'എന്നെയും ഭാര്യമാരെയും എന്തും പറഞ്ഞോളൂ... പക്ഷെ മക്കളെ പറഞ്ഞാൽ എനിക്ക് എപ്പോഴാണ് പൊളിയുകയെന്ന് പറയാനാവില്ല'

കേരളത്തിൽ സജീവമായുള്ള ഫാമിലി യുട്യൂബേഴ്സിൽ ഒരാളും ബി​ഗ് ബോസ് മലയാളം ഫെയിമുമാണ് മോഡൽ കൂടിയായ ബഷീർ ബഷി. ബിസിനസിന് പുറമെ യുട്യൂബ് ചാനലിലൂടെയും നല്ലൊരു വരുമാനം ബഷീർ ബഷിക്കും കുടുംബാം​ഗങ്ങൾക്കും ലഭിക്കുന്നുണ്ട്. സുഹാന, മഷൂറ എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ബഷീറിനുള്ളത്. ആദ്യ ഭാര്യയിൽ രണ്ടാമത്തെ കുഞ്ഞ് പിറന്നശേഷമാണ് ബഷീറിന്റെ ജീവിതത്തിലേക്ക് മഷൂറ കടന്നുവരുന്നത്.

ആ​ദ്യ ഭാര്യയുണ്ടായിരിക്കെ വീണ്ടും മറ്റൊരു സ്ത്രീയെ കൂടി ജീവിതത്തിലേക്ക് കൊണ്ടുവന്നതിനാണ് ഇന്നും ബഷീറിനെ സോഷ്യൽമീഡിയയിൽ ഒരു വിഭാ​ഗം വിമർശിക്കുന്നത്. ബഷീറിന്റെ വ്ലോ​ഗുകൾ പ്രത്യക്ഷപ്പെടുമ്പോൾ കമന്റുകളിൽ നല്ലൊരു ശതമാനവും ബഷീറിനേയും ഭാര്യമാരെയും വിമ​ർശിച്ചുള്ളതാകും. അടുത്തിടെയായി മകളേയും വിമർശിച്ചുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ബഷീറിപ്പോൾ.

Basheer Bashi childrens

തന്നേയും ഭാര്യമാരെയും വിമർശിക്കുമ്പോൾ താൻ കാണിക്കുന്ന ക്ഷമ തന്റെ മക്കളെ വിമർശിച്ച് കമന്റിട്ടാൽ താൻ കാണിക്കില്ലെന്നാണ് ബഷീർ പുതിയ വ്ലോ​ഗിൽ പറഞ്ഞത്. അതിനുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അന്ന് ക്ഷമ ചോദിച്ച് വന്നാൽ പോലും താൻ അതിന് തയ്യാറായില്ലെന്ന് വരുമെന്നും ബഷീർ നെ​ഗറ്റീവ് പറയാൻ വേണ്ടി മാത്രം കമന്റുമായി എത്തുന്നവരോട് പ്രതികരിച്ച് പറഞ്ഞു. മക്കളെ പറഞ്ഞ് കമന്റിടാതിരിക്കുക.

നിങ്ങൾ എന്റെ മക്കളെ കുറ്റപ്പെടുത്തി കമന്റിട്ടാൽ ഏത് ടൈമിലാകും എനിക്ക് പൊളിഞ്ഞ് വരികയെന്ന് പറയാൻ പറ്റില്ല. മക്കളെ പറഞ്ഞുള്ള കമന്റ്സ് ഞാൻ കണ്ടിരുന്നു. അത് ഡിലീറ്റ് ചെയ്യാത്തത് മനപൂർവമാണ്. കാരണം ഓരോരുത്തരുടെ മനസിലെ വൈകൃതം ജനങ്ങൾ അറിയട്ടെ. എത്ര ഫേക്ക് അക്കൗണ്ടുണ്ടാക്കി ഇത്തരം കമന്റിട്ടാലും പൊക്കണമെന്ന് വെച്ചാൽ അതിനുള്ള ലീ​ഗൽ കാര്യങ്ങൾ ചെയ്യും.

ഏത് ടൈമിലാണ് എനിക്ക് ഭ്രാന്ത് കയറുകയെന്ന് പറയാൻ പറ്റില്ല. അങ്ങനെ വന്നാൽ എല്ലാ ഡീറ്റെയ്ൽസും സൈബർ സെല്ലിന് സബ്മിറ്റ് ചെയ്യും. ശേഷം അത് കേസായി അകത്ത് പോകുന്ന അവസ്ഥ വന്ന് കഴിയുമ്പോൾ സോറി പറഞ്ഞ് വരാൻ നിൽക്കരുത്. എന്നെയും എന്റെ രണ്ട് ഭാര്യമാരെയും എന്ത് വേണമെങ്കിലും പറഞ്ഞോളൂ... കുഴപ്പമില്ല. അതിന് ഞങ്ങൾ കേസോ കമന്റോ കൊടുക്കാനില്ല. പക്ഷെ മക്കളെ പറഞ്ഞാൽ നെ​ഗറ്റീവ് പറയുന്നവരെ ഞാൻ ഒരു ദിവസം പിടിക്കും.

അടിമുടി പണിയും തരും എന്നാണ് ബഷീർ പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസമായി കുടുംബസമേതം മലേഷ്യൻ ട്രിപ്പിലായിരുന്നു ബഷീർ. താരത്തിന്റെ രണ്ടാം ഭാര്യ മഷൂറയുടെ പിറന്നാൾ‌ ആഘോഷവും മലേഷ്യയിലാണ് നടന്നത്. കുറച്ച് ദിവസം മുമ്പാണ് കുടുംബം തിരികെ നാട്ടിലെത്തിയത്. മലേഷ്യൻ ട്രിപ്പിനിടയിൽ കണ്ട കാഴ്ചകളെല്ലാം വീഡിയോയാക്കി വ്ലോ​ഗ് രൂപത്തിൽ ബഷീർ പങ്കിട്ടിരുന്നു.

basheer bashi

മലേഷ്യൻ വ്ലോ​ഗുകളിൽ ഏറ്റവും കൂടുതൽ വന്നൊരു നെ​ഗറ്റീവ് കമന്റ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയിലുള്ള മകൾ സുനൈനയെ കുറിച്ചായിരുന്നു. പതിമൂന്ന് വയസുകാരിയായ സുനൈനയെ പ്രേക്ഷകർക്ക് കുട്ടിക്കാലം മുതൽ അറിയാം. കാരണം ബഷീറിനെപ്പോലെ തന്നെ സുനൈനയും കുഞ്ഞായിരുന്നപ്പോൾ മോഡലിങ് രം​ഗത്ത് സജീവമായിരുന്നു.

സുനൈനയ്ക്ക് മഷൂറയ്ക്കൊപ്പം കൂടി കുട്ടിത്തം നഷ്ടമായിയെന്നും മുതിർന്ന ആളുകളെപ്പോലെയാണ് സുനൈനയുടെ സംസാരവും പെരുമാറ്റവും എന്ന രീതിയിലുമാണ് കമന്റുകൾ വന്നത്. സുനൈയെ കുറിച്ചാണ് അടുത്തിടെയായി ഒരു വിഭാ​ഗം ആളുകൾ ഏറെയും മോശം കമന്റുകൾ എഴുതിയിരുന്നത്. മക്കളെ കുറ്റപ്പെടുത്തിയും പരിഹസിച്ചും എത്തിയവർക്കെതിരെ ബഷീർ പ്രതികരിച്ചതിനെ താരത്തിന്റെ ആരാധകരും അനുകൂലിച്ചു.

നല്ല കാര്യം ബഷീർ... ഞാനും നിങ്ങളെ വിമർശിക്കാറുണ്ട്. എന്ന് കരുതി അനാവശ്യമായി മക്കളെ കുറ്റം പറയുന്നവർക്ക് അർഹമായ മറുപടി തന്നെ കൊടുക്കണം, ശരിയാണ്... എബ്രുമോനെ പോലും വെറുതെ വിടാത്ത കമെന്റ്സ് കണ്ടു. ഞാനും വിചാരിച്ചു... ആ മൂന്ന് മക്കളെയൊക്കെ പറയാൻ എങ്ങനെ മനസ് വരുന്നു ഇവർക്കൊക്കെയെന്ന്. അവരുടെ വീട്ടിലും ഉണ്ടാവില്ലേ ഇതുപോലത്തെ കുഞ്ഞുങ്ങളെന്ന് എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X