ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
രണ്ടാമത്തെ ഭാര്യയുടെ ഗര്‍ഭകാലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുമായിട്ടാണ് ബഷീര്‍ ബഷിയും കുടുംബവും എത്താറുള്ളത്. വൈകാതെ താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുമെന്നാണ് ഏറ്റവുമൊടുവില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. ഫെബ്രുവരിയിലോ മാര്‍ച്ച് മാസത്തിലോ ആയിരിക്കും കുഞ്ഞിന്റെ ജനനമെന്നാണ് വിവരം.
അതേ സമയം മഷൂറയെ കൂട്ടാതെ സിനിമയ്ക്ക് പോയതിനെ പറ്റിയാണ് താരങ്ങളിപ്പോള്‍ പറയുന്നത്. കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിലൂടെ കുടുംബമൊന്നടങ്കമാണ് പ്രത്യക്ഷപ്പെട്ടത്. ലുലുമാളില്‍ സിനിമ കാണാന്‍ പോവുകയാണെന്നും ഇത്തവണ ആദ്യഭാര്യ സുഹാനയും മകള്‍ സുനൈനയും മാത്രമേ കൂടെയുള്ളുവെന്ന് ബഷീര്‍ പറയുന്നു. മഷൂറയെ ഒഴിവാക്കിയതിന്റെ കാരണവും താരം കൂട്ടിച്ചേര്‍ത്തു.

മഷൂറ ഇല്ലാതെ 4ഡിഎക്സ് തിയേറ്റര്‍ എക്‌സിപീരിയന്‍സ് എന്ന് പറഞ്ഞാണ് പുതിയൊരു വീഡിയോയുമായി താരപത്‌നി എത്തിയത്. ഫാമിലിയായി ഞങ്ങളൊരു സിനിമയ്ക്ക് പോവുകയാണ്. വെറും സിനിമയല്ല, ഷാരൂഖ് ഖാന്റെ പത്താന്‍ ആണെന്നും പറഞ്ഞ് കൊണ്ടാണ് ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. ലുലു മാളില്‍ പിവിആറില്‍ 4ഡിഎക്സ് വന്നിട്ട് കുറച്ചായി. ഇതുവരെ അത് എക്സ്പീരിയന്‍സ് ചെയ്യാനായിട്ടില്ല. നേരത്തെ തന്നെ ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തു.

പക്ഷേ കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ സിനിമ കണ്ടിരുന്നു. അത് കാണാന്‍ പോയപ്പോഴാണ് 4 ഡിഎക്സ് ഗര്‍ഭിണികള്‍ക്ക് പറ്റില്ലെന്ന് അറിഞ്ഞത്. അതിനെ പറ്റി കൂടുതലായി അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. അങ്ങനെ മഷൂറയെയും മകന്‍ സൈഗുവിനെയും ദാദിയുടെ വീട്ടിലാക്കിയതിന് ശേഷം സിനിമയ്ക്ക് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. തനിക്ക് വരാന്‍ പറ്റില്ലെന്ന് അറിഞ്ഞതോടെ ഈ സിനിമയ്ക്ക് പോകുന്നത് തന്നെ ഒഴിവാക്കിയാലോ എന്ന് എല്ലാവരും ചിന്തിച്ചിരുന്നു.

മഷൂന് വരാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ ബഷി ഇത് വേണ്ടെന്ന് പറഞ്ഞു. ഞാനില്ലാത്തത് കൊണ്ട് പോകാന്‍ സോനുവിനും മടിയായി. എന്നാല്‍ അവള്‍ തന്നെ നിര്‍ബന്ധിച്ചിട്ടാണ് പോകാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ബഷീര്‍ പറയുന്നു.
4 ഡിഎക്സില്‍ കാണണമെന്ന ആഗ്രഹം നടക്കാതെ പോവണ്ട. നിങ്ങള്‍ പോയി വന്നിട്ട് എക്സ്പീരിയന്‍സ് പറഞ്ഞാല്‍ മതിയെന്നാണ് മഷു പറഞ്ഞത്. ഇനിയിപ്പോള്‍ മഷൂറയുടെ കുഞ്ഞ് വന്നാല്‍ ഞാനും കുഞ്ഞും വീട്ടിലിരുന്നോളാമെന്നും അപ്പോള്‍ നിങ്ങള്‍ക്ക് പോവാലോന്ന് സോനു പറഞ്ഞതായിട്ടും മഷൂറ കൂട്ടിച്ചേര്‍ത്തു.

4 ഡിഎക്സില്‍ സിനിമ കണ്ടതിന്റെ അനുഭവവും താരങ്ങള്‍ പറഞ്ഞു. കാലൊക്കെ വെക്കാന്‍ ഫൂഡ് റെസ്റ്റ് ഒക്കെയായി സീറ്റിങ്ങ് അടിപൊളിയായിരുന്നു. എന്നാല്‍ നമ്മള്‍ സീരിയസായി സിനിമ കാണുമ്പോള്‍ ഒരാള്‍ സീറ്റിട്ട് കുലുക്കിയാല്‍ എങ്ങനെയുണ്ടാവും. ഇടയ്ക്ക് അങ്ങനത്തെയൊരു അനുഭവമായിരുന്നു ഉണ്ടായതെന്നാണ് സുഹാന പറയുന്നത്. സമാനമായ അഭിപ്രായമാണ് ബഷീറിനും.

ആദ്യം സിനിമ ഇങ്ങനെ കാണുന്നതിന്റെ ഭയങ്കര എക്സൈറ്റ്‌മെന്റിലായിരുന്നു. എന്നാല്‍ സിനിമ ആസ്വദിച്ച് കാണുന്നതിന് ഇടയില്‍ ആരോ എടുത്തിട്ട് കുലുക്കുന്ന പോലെ തോന്നി. കുറച്ച് കഴിയുമ്പോള്‍ തലയൊക്കെ എന്തോ പോലെയാവും. ഇത് എന്റെ അഭിപ്രായമാണ്. ഇയാളെന്താണ് പറയുന്നതെന്ന് ചിലര്‍ക്കൊക്കെ തോന്നിയേക്കാം. ഇനി ഇതുപോലെയൊരു അനുഭവം ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബഷീര്‍ പറഞ്ഞത്.
എന്തായാലും മഷൂറയെ കൂട്ടാതെ പോയത് നന്നായെന്നാണ് ആരാധകരും പറയുന്നത്. അവര്‍ക്ക് ഇപ്പോള്‍ തന്നെ ക്ഷീണം തോന്നുന്നുണ്ട്. ഇനി വിശ്രമമാണ് വേണ്ടത്. നല്ലൊരു കുഞ്ഞ് ആരോഗ്യത്തോട് കൂടി വരട്ടെ എന്നും അതിന് വേണ്ടിയാണ് ഞങ്ങളും കാത്തിരിക്കുന്നതെന്നുമൊക്കെ ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications











