ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഇതാണ്; ഭാര്യമാര്‍ക്കൊപ്പം നിന്ന് ബഷീര്‍ ബഷി പറഞ്ഞത്
ബിഗ് ബോസിലൂടെ എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ബഷീര്‍ ബഷി. ബിഗ് ബോസ് എന്ന ഷോയിലൂടൊണ് ആദ്യമായി ബഷീര്‍ തനിക്ക് രണ്ട് ഭാര്യമാരുണ്ട് എന്ന കാര്യം പുറത്തുവിടുന്നതും. ഇത് അന്ന് വലിയ ചര്‍ച്ചയായിരുന്നെങ്കിലും ബഷീറും രണ്ട് ഭാര്യമാരും കുട്ടികളുമൊത്തുള്ള ജീവിതം സന്തോഷം നിറഞ്ഞതാണ്.
വ്യക്തി ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് ബഷീറും കുടുംബവും ആദ്യഭാര്യയാ സുഹാനയ്ക്കും രണ്ടാമത്തെ ഭാര്യയായ മഷൂറയ്ക്കും ബഷീറിനും യൂട്യൂബ് ചാനലുകളുണ്ട്. മൂവരും വലിയ ആരാധകരുള്ള യൂട്യൂബേഴ്‌സുമാണ്. മൂവര്‍ക്കും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വലിയ ആരാധകരും ഫോളോവേഴ്‌സുമുണ്ട്.

അടുത്തിടെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. ഈ വിശേഷവും ആഘോഷപൂര്‍വ്വമാണ് ബഷീറും കുടുംബവും കൊണ്ടാടിയത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും സ്‌നേഹം ലഭിക്കുന്നത് കുടുംബത്തില്‍ നിന്നാണെന്നും അത് വലിയ അനുഗ്രഹമാണെന്നും പറയുകയാണ് ബഷീര്‍. ഭാര്യമാര്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബഷീര്‍ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
രണ്ട് വിവാഹം കഴിച്ചതിനാല്‍ തന്നെ എപ്പോഴും വിമര്‍ശിക്കപ്പെടുന്ന കുടുംബവുമാണ് ബഷീറിന്റേത്. എന്നാല്‍ ബഷീറും ഭാര്യമാരും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സോനു എന്ന് വിളിക്കുന്ന ബഷീറിന്റെ ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് ബഷീര്‍ മഷൂറയെ വിവാഹം കഴിച്ചത്. സുഹാനയോടുള്ള സ്‌നേഹത്തില്‍ ഒരു മാറ്റവും ഇന്നും വന്നിട്ടിലെന്ന് ബഷീര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വീഡിയോകളില്‍ സുഹാനയും മഷൂറയും പലപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്. മഷൂറയുടെയും ബഷീറിന്റെയും വിവാഹ വാര്‍ഷികത്തിന് സോനുവിനെക്കുറിച്ച് മഷൂറ പറഞ്ഞ വാക്കുകള്‍ വലിയ വൈറല്‍ ആയിരുന്നു. സോനുവിനോട് താന്‍ ഈ ജീവിതത്തിന് കടപ്പെട്ടിരിക്കുന്നെന്നും ഇല്ലായിരുന്നെങ്കില്‍ ഇതുപോലെ ഒരു ജീവിതം തനിക്ക് കിട്ടുമായിരുന്നില്ലെന്നും മഷൂറ പറയുന്നുണ്ട്.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവരോടൊപ്പം വീഡിയോ ചെയ്യാനുമെല്ലാം ബഷീര്‍ സമയം കണ്ടെത്താറുണ്ട് അവരുടെ ലൈഫിലെ മക്കളുടെയോ ഭാര്യമാരുടെയോ ബഷീറിന്റെയോ പിറന്നാളുകളായാലും വിവാഹ വാര്‍ഷികങ്ങള്‍ ആയാലും എല്ലാം ആഘോമാക്കാന്‍ കുടുംബം സമയം കണ്ടെത്താറുണ്ട്. അടുത്തിടെ സുഹാനയുടെ പിറന്നാള്‍ വലിയ ആര്‍ഭാടത്തോടെയാണ് കുടുംബം ആഘോഷിച്ചത്. മഷൂറ സുഹാനയ്ക്ക് ഡയമണ്ടിന്റെ ഒരു മോതിരമാണ് സമ്മാനമായി നല്‍കിയത്.

അടുത്തിടെ ബഷീര്‍ പുറത്തിറക്കിയ ബിബി ക്രീം വലിയ ചര്‍ച്ചയായിരുന്നു. ബിബി ക്രീം ആദ്യം മുഖത്ത് തേച്ച് അതിന്റെ റിസള്‍ട്ട് പറഞ്ഞതും ഭാര്യ സുഹാന തന്നെയായിരുന്നു. ക്രീം വെളുക്കാനല്ലെന്നും മുഖത്തെ ടാന്‍ കുറച്ച് യഥാര്‍ത്ഥ ചര്‍മം നിലനിര്‍ത്താനാണ് ക്രീം ഉപകരിക്കുന്നതെന്നും സുഹാന പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.
ഒരാഴ്ചയോളം ക്രീം തേച്ചതിന് ശേഷം സുഹാനയുടെ മുഖത്തിന് വന്ന മാറ്റവും ഇവര്‍ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. ബഷീറിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സുമെല്ലാം ബിബി ക്രീം പ്രമോട്ട് ചെയ്യുന്നുണ്ട്. അതേസമയം ക്വാളിറ്റി കണ്ടന്റ് ആയതുകൊണ്ട് തന്നെ വില കൂടുതലാണെന്നാണ് പൊതുവില്‍ അഭിപ്രായമുണ്ട്. മഷൂറയും ക്രീം പുരട്ടുന്നുണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു. എന്തു തന്നെയായാലും ലൈഫ് അടിച്ചു പൊളിക്കുന്ന തിരക്കിലാണ് ബഷീറും കുടുംബവും.


Click it and Unblock the Notifications