'സൈഗുവിലൂടെ ഞാന്‍ ആദ്യം അമ്മയായി, എന്റെ കാര്യങ്ങള്‍ ചെയ്യാന്‍ പോലും സമയമില്ല, പരാതിയോ പരിഭവമോ ഇല്ല'; മഷൂറ
ഫാമിലി വ്ലോഗിങിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വരെ യുട്യൂബറാണ്. സിൽവർ പ്ലെ ബട്ടൺ വരെ കുറഞ്ഞ ദിവസത്തിനുള്ളിൽ ബഷീറിന്റെ ഏറ്റവും ഇളയ കുഞ്ഞ് സ്വന്തമാക്കി.
പ്രാർഥിച്ച് കാത്തിരുന്നാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിട്ടപ്പോഴാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ താൻ നിരവധി ചോദ്യങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് മഷൂറ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഗർഭകാലം മഷൂറ വളരെ അധികം ആസ്വദിച്ചു. ബഷീറിന് ആദ്യ ഭാര്യ സുഹാനയിൽ രണ്ട് കുഞ്ഞുങ്ങളുണ്ട്. അവരും മഷൂറയെ അമ്മയെന്നാണ് വിളിക്കുന്നത്. മകൻ എബ്രാൻ ജനിച്ച് രണ്ട് മാസം പിന്നിടുമ്പോൾ മകനോടൊപ്പമുള്ള ഡെ ഇൻ മൈ ലൈഫ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഷൂറ.
ഗർഭകാലത്തെ ഓരോ നിമിഷവും വീഡിയോയാക്കി പകർത്തി മഷൂറ യുട്യൂബ് വഴി ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഇപ്പോൾ മകന്റെ വളർച്ചയുടെ ഓരോ നിമിഷവും വീഡിയോയാക്കി അവൻ വളർന്ന് വരുമ്പോൾ കാണിക്കാൻ എന്ന തരത്തിൽ സൂക്ഷിക്കുകയാണ് മഷൂറ.

പ്രസവിക്കാനായി ആശുപത്രിയിലേക്ക് പോകും മുമ്പ് ഭർത്താവ് ബഷീറിനോട് പറഞ്ഞ് എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും കുഞ്ഞിന്റെ പേരിൽ അക്കൗണ്ടുകൾ വരെ ക്രിയേറ്റ് ചെയ്തിരുന്നു. ആൺകുഞ്ഞ്, പെൺകുഞ്ഞ് എന്നീ രണ്ട് വിഭാഗത്തിലും പെടുന്ന പേരുകൾ കണ്ടെത്തി വെക്കുകയും ചെയ്തിരുന്നു ഇരുവരും.
കുഞ്ഞ് പിറന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എബ്രാന്റെ പേരിലുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആക്ടീവാകുകയും ചെയ്തിരുന്നു. ജനിച്ച് വീണ ഉടൻ കുഞ്ഞിന് സോഷ്യൽമീഡിയ അക്കൗണ്ടുകൾ തുറന്നതിന്റെ പേരിൽ ബഷീറിനും മഷൂറയ്ക്കും വിമർശനം കേൾക്കേണ്ടി വന്നിരുന്നു.
കുഞ്ഞിനെ സോഷ്യൽമീഡിയയിലേക്കാണോ പെറ്റിട്ടത് എന്ന് ചോദിച്ചാണ് പലരും ഇരുവരേയും വിമർശിച്ചത്. എന്നാൽ വിമർശിച്ചവർ പോലും എബ്രാന്റെ പുത്തൻ വീഡിയോകൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന സ്ഥിതിയാണ്. വളരെ രസകരമായി എല്ലാ വിശേഷങ്ങളും ഉൾക്കൊള്ളിച്ചാണ് മകനൊപ്പമുള്ള ഡെ ഇൻ മൈ ലൈഫ് മഷൂറ ചെയ്തിരിക്കുന്നത്.
പഴയത് പോലെ ഇപ്പോള്‍ വീഡിയോ എടുക്കാറില്ലെന്നും അധികം സമയം കിട്ടുന്നില്ലെന്നും ഫോണ്‍ ഉപയോഗം ഇപ്പോള്‍ വളരെ കുറവാണെന്നും പറഞ്ഞുകൊണ്ടാണ് മഷൂറ സംസാരിച്ച് തുടങ്ങുന്നത്. മുഴുവന്‍ സമയവും മകനൊപ്പം ഇരിക്കാനാണ് എനിക്കിഷ്ടം. അതിനായി വര്‍ക്കും വീഡിയോയുമെല്ലാം മാറ്റിവെച്ചിരിക്കുകയാണ്.

അവന്‍ ഉണര്‍ന്നിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വീഡിയോ എടുക്കാന്‍ തോന്നാറില്ല. എന്താണ് വീഡിയോ എടുക്കാത്തതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കുറേ വന്നിരുന്നു. അങ്ങനെയാണ് ഈ വീഡിയോ എടുക്കുന്നത്. ഡെ ഇന്‍ മൈ ലൈഫ് മുഴുവനായി ഷൂട്ട് ചെയ്യാനാവുമോ എന്നറിയില്ല. അവന്‍ നേരത്തെ എഴുന്നേല്‍ക്കാറുണ്ട്. വെറുതെ കൊഞ്ചിക്കാനായി നെഞ്ചില്‍ കിടത്തിയതാണ്. അപ്പോള്‍ ആള്‍ വീണ്ടും ഉറങ്ങിപ്പോയി മഷൂറ പറഞ്ഞു.
ഞാന്‍ അമ്മയായതിന് ശേഷമുള്ള ആദ്യത്തെ മദേഴ്‌സ് ഡേയാണ് കഴിഞ്ഞ് പോയത്. ഒരു ദിവസം പോലും ലീവോ വിശ്രമമോ ഇല്ലാത്ത ജോലിയാണ് അവരുടേത്. പ്രസവിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂവെങ്കിലും സൈഗുവിലൂടെയാണ് ഞാന്‍ ആദ്യം അമ്മയായത്. ഇപ്പോഴത്തെ എന്റെ ടൈം ടേബിളെല്ലാം മാറിയിരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് എന്റെ കാര്യങ്ങള്‍ ചെയ്യാന്‍ പോലും സമയം കിട്ടുന്നില്ല.
അതിലെനിക്ക് പരാതിയോ പരിഭവമോ ഇല്ല. എല്ലാം ഞാന്‍ ആസ്വദിക്കുകയാണെന്നും മഷൂറ പറഞ്ഞു. വ്‌ളോഗ് എന്നുള്ള മൂഡൊക്കെ മഷൂന് ഇപ്പോള്‍ മാറി. അവള്‍ക്ക് തോന്നുമ്പോള്‍ അവള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് ഞാന്‍. എന്താണ് ആരും വീഡിയോ ഇടാത്തതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നുണ്ടെന്നായിരുന്നു ബഷീര്‍ പറഞ്ഞത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ബഷീർ കുടുംബത്തിൽ ആദ്യം ഗോൾഡ് പ്ലെ ബട്ടൺ നേടിയത് മഷൂറയായിരുന്നു. ആദ്യ ഭാര്യ സുഹാന വൺ മില്യൺ അടിക്കുന്നത് കാണാനാണ് ബഷീർ ഇപ്പോൾ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











