'ഇതെങ്കിലും ആ പാവത്തിന് കൊടുക്കാമായിരുന്നു, സുഹാന അർഹിക്കുന്നു'; ലക്ഷങ്ങൾ പൊടിച്ച് ബിബി കുടുംബത്തിന്റെ ആഘോഷം!

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് ബഷീർ ബഷിയുടേത്. അഭിനേതാവ്, മോഡൽ, ബിസിനസ്മാൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കവെയാണ് ബഷീർ ബി​ഗ് ബോസ് സീസൺ ഒന്നിൽ മത്സരിക്കാനെത്തിയത്. എഴുപത് ദിവസത്തോളം ഹൗസിൽ നിന്ന ശേഷമാണ് ബഷീർ പുറത്തായത്. ബി​ഗ് ബോസ് ഹൗസിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ട് ഭാര്യമാരും തനിക്കൊപ്പം തന്നെയാണ് താമസമെന്നും ബഷീർ വെളിപ്പെടുത്തിയത്.

അന്ന് ബഷീർ പറഞ്ഞത് എല്ലാവരും വളരെ ആശ്ചര്യത്തോടെയാണ് കേട്ടത്. ഇന്നും രണ്ട് ഭാര്യമാർക്കും മൂന്ന് മക്കൾക്കും ഒപ്പം ബഷീർ സന്തോഷകരമായി ജീവിക്കുകയാണ്. ഫാമിലി വ്ലോ​ഗറായ ബഷീറിന് അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറയിൽ ഒരു ആൺകുഞ്ഞ് പിറന്നത്.

മുഹമ്മദ് എബ്രാൻ എന്നാണ് മകന് കുടുംബം പേരിട്ടത്. മകൻ പറന്ന ഉടൻ യുട്യൂബ് ചാനൽ ആരംഭിക്കുകയും ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടുകയും സിൽവർ പ്ലെ ബട്ടൺ സ്വന്തമാക്കുകയും ചെയ്തിരുന്നു. അതിന്റെ ആഘോഷം ​ഗംഭീരമായാണ് കുടുംബം നടത്തിയത്. വർഷങ്ങളുടെ പ്രയത്നത്തിന് ഒടുവിൽ ബഷീറും അടുത്തിടെയാണ് വൺ മില്യൺ അടിച്ചത്.

Basheer Bashi

ബിബി കുടുംബത്തിൽ ഏറ്റവും ആദ്യം വൺ മില്യൺ നേടിയത് മഷൂറയായിരുന്നു. നിരന്തരമായി വീഡിയോകൾ പങ്കുവെക്കുന്നയാളാണ് മഷൂറ. രണ്ടമത് വൺ മില്യൺ നേട്ടം ബഷീറിന് കിട്ടി. ഇപ്പോഴിത ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയും വൺ മില്യൺ അടിച്ചിരിക്കുകയാണ് യുട്യൂബിൽ. വളരെ കുറച്ച് വീഡിയോകൾ‌ മാത്രം പങ്കുവെച്ചാണ് സുഹാനയ്ക്ക് ഈ നേട്ടം ലഭിച്ചത് എന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം.

കഠിനമായി പരിശ്രമിച്ചിരുന്നെങ്കിൽ കുടുംബത്തിൽ ആദ്യം വൺ മില്യൺ നേടേണ്ടിയിരുന്നത് സുഹാനയായിരുന്നു. ഏത് ചെറിയ സന്തോഷവും ​ഗംഭീരമായി ആഘോഷിക്കുന്നവരാണ് ബിബി കുടുംബം. അതുകൊണ്ട് തന്നെ സുഹനായുടെ വൺ മില്യൺ സെലിബ്രേഷനും ​ഗ്രാന്റായി ആഘോഷിച്ചു.

വൺ മില്യൺ അടിക്കുന്നത് ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും അതുകൊണ്ടാണ് വൺ മില്യണിലേക്ക് യുട്യൂബ് ചാനൽ അടുക്കുന്ന വീഡിയോ പങ്കുവെക്കാതിരുന്നതെന്നും സു​ഹാന വീഡിയോയിൽ പറയുന്നുണ്ട്. സുഹാനയ്ക്ക് വേണ്ടി വളരെ സ്പെഷ്യലായ ആഘോഷമാണ് ഒരുക്കിയത്.

ബഷീറും രണ്ടാം ഭാര്യ മഷൂറയും മകൾ സുനൈനയും ചേർന്നാണ് ആഘോഷത്തിനായി പ്ലാനുകൾ തയ്യാറാക്കിയത്. സുഹാനയ്ക്ക് ഇതേ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആകെ 224 വീഡിയോസാണ് സുഹാനയുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 518 വീഡിയോസാണ് ബഷീർ ഇട്ടിരിക്കുന്നത്. 876 വീഡിയോസാണ് മഷൂറയുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Basheer Bashi

​ഗ്രാന്റ് ഹോട്ടലിൽ വെച്ചാണ് സുഹാനയ്ക്ക് വേണ്ടി ആഘോഷം കുടുംബം ഒരുക്കിയത്. ഒരു ട്രിപ്പ് പോകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുഹാനയെ ഹോട്ടലിൽ എത്തിച്ചത്. വണ്ടിയിൽ കയറിയപ്പോൾ മുതൽ യാത്ര എങ്ങോട്ടാണെന്ന് സുഹാന തിരക്കുന്നുണ്ടായിരുന്നു. മണാലിക്ക് പോയാലോയെന്ന് ബഷീറിനോട് ചോദിക്കുകയും ചെയ്തിരുന്നു സുഹാന.

വഴിയിൽ വെച്ച് സുഹാന അറിയാതെ ഒരു കേക്കും വാങ്ങിയിരുന്നു ബഷീർ ബഷി. സുഹാന പ്രതീക്ഷിക്കാതെയാണ് ഈ സന്തോഷം അവരിലേക്ക് എത്തിച്ചതെന്നും ബഷീർ പറയുന്നുണ്ടായിരുന്നു. ലക്ഷങ്ങൾ വില കൊടുത്താണ് ​ഗ്രാന്റ് ഹയാത്തിൽ ഈ ആഘോഷം കുടുംബം ഒരുക്കിയത് എന്നാണ് സൂചന.

അതേസമയം വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഈ വീഡിയോ എങ്കിലും ആ പാവത്തിന് കൊടുക്കാമായിരുന്നു എന്നാണ് ഒരു മില്യൺ ആഘോഷത്തിന്റെ വീഡിയോ ബഷിയുടെ ചാനലിൽ കണ്ട സുഹാനയുടെ ആരാധകർ പറയുന്നത്. മാത്രമല്ല ലോഡ് കണക്കിന് വീഡിയോസ് ഇടുന്ന നിങ്ങളെക്കാളും ഫാൻസ്‌ സുഹാനയ്ക്ക് ആണല്ലോ എന്നുള്ള കമന്റുകളും പുത്തൻ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X