For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബഷീറിന് ചൈൽ‌ഡ് ലൈനിൽ നിന്നും കോൾ, ഉത്തരവാദിത്വമില്ലാത്ത സംസാരമാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്കെന്ന് ബഷീർ!

  |

  കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറികൊണ്ടിരിക്കുന്ന ഒന്നാണ് ബഷീർ ബഷിയുടേയും കുടുംബത്തിന്റേയും ഒരു വീഡിയോ. അതിന് കാരണം ഒരു വീ‍ഡിയോയിൽ മൂത്ത മകൾ സുനൈനയെ കുറിച്ച് ബഷീറും ഭാര്യമാരും പറഞ്ഞ കാര്യങ്ങളാണ്.

  സുനൈനയ്ക്ക് പരീക്ഷയ്ക്ക് വളരെ മാർക്ക് കുറവാണെന്നും അതിന്റെ പേരിൽ തന്റെ ഭാര്യ സുഹാന മകളെ തല്ലിയും വഴക്ക് പറഞ്ഞും ശകാരിച്ചുവെന്നും ആ സംഭവം നടന്നപ്പോൾ മകളെ പിടിച്ച് മാറ്റി സംരക്ഷിക്കാൻ പോലും താൻ പോയില്ലെന്നും അങ്ങനെ പോകേണ്ടെ ആവശ്യമില്ലെന്ന് തോന്നിയെന്നുമാണ് വൈറൽ വീഡിയോയിൽ ബഷീർ പറഞ്ഞത്.

  Also Read: 'കനക ഇന്നും ആ കാമുകനെ തേടുകയാണ്, വീട്ടിൽ അടച്ചു പൂട്ടി കഴിയുന്നു; നടിയുടെ അമ്മയെ കണ്ടപ്പോൾ'; നടൻ

  അടുത്ത തവണ നല്ല മാർക്ക് മകൾ വാങ്ങാൻ വേണ്ടിയാണ് ശകാരിച്ചതെന്നും ഇനി വരുന്ന പരീക്ഷകളിൽ മകൾ വാങ്ങുന്ന മാർക്കുകൾ സബ്സ്ക്രൈബേഴ്സിനോട് പറയുമെന്നും ബഷീർ വൈറൽ വീഡിയോയിൽ പറയുന്നുണ്ട്.

  ബഷീറിന്റെ മകൾ സുനൈനയും വീഡിയോയിൽ ഉണ്ടായിരുന്നു. വീഡിയോ വൈറലാതോടെ ബഷീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ‌ കമന്റുമായി എത്തി. ചിലർ ബഷീർ മകളെ അപമാനിച്ചുവെന്നാണ് കമന്റ് ചെയ്തത്.

  തല്ലിയും ശാസിച്ചും പൊതുമധ്യത്തിൽ കൊണ്ടുനിർത്തി പരിഹസിച്ചുമല്ല മകളെ നേർവഴിക്ക് കൊണ്ടുവരേണ്ടത് എന്നാണ് ചിലർ കമന്റായി കുറിച്ചത്. ബഷീറിന്റേയും ഭാര്യമാരുടേയും ടോക്സിക്ക് പാരന്റിങാണെന്നും ചിലർ കുറ്റപ്പെടുത്തി.

  പലരും വീഡിയോയ്ക്ക് എതിരെ പരസ്യമായി റിയാക്ട് ചെയ്തപ്പോൾ ബഷീർ വിശദീകരണവും നൽകിയിരുന്നു. എന്റെ മകളെ അപമാനിക്കാനല്ല ചെയ്തതെന്നും മക്കൾ തെറ്റ് ചെയ്യുമ്പോൾ മാതാപിതാക്കൾ ശിക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ നാട്ടുകാരും പോലീസുകാരും മക്കളെ ഉപദ്രവിക്കുന്നത് കാണേണ്ടി വരുമെന്നും ബഷീർ വിശദീകരണ വീഡിയോയിൽ പറഞ്ഞിരുന്നു.

  ഇപ്പോഴിത വീഡിയോ ശ്രദ്ധയിൽപ്പെട്ട് സംഭവത്തിൽ വിശദീകരണം തേടി ചൈൽഡ് ലൈനിൽ നിന്നും കോൾ വന്നതിന്റെ വീഡിയോയാണ് ബഷീർ സ്വന്തം യുട്യൂബ് ചാനൽ വഴി പങ്കുവെച്ചത്.

  മകളോട് സംസാരിക്കണമെന്നും അതിന് വേണ്ടി വീടിന്റേയും സ്കൂളിന്റേയും അഡ്രസ് തരണമെന്നുമാണ് ചൈൽഡ് ലൈൻ പ്രവർത്തകർ‌ വിളിച്ചപ്പോൾ ബഷീറിനോട് പറഞ്ഞത്. ബഷീർ അവയെല്ലാം കൃത്യമായി നൽകുകയും ചെയ്തു.

  എന്നാൽ ഇപ്പോൾ വന്ന് കുട്ടിയെ കാണാൻ സാധിക്കില്ലെന്നും അതുകൊണ്ട് അടുത്ത ദിവസം കുട്ടിയെ സ്കൂളിൽ വിടാതെ ലീവ് എടുപ്പിക്കണമെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ ബഷീറിനോട് പറഞ്ഞു.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  മകളുടെ പഠനം മുടക്കി വീട്ടിലിരുത്താൻ താൻ തയ്യാറല്ലെന്നും നിങ്ങൾ സമയം കണ്ടെത്തി മകളെ വന്ന് കണ്ട് സംസാരിച്ചോളൂവെന്ന് ബഷീർ പറഞ്ഞപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ ഓഫീസ് ടൈം കഴിഞ്ഞു, തങ്ങൾ സ്ത്രീകളാണ് ഒറ്റയ്ക്ക് അവിടെ വരെ യാത്ര ചെയ്ത് വന്ന് കുട്ടിയോട് ഇപ്പോൾ‌ സംസാരിക്കാൻ സാധിക്കില്ലെന്നുള്ള കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു.

  മാത്രമല്ല ചൈൽഡ് ലൈൻ പ്രവർത്തകർ ആയിരുന്നിട്ട് കൂടി പക്വതയില്ലാത്ത സംസാര രീതിയാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും ബഷീർ‌ പറഞ്ഞു.

  'വളരെ ഇറസ്പോൺസിബിൾ പെരുമാറ്റമാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടേത്. മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ല. സമയവും കാലവും നോക്കി ഒരാഴ്ച കഴിഞ്ഞാണോ ഇവർ കുട്ടിയെ അന്വേഷിച്ച് എത്തേണ്ടത്. എന്താണ് സംസാരിക്കേണ്ടത് എന്നുപോലും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് അറിയില്ല.'

  'കുട്ടിയുടെ പേര് പോലും അറിയില്ല. അതാണ് പറയുന്നത് ഒരു കുട്ടിയുടെ കാര്യം അവരുടെ മാതാപിതാക്കളെക്കാൾ നന്നായി ഒരു ചൈൽഡ് ലൈനിനും നോക്കാൻ സാധിക്കില്ലെന്ന്. ചൈൽഡ് ലൈനിൽ വിളിച്ച് പരാതി പറയുന്നവർ ഈ വീഡിയോ മൊത്തമായി ഇരുന്ന് കാണൂ' ബഷീർ ബഷി പറഞ്ഞു.

  വീഡിയോ വൈറലായതോടെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ അലസതയെ പ്രേക്ഷകരും കുറ്റപ്പെടുത്തി. 'വിളിച്ചത് ചൈൽഡ് ലൈൻ തന്നെയാണോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു, സ്വന്തം മക്കളെ നമ്മൾ നോക്കുന്നത് പോലെ മറ്റുള്ളവർക്ക് നോക്കാൻ കഴിയില്ല. ചൈൽഡ് ലൈനോട് സംസാരിച്ച രീതി സൂപ്പർ ആയിരിക്കുന്നു.'

  'എനിക്ക് ഒരു മകനുണ്ട് തെറ്റ് കാണിച്ചാൽ നമ്മളും ശാസിക്കും അങ്ങനെ വേണം അച്ഛൻ അമ്മമാർ, ചിരിപ്പിക്കാൻ ആയിട്ട് ഒരു ചൈൽഡ് ലൈൻ കോൾ' എന്നെല്ലാമാണ് കമന്റുകൾ വന്നത്.

  Read more about: basheer bashi bigg boss
  English summary
  Basheer Bashi Latest Video About Call From Childline, Social Media Criticizing Childline Irresponsibility-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X