'സോനുവിന് സ്നേഹവും മനുഷ്യപറ്റുമുണ്ട്... ഈസി ചോദ്യങ്ങളെ വരൂ...'; ഭാര്യമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ബഷീർ!

ബഷീർ ബഷിയും കുടുംബവും ഇത്രത്തോളം ജനപ്രിയരായത് ബി​ഗ് ബോസിന് ശേഷം യുട്യൂബിൽ സജീവമായതോടെയാണ്. ബഷീറിനും രണ്ട് ഭാര്യമാർക്കും യുട്യൂബിൽ പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുണ്ട്.

ആദ്യത്തെ ഭാര്യയുമായുള്ള വിവാഹബന്ധം നിലനിൽക്കെ തന്നെ ഭാര്യയുടെ സമ്മതപ്രകാരം രണ്ടാമതും വിവാ​ഹം ചെയ്തുവെന്ന വിവരം പുറത്ത് വിട്ടതോടെയാണ് ബഷീർ ബഷിയുടെ ജീവിതം ആളുകൾ ചർച്ച ചെയ്ത് തുടങ്ങിയത്. ഫാമിലി വ്ലോ​ഗറായതുകൊണ്ട് തന്നെ ഏത് വിശേഷവും ഉടൻ തന്നെ സോഷ്യൽമീഡിയ വഴി ബഷീർ ആരാധകരിലേക്ക് എത്തിക്കും.

കുറച്ച് ​​ദിവസം മുമ്പ് ആദ്യ ഭാര്യ സുഹാനയെ കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീട് പ്രണയത്തിലായതിനെ കുറിച്ചും ബഷീർ ബഷി വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഭാര്യ മഷൂറയുമായുള്ള ചിറ്റ് ചാറ്റ് വീഡിയോയിലാണ് സുഹാനയും ബഷീറും പ്രണയകഥ വെളിപ്പെടുത്തിയത്. വീഡിയോ ചെറിയ സമയത്തിനുള്ളിൽ ട്രെന്റിങിൽ ഇടം നേടിയിരുന്നു.

Basheer Bashi

യുട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സ് കൂടിയതുകൊണ്ട് തന്നെ പുത്തൻ ക്യാമറയും മറ്റും ഉപയോ​ഗിച്ചാണ് ബഷീർ ബഷിയും കുടുംബവും വീഡിയോകൾ ചെയ്യുന്നത്. ഇപ്പോഴിതാ ബഷീറിന്റെ ചാനലിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബഷീറും ഭാര്യമാരും പങ്കെടുത്ത കപ്പിൾ ചലഞ്ചിന്റേതായിരുന്നു വീഡിയോ.

സുഹാനയും മഷൂറയും പത്ത് ചോദ്യങ്ങൾ വീതം ചോദിക്കും. എല്ലാത്തിനും ബഷീർ ഉത്തരം പറയണം. കൃത്യമായ ഉത്തരം പറയാൻ ബഷീറിന് സാധിക്കാതെ വരുമ്പോൾ‌ ഉരുളിയിൽ എടുത്ത് വെച്ചിരിക്കുന്ന വെള്ളത്തിൽ ബഷീറിന്റെ മുഖം ഇരുവരും ചേർന്ന് മുക്കും. ആദ്യം ചോദ്യം ചോദിച്ചത് സുഹാനയായിരുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സുഹാനയെ പഠിപ്പിച്ചത് പോലും ബഷീർ ആയിരുന്നു. സുഹാനയുടെ ആദ്യത്തെ ചോദ്യത്തിന് ശരിയായ ഉത്തരം പറയാൻ പറ്റിയതിനാൽ‌ വെള്ളത്തിൽ മുഖം മുക്കാതെ ബഷീർ രക്ഷപ്പെട്ടു. രണ്ടാമത്തെ ചോദ്യം മഷൂറയുടേതായിരുന്നു. താൻ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ച സ്കൂളിന്റെ പേര് പറയാനായിരുന്നു ബഷീറിനോട് ആവശ്യപ്പെട്ടത്.

പക്ഷെ സ്കൂൾ നിലകൊള്ളുന്ന സ്ഥലപ്പേര് മാത്രമെ ബഷീറിന് പറയാൻ സാധിച്ചുള്ളു. അതിനാൽ തന്നെ മുഖം വെള്ളത്തിൽ മുക്കേണ്ടി വന്നു. വീണ്ടും സുഹാനയുടെ ഊഴമായി. താൻ എഴുതിയ ചോദ്യങ്ങളെല്ലാം വളരെ എളുപ്പമുള്ളതായി പോയിയെന്ന് സുഹാന പറഞ്ഞപ്പോൾ സോനുവിന് സ്നേഹവും മനുഷ്യപറ്റുമുണ്ട്... ഈസി ചോദ്യങ്ങളെ വരൂ... എന്നാണ് ബഷീർ പറഞ്ഞത്.

Basheer Bashi

താന്‍ പോവാനാഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് സുഹാന ചോദിച്ചപ്പോള്‍ ബഷീറിന് അത് കൃത്യമായി പറയാന്‍ പറ്റിയിരുന്നില്ല. ഇത്തവണ എനിക്ക് മുക്കാന്‍ അവസരം കിട്ടിയെന്നാണ് സുഹാന പറഞ്ഞത്. തന്റെ പ്ലേ സ്‌കൂളിനെക്കുറിച്ചും സോനു ചോദിച്ചിരുന്നു. അതിനും ബഷീറിന് മറുപടി പറയാൻ പറ്റാതെ പോയതിനാൽ ബഷീറിന് വെള്ളത്തിൽ മുങ്ങേണ്ടി വന്നു.

സുഹാനയുടെ പിതാവാണ് പ്ലെ സ്കൂളിന്റെ പേര് ബഷീറിനോട് ചോദിക്കാൻ പറഞ്ഞത്. അപ്പനും മോളും കൂടി എന്നെ വെള്ളത്തില്‍ മുക്കാനുള്ള പ്ലാനാണല്ലേയെന്നായിരുന്നു ബഷീറിന്റെ ചോദ്യം. മുഖം വെള്ളത്തിൽ മുക്കി വന്ന ബഷീറിന് കണ്ട് ഇതാണോ സുഹാനയുടെ സ്നേഹം എന്നായിരുന്നു മഷൂറയുടെ ചോദ്യം.

ആദ്യമായി കണ്ട ദിവസത്തെക്കുറിച്ചും മഷൂറ ചോദിച്ചിരുന്നു. പക്ഷെ തിയ്യതി ബഷീറിന് ഓര്‍മ്മയില്ലായിരുന്നു. രജിസ്റ്റര്‍ മാര്യേജിനെക്കുറിച്ചായിരുന്നു ബഷീര്‍ പറഞ്ഞത്. ഒരു സ്‌നേഹവുമില്ലാത്ത ഭര്‍ത്താവാണല്ലോ എന്റേതെന്നായിരുന്നു മഷൂറയുടെ കമന്റ്. 'ഒരു മനസാക്ഷിയുമില്ലാത്ത ചോദ്യങ്ങളായിപ്പോയി. ഭാര്യമാര്‍ എളുപ്പമുള്ള ചോദ്യങ്ങളായിരിക്കും തയ്യാറാക്കിയതെന്നായിരുന്നു ഞാന്‍ കരുതിയത്.

'ഇവരാവട്ടെ കിട്ടിയ അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു. ചില ചോദ്യങ്ങള്‍ ശരിയാക്കിയതിനാല്‍ മുക്കുന്നതില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇത്തവണ ഇവരെ മുക്കുന്നില്ല. അടുത്ത ഭാഗത്ത് ഞാനും അവസരം മുതലെടുക്കുമെന്നായിരുന്നു', കപ്പിൾ ചലഞ്ച് കഴിഞ്ഞപ്പോൾ ബഷീര്‍ പറഞ്ഞത്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X