സ്‌നേഹം വാരിക്കോരിത്തരുന്ന മാഷുറ! വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസയുമായി ബഷീര്‍ ബഷി!
രണ്ട് ഭാര്യമാര്‍ക്കൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് ബഷീര്‍ ബഷി. മോഡലിംഗിലും അഭിനയത്തിലുമൊക്കെയായി സജീവമായിരുന്ന ബഷീര്‍ ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായാണ് അദ്ദേഹത്തെ കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങിയത്. കണ്ണുകളിലെ വ്യത്യസ്തതയും വെളുത്ത നിറവുമൊക്കെയായി അദ്ദേഹത്തെ വെള്ളപ്പാറ്റയെന്നായിരുന്നു സുഹൃത്തുക്കള്‍ കളിയാക്കി വിളിച്ചിരുന്നത്. തന്‍രെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പരിപാടിയിലൂടെ തുറന്നുപറഞ്ഞിരുന്നു.
രണ്ട് വിവാഹം കഴിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാര്യമാരെക്കുറിച്ചുമൊക്കെ ബഷീര്‍ ബഷി തുറന്നുപറഞ്ഞിരുന്നു. രണ്ടാമത്തെ ഭാര്യയായ മാഷുറ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് രണ്ട് വര്‍ഷമായെന്ന് താരം പറയുന്നു. മാഷുറയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും പോസറ്റ് ചെയ്തായിരുന്നു ബഷീര്‍ ആശംസ നേര്‍ന്നത്. താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌നേഹമാണ് മാഷുറ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബഷീര്‍ മാത്രമല്ല മാഷുറയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
കല്ലുമ്മക്കായ വെബ് സീരീസില്‍ മാഷുറയും സുനൈനയും മക്കളുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് കല്ലുമ്മക്കായ ഒരുക്കുന്നത്. ഇടയ്ക്ക് അതിഥികളും ഈ വെബ് സീരീസില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന് പുറമെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട് മാഷുറ. ശക്തമായ പിന്തുണയാണ് മാഷുറയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷനും പാചകവും മറ്റ് വിശേഷങ്ങളുമൊക്കെയായി സജീവമാണ് മാഷുറ.

ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് താന്‍ രണ്ടാമതും വിവാഹിതനായതെന്ന് ബഷീര്‍ ബഷി പറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്തതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും താരം പറഞ്ഞിരുന്നു. രണ്ടുപേരെയും എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്നായിരുന്നു മിക്കവരും താരത്തോട് ചോദിച്ചത്. അത് തനിക്ക് മാത്രമേ അറിയുള്ളൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സൂര്യ ടിവിയിലെ നൃത്തപരിപാടിയില്‍ മാഷുറയും ബഷീറും പങ്കെടുക്കുന്നുണ്ട്.മാഷുറയ്ക്ക് നൃത്തത്തില്‍ താല്‍പര്യമുണ്ടെന്നും അതുകൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും ബഷീര്‍ ബഷി പറഞ്ഞിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരങ്ങളാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കാനായി എത്തിയത്.
പ്രസന്ന മാസ്റ്ററും സംഘവുമായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. എങ്ങനെയാണ് രണ്ട് ഭാര്യമാരെ മാനേജ് ചെയ്യുന്നതെന്നായിരുന്നു പ്രസന്ന മാസ്റ്റര്‍ ബഷീറിനോട് ചോദിച്ചത്. അതേക്കുറിച്ച് തനിക്ക് മാത്രമേ അറിയുള്ളൂയെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ആ മറുപടി കേട്ട് എല്ലാവരും ഒരുപോലെ ചിരിക്കുകയായിരുന്നു. മാഷുറയുടെ ഉറപ്പിലാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രമോ വീഡിയോയും മറ്റും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications