'യുട്യൂബ് മാത്രമല്ല വരുമാന മാർഗം മൂന്നാല് ബിസിനസുണ്ട്, പാവങ്ങളെ സഹായിക്കാറുണ്ട് പബ്ലിക്കിൽ കാണിക്കാറില്ല'
സോഷ്യൽമീഡിയ വഴി വൈറലായ കുടുംബമാണ് ബഷീർ ബഷിയുടേത്. കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുണ്ട്. മോഡലിങ്ങിലൂടെ ലൈം ലൈറ്റിലേക്ക് എത്തിയ ബഷീർ മലയാളികൾക്ക് സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായതോടെയാണ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയതും ബിഗ് ബോസിൽ വെച്ചാണ്. ആദ്യ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചശേഷമായിരുന്നു മഷൂറയുമായുള്ള ബഷീറിന്റെ രണ്ടാം വിവാഹം.
രണ്ട് ഭാര്യമുള്ളതിന്റെ പേരിൽ ഒരിടയ്ക്ക് എപ്പോഴും ബഷീർ ബഷിക്ക് നേരെ സോഷ്യൽമീഡിയ വഴി വിമർശനവും പരിഹാസവുമായിരുന്നു. മഷൂറയ്ക്ക് കുഞ്ഞ് പിറന്നശേഷം അതിൽ കുറവ് വന്നിരുന്നു. എന്നാൽ അടുത്തിടെയായി ബഷീർ പങ്കുവെക്കുന്ന വീഡിയോയ്ക്കെല്ലാം വലിയ രീതിയിൽ വീണ്ടും വിമർശനവും പരിഹാസവും നിറഞ്ഞ് തുടങ്ങി.

ഡെയ്ലി വ്ലോഗ് എന്ന രീതിയിൽ ബഷീർ പങ്കിട്ട പുതിയ വീഡിയോയിൽ നിരവധി പേരാണ് ബഷീറിനേയും സുഹാനയേയും മഷൂറയേയുമെല്ലാം വിമർശിച്ച് എത്തിയത്. ഡെയ്ലി വ്ലോഗ് ആയതുകൊണ്ട് തന്നെ വീട്ടിലെ കുക്കിങ് അടക്കമുള്ള പതിവ് വിശേഷങ്ങളായിരുന്നു ബഷീർ ഉൾപ്പെടുത്തിയിരുന്നത്. മാത്രമല്ല തന്നേയും കുടുംബത്തേയും വിമർശിച്ച് വന്ന ചില കമന്റുകൾക്കുള്ള മറുപടിയും പുതിയ വീഡിയോയിൽ ബഷീർ നൽകി.
എല്ലാവരേയും ബോധിപ്പിക്കാൻ പറ്റില്ലല്ലോ എന്നാണ് പുതിയ വ്ലോഗ് വീഡിയോയ്ക്ക് ബഷീർ നൽകിയ തലക്കെട്ട്. മഷൂറയും സുഹാനയും അടുക്കള ജോലിയിൽ വ്യാപൃതരായിരിക്കുന്നത് കാണിച്ചുകൊണ്ടാണ് വ്ലോഗ് ബഷീർ ആരംഭിച്ചത്. തങ്ങൾ രണ്ടുേപരും ഒരുമിച്ച് നിന്ന് ഒരു അണ്ടർസ്റ്റാന്റിങിൽ ജോലികൾ ചെയ്യുകയാണ് പതിവെന്നും മൂഡില്ലാത്ത ദിവസങ്ങളിൽ ഒരുമിച്ചാണ് കുക്കിങ് നിർത്തി വിശ്രമിക്കാറുള്ളതെന്നും മഷൂറ പറഞ്ഞു.
സ്ട്രസ് കൊടുത്ത് ജീവിക്കുന്നവരല്ലെന്നും ഒരു ലൈഫേയുള്ളു അത് നന്നായി എഞ്ചോയ് ചെയ്യുക എന്ന രീതിയാണ് തങ്ങളുടേതെന്നും മഷൂറ പറഞ്ഞു. ശേഷം തന്റെ കുടുംബത്തിന് വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് ബഷീർ സംസാരിച്ചത്. കമന്റിടുന്ന മണ്ടമ്മാരുടെ വിചാരം തങ്ങൾക്ക് യുട്യൂബ് വരുമാനം മാത്രമെയുള്ളുവെന്നാണെന്നും എന്നാൽ സത്യമതല്ലെന്നും പറഞ്ഞുകൊണ്ടാണ് ബഷീർ മറുപടി പറഞ്ഞ് തുടങ്ങിയത്.
കമന്റിടുന്ന മണ്ടമ്മാരുടെ വിചാരം ഞങ്ങൾക്ക് യുട്യൂബ് വരുമാനം മാത്രമെയുള്ളുവെന്നാണ്. അത് വെറും തെറ്റിദ്ധാരണയാണ്. യുട്യൂബിൽ നിന്നും വരുമാനമില്ലെന്നല്ല. വരുമാനമുണ്ട്. പക്ഷെ ഞങ്ങളുടെ മെയിൻ വരുമാനം വരുന്നത് എനിക്ക് മൂന്ന്, നാല് ബിസിനസുണ്ട് അതിൽ നിന്നാണ്. അതുകൂടാതെ സ്ഥലങ്ങൾ വാങ്ങുകയും മറിക്കുകയും വിൽക്കുകയും ചെയ്യുന്നുമുണ്ട്.

യുട്യൂബ് കൊണ്ട് മാത്രം ജീവിക്കുന്നവനല്ല ഞാൻ. അതുകൂടി മനസിലാക്കുക. യുട്യൂബിൽ നിന്നും കിട്ടുന്നത് ഞങ്ങൾ അടിച്ച് പൊളിക്കും. അതുപോലെ പാവങ്ങളെ സഹായിക്കും. പക്ഷെ അത് പബ്ലിക്കിൽ കാണിക്കാൻ താൽപര്യമില്ല. അതുകൊണ്ടാണ് കാണിക്കാത്തത്. ഞാൻ എന്താണ് ചെയ്തിട്ടുള്ളത് ഞാൻ ചെയ്ത് കൊടുത്തത് കിട്ടിയിട്ടുള്ളവർക്ക് അറിയാം. ഒരിക്കലും അവർ അങ്ങനെ പറയില്ല.
ചില കമന്റുകൾ കണ്ടതുകൊണ്ടാണ് ഇത് പോലും ഇപ്പോൾ ഞാൻ ഇവിടെ പറഞ്ഞതെന്നും ബഷീർ പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ബഷീറിനെ വിമർശിച്ച് എത്തിയത്. ഒരു ഭാര്യയുണ്ടായിരിക്കെ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്ത് ബഷീർ ആദ്യ ഭാര്യയെ ചതിക്കുക തന്നെയാണ് ചെയ്തതെന്നും സുഹാനയുടെ സ്ഥാനത്ത് മകൾ സുനൈനയെ സങ്കൽപ്പിച്ചാൽ വേദന മനസിലാകുമെന്നുമാണ് ഒരാൾ കുറിച്ചത്.
മഷൂറയെ മാത്രമാണ് ബഷീർ ഫോക്കസ് ചെയ്യുന്നതെന്നും ബഷീറിന്റെയും മഷൂറയുടേയും വീഡിയോയിൽ സുഹാന ഇടിച്ച് കയറി നിൽക്കുന്നത് പോലെ തോന്നിയെന്നുമാണ് മറ്റൊരാൾ കുറിച്ചത്. സുഹാനയോടുള്ള ഇഷ്ടവും ഇപ്പോൾ കാണിക്കുന്ന ഓവർ ആക്ടിങ് കാരണം കുറഞ്ഞുവെന്നുമെല്ലാം കമന്റുകളുണ്ട്. രണ്ട് ഭാര്യമാരിലുമായി മൂന്ന് മക്കളാണ് ബഷീറിനുള്ളത്.


Click it and Unblock the Notifications