'എങ്ങനെ നടന്ന പയ്യനാ.... വൈരാഗിയെ ഗൃഹസ്ഥനാക്കിയ സോനുവും മഷുവും'; വിവിധ പ്രായത്തിലുള്ള ഫോട്ടോകളുമായി ബഷീർ!
സമൂഹമാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പരിചിതമായ പേരും മുഖവുമാണ് ബിഗ് ബോസ് താരവും യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമെല്ലാമായ ബഷീർ ബഷിയുടേത്. കൊച്ചിക്കാരനായ ബഷീർ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ഷോയിൽ എഴുപത് ദിവസത്തോളം ബഷീർ ഉണ്ടായിരുന്നു. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമായി കൊച്ചിയിൽ സെറ്റിൽഡാണിപ്പോൾ ബഷീർ.
മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നും വളർന്ന് വന്നാണ് ബഷീർ ഇന്ന് കാണുന്ന സൗകര്യങ്ങളെല്ലാം നേടിയെടുത്തത്. ചെറുപ്പം മുതൽ ചെറിയ ചെറിയ കച്ചവടങ്ങൾ ബഷീറിന് ഉണ്ടായിരുന്നു. പിന്നീട് മോഡലിങ്ങിലേക്ക് തിരിഞ്ഞു. കൂടാതെ ടോക്ക് ഷോകളിലും സജീവമായി. അവതാരകനായും തിളങ്ങിയിട്ടുള്ള ബഷീർ ഒരു കാലത്ത് സോഷ്യൽമീഡിയയിൽ അറിയപ്പെടുന്ന ഫ്രീക്കനായിരുന്നു.

അന്നൊക്കെ ഫേസ്ബുക്ക് പേജിൽ നിരന്തരമായി വിവിധ ലുക്കിലുള്ള ചിത്രങ്ങൾ ബഷീർ പങ്കുവെക്കാറുണ്ടായിരുന്നു. അന്ന് ഫ്രീക്ക് ലുക്കുള്ള ചെക്കന്മാരെന്നാൽ സോഷ്യൽമീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ബഷീറും അജ്മൽ ഖാനുമെല്ലാമായിരുന്നു. മൂന്ന് കുട്ടികളുടെ പിതാവാണെങ്കിലും ഇപ്പോഴും ചുള്ളൻ പയ്യനാണ് ബഷീർ എന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ശ്രദ്ധിക്കപ്പെടുന്നത്.
'യാര്ടാ അന്ത പയ്യൻ...' എന്ന ട്രെന്റിങ് സോങ്ങിനൊപ്പം തന്റെ കുട്ടിക്കാലം മുതൽ ഇപ്പോൾ വരെയുള്ള വിവിധ ചിത്രങ്ങളാണ് ബഷീർ പങ്കുവെച്ചിരിക്കുന്നത്. ബഷീറിന്റെ വിവിധ പ്രായത്തിലുള്ള ലുക്കുകൾ താരം പങ്കിട്ട പുതിയ റീലിൽ കാണാൻ സാധിക്കും. റീൽ വീഡിയോ ഇതിനോടകം വൈറലാണ്. നിരവധി രസകരമായ കമന്റുകളാണ് റീൽ വീഡിയോയ്ക്ക് ആളുകൾ കുറിക്കുന്നത്.
എങ്ങനെ നടന്ന പയ്യനാ.... വൈരാഗിയെ ഗൃഹസ്ഥനാക്കിയ സോനുവും മഷുവും, ബംഗാളികളും ഗുജറാത്തികളും അണ്ണന്മാരും മലയാളികളും എല്ലാവരുടെയും ലുക്ക് ഒരുമിച്ച്, സിനിമാ നടന്മാർക്ക് പോലും ഇത്രയും ലുക്കിലുള്ള ചിത്രങ്ങൾ ഉണ്ടാവില്ല. ബഷീർ പൊളിച്ചു, കുട്ടിക്കാലത്തെ ബഷീറിന്റെ ചിത്രങ്ങൾ കണ്ടാൽ ഫോറിനറിനെപ്പോലെയുണ്ട്, ഇവിടെ ഏത് ലുക്കും പോകും, ഒരു കാലത്ത് ഫേസ്ബുക്കിൽ നിങ്ങളും അജ്മൽ ഖാനും ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല, മതേതര ലുക്ക് എന്നൊക്കെ കെട്ടട്ടെ ഉള്ളു ഇപ്പോൾ കണ്ടു.
ഏത് സംസ്ഥാനത്തിലേയും ലുക്ക് ബഷീറിന്റെ കയ്യിൽ ഭദ്രം, ചില പ്രായത്തിലുള്ള ബഷീറിന്റെ കാണുമ്പോൾ സൈഗുവിനെ ഓർമ വരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ബഷീർ മാത്രമല്ല ഒരു കാലത്ത് താരത്തിന്റെ മൂത്ത മകൾ സുനൈനയും ബഷീറിനൊപ്പം കുട്ടി മോഡലായി തിളങ്ങിയിരുന്നു.

രണ്ടാം വിവാഹം കഴിഞ്ഞശേഷമാണ് ബഷീർ യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇന്ന് ബഷീറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. എല്ലാവർക്കും ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുമുണ്ട്. യാത്രകൾ, പാചകം, ഗെയിമുകൾ, ഡെയ്ലി വ്ലോഗ് എന്നിവയാണ് ബഷീറിന്റെ ചാനലിലെ കണ്ടന്റുകൾ.
ആദ്യ ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു പെൺകുട്ടിയെ കൂടി ഭാര്യയായി സ്വീകരിച്ചതിന്റെ പേരിൽ ഇപ്പോഴും ബഷീർ വിമർശനം കേൾക്കാറുണ്ട്. രണ്ട് ഭാര്യമാരെ നോക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. രണ്ടുപേർക്കും ഒരുപോലെ സ്നേഹവും സംരക്ഷണവും നൽകുക. അങ്ങനെയാണെങ്കിൽ യാതൊരു പ്രശ്നവുമില്ല. ഒരു ഭാര്യയെ തന്നെ നോക്കാൻ ബുദ്ധിമുട്ടുന്നുവെന്ന് പറയുന്നവരുണ്ട്. ഭാര്യയെ നോക്കൽ ഒരു ചടങ്ങായി കാണുന്നതിന്റെ കുഴപ്പമാണത്.
നമ്മുടെ ശരീരത്തിലെ ഒരു അവയം... കണ്ണോ കയ്യോ എന്തുമാകട്ടെ. അതുപോലെ നോക്കുകയാണെങ്കിൽ അവർക്ക് ഒരിക്കലും ബുദ്ധിമുട്ട് വരില്ല എന്നാണ് തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയായി മുമ്പ് ബഷീർ പറഞ്ഞത്. ഇപ്പോൾ കുടുംബസമേതം മലേഷ്യൻ ടൂറിലാണ് ബഷീർ ബഷി.


Click it and Unblock the Notifications