ആദ്യഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ബഷീര്‍ ബഷി! ആഘോഷത്തിന് നേതൃത്വം നല്‍കിയത് രണ്ടാംഭാര്യ!
ബിഗ് ബോസ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയതിന് പിന്നാലെയായാണ് ബഷീര്‍ ബഷി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയത്. സിനിമകളിലും വെബ് സീരീസിലും മോഡലിംഗിലുമൊക്കെയായി സജീവമാണ് അദ്ദേഹം. രണ്ടാമത്തെ ഭാര്യയായ മഷൂറയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളും മറ്റ് പാചക പരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി ഷെൂറ എത്താറുണ്ട്. അടുത്തിടെയായിരുന്നു മഷൂറ പിറന്നാളാഘോഷിച്ചത്. കേക്കും പായസവുമൊക്കെ ഒരുക്കി ആഘോഷം ഗംഭീരമാക്കിയത് സുഹാനയായിരുന്നു.
മഷൂറയ്ക്ക് പിന്നാലെയായി സുഹാനയുടെ പിറന്നാള്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ബഷീര്‍ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നീ നല്ലൊരു അമ്മയാണ്. സ്‌നേഹനിധിയായ ഭാര്യയും അതശയിപ്പിക്കുന്ന മനുഷ്യനുമാണ്. ജന്മദിനാശംസകള്‍ സോനു, ഇതായിരുന്നു ബഷീറിന്റെ കുറിപ്പ്. സോനുവിന് കേക്ക് നല്‍കുന്ന ചിത്രവും ബഷീര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയതമന്‍രെ പോസ്റ്റിന് മറുപടിയുമായി സുഹാനയും എത്തിയിട്ടുണ്ട്.

താങ്ക് യൂ മൈ ലവ് എന്നായിരുന്നു സുഹാനയുടെ മറുപടി. കഴിഞ്ഞ തവണ ആഘോഷത്തിന് മുന്‍കൈ എടുത്തത് സോനുവായിരുന്നുവെങ്കില്‍ ഇത്തവണ അത് മഷൂറയാണ്. രണ്ട് ഭാര്യമാരും യോജിപ്പോടെയാണ് കഴിയുന്നതെന്നും കുടുംബ ജീവിതം സമാധാനമായി മുന്നോട്ട് പോവുന്നുണ്ടെന്നും വ്യക്തമാക്കി ബഷീര്‍ എത്തിയിരുന്നു. വര്‍ഷത്തില്‍ രണ്ട് വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യമുള്ളയാളാണ് താനെന്ന് താരം പറഞ്ഞിരുന്നു.
രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളായിരുന്നു ബഷീര്‍ ബഷിക്കെതിരെ ഉയര്‍ന്നത്. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് താന്‍ രണ്ടാമതും വിവാഹിതനായതെന്ന് താരം പറഞ്ഞിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. എല്ലാവരുടേയും കാര്യത്തില്‍ ഇത് സംഭവിക്കണമെന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസുമായി ബഷീര്‍ ബഷി എത്താറുണ്ട്.
ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറുന്നത്.സുഹാനയുടെ പിറന്നാളാഘോഷത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഈ വീഡിയോയും ബഷീര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് സുഹാനയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചും തങ്ങളുടെ പ്രിയതാരങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞും ഇവരെത്തിയിരുന്നു. ഫുക്രു തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് ഇവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications