീർ കാണിക്കുന്ന സ്നേഹത്തെ കുറിച്ച് വിവരിച്ച് സഹോദരിമാർ കരയുന്നതും പുതിയ വീഡിയോയിൽ കാണാം.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  മുമ്പ് ബഷീർ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം ധർമ്മസ്ഥലത്ത് വന്ന് മീനുകൾക്ക് പൊരി നൽകിയിരുന്നു. അതിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മുതൽ ബഷീറിന്റെ പെങ്ങന്മാർ ധർമ്മസ്ഥലം കാണണമെന്നുള്ള ആ​ഗ്രഹം കൊണ്ട് നടക്കുന്നുണ്ട്.

  അതാണ് ഇപ്പോൾ ബഷീർ സാധിച്ച് കൊടുത്തത്. പെങ്ങമ്മാരുടെ ആഗ്രഹങ്ങളും നടത്തിക്കൊടുത്തു എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ ബഷീർ പങ്കുവെച്ചിരിക്കുന്നത്.

  മഷൂറയും പപ്പയും മമ്മയും സുഹാനയും ബഷീറിനൊപ്പം കാറിലായിരുന്നു യാത്ര. മറ്റുള്ളവർ സ്പെഷ്യൽ ബസ്സിലാണ് യാത്ര ചെയ്തത്. ബസ്സിൽ എല്ലാവർക്കുമൊപ്പം വൈബ് ചെയ്ത് പോകാനായിരുന്നു ആ​ഗ്രഹമെന്ന് വീഡിയോയിൽ മ‌ഷൂറ പറയുന്നുണ്ട്.

  ബഷീറിന്റെ സഹോദരിമാരും സഹോദരനും മക്കളുമെല്ലാം ധർമ്മസ്ഥലം ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. മീനുകള്‍ക്ക് പൊരി കൊടുത്തിരുന്നു എല്ലാവരും. ഇടയ്ക്ക് ഞങ്ങള്‍ ഇവിടെ വരാറുണ്ട്. ഇപ്പോള്‍ അവരെയെല്ലാം ഇങ്ങോട്ടേക്ക് കൊണ്ടുവന്നു.

  നിറവയറുമായി വെയിലത്ത് നടക്കേണ്ടെന്ന് കരുതി മഷൂറയെ വണ്ടിയില്‍ ഇരുത്തിയെങ്കിലും ഇടയ്ക്ക് ബഷീര്‍ തിരിച്ച് വിളിച്ചിരുന്നു. എല്ലാവരും നല്ല ഹാപ്പിയായിരിക്കണം എന്നേയുള്ളൂയെന്നും മഷൂറ പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെയെല്ലാം ബഷീര്‍ വീഡിയോയില്‍ കാണിച്ചിരുന്നു.

  വെള്ളത്തിലിറങ്ങി മീനിന് പൊരി കൊടുത്ത് ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു എല്ലാവരും. രണ്ട് ചാക്ക് പൊരിയാണ് മീനുകള്‍ക്കായി കൊടുത്തത്. വന്നില്ലെങ്കില്‍ നഷ്ടമായേനെ എന്നായിരുന്നു ഒരു സഹോദരി പറഞ്ഞത്.

  ഒരേ ഉപ്പയ്ക്കും ഉമ്മയ്ക്കും ജനിക്കാനായത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞ് കരയുകയായിരുന്നു പിന്നീട് ബഷീറിന്റെ സഹോദരിമാര്‍. ഇനിയൊരു ജന്മമുണ്ടെങ്കിലും അവരുടെ മക്കളായിത്തന്നെ ജനിച്ചാല്‍ മതി എന്റെ മരണം വരെ ഞാന്‍ നിങ്ങളെ ഓരോ സ്ഥലത്തും കൊണ്ടുപോവുമെന്നായിരുന്നു ബഷീര്‍ അവരോട് പറഞ്ഞത്.

  നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. 'ഈ സന്തോഷത്തിന് പപ്പയോടാണ് നന്ദി പറയേണ്ടത്. പപ്പ ഇങ്ങനെയൊരു ചടങ്ങ് വെച്ചതുകൊണ്ടാണല്ലോ എല്ലാവര്‍ക്കും വരാനായതെന്നായിരുന്നു' ചിലരുടെ കമന്റുകള്‍.

  പോസിറ്റീവായി മാത്രമല്ല വിമര്‍ശനങ്ങളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. 'മഷൂനെ സ്‌നേഹിക്കുന്നത് പോലെ തന്നെ പപ്പയും മമ്മയും സുഹാനയെ സ്‌നേഹിക്കുന്നു... നല്ല മനസിന്റെ ഉടമകളാണ് അവര്‍.'

  'ഈ സ്‌നേഹം എന്നും നില്‍ക്കട്ടെയെന്നായിരുന്നു' ഒരാള്‍ പറഞ്ഞത്. 'അവരുടെ മകളെ നന്നായി നോക്കാനുള്ള സോപ്പാണ് ആ സ്‌നേഹത്തിന് പിന്നില്‍. അവനവന്റെ കാര്യം കാണാന്‍ വേണ്ടി സ്‌നേഹിക്കുന്നവരാണ് മനുഷ്യര്‍' എന്നായിരുന്നു വേറൊരാൾ പറഞ്ഞത്.

  Read more about: basheer bashi
  English summary
  Basheer Bashi Fans Says Mashura Parents Showing Fake Love On Suhana, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X