'മോൻ എന്നെപ്പോലെയാണ് പാവമാണ് ആർക്കും ശല്യവുമുണ്ടാക്കാറില്ല, നിർധനർക്ക് കൂടി ഞങ്ങൾ വിതരണം ചെയ്തു'; ബഷീർ

കൊച്ചിയിൽ നിന്നും പരിചയസമ്പന്നനായ ഒരാൾ വന്നാണ് എബ്രാന്റെ മുടി വടിച്ചത്. ശേഷം മുസ്ലീം ആചാരപ്രകാരം അഖിഖ ചടങ്ങും നടന്നു. ആൺകുട്ടിയാണ് ജനിച്ചത് എന്നതുകൊണ്ട് തന്നെ മുടി കളയുന്ന ദിവസം രണ്ട് ആടുകളെ കൊല്ലും

ബി​ഗ് ബോസ് താരം ബഷീർ ബഷിയ്ക്കും ഭാര്യ മഷൂറയ്ക്കും രണ്ടാഴ്ച മുമ്പാണ് ആൺകുഞ്ഞ് പിറന്നത്. ബി​ഗ് ബോസ് മലയാളം സീസൺ വണ്ണിൽ‌ മത്സരാർഥിയായ ശേഷമാണ് മോഡൽ, ബിസിനസുകാരൻ എന്നീ നിലകളിൽ‌ തിളങ്ങി നിന്നിരുന്ന ബഷീർ ബഷിയെ പ്രേക്ഷകർ അടുത്ത് അറിഞ്ഞ് തുടങ്ങിയത്.

രണ്ടാം ഭാര്യ മഷൂറയുമായള്ള വിവാ​ഹം കഴിഞ്ഞ ഉടൻ തന്നെയാണ് ബഷീർ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത്. അന്ന് പലർക്കും ബഷീറിന് രണ്ട് ഭാര്യമാരുണ്ടെന്ന് അറിയില്ലായിരുന്നു.

പിന്നീട് ഒരു ദിവസം ഹൗസിൽ വെച്ച് ബഷീർ തന്നെ തന്റെ സഹമത്സരാർഥികളോട് ഇത് വെളിപ്പെടുത്തുകയായിരുന്നു. ബഷീറിന്റെ രണ്ട് വിവാഹവും പ്രണയ വിവാഹങ്ങളായിരുന്നു.

Basheer Bashi, Basheer Bashi news, Basheer Bashi son, Basheer Bashi family, Basheer Bashi videos, Basheer Bashi photos, ബഷീർ ബഷി, ബഷീർ ബഷി വാർത്തകൾ, ബഷീർ ബഷി മകൻ, ബഷീർ ബഷി വിവാഹം, ബഷീർ ബഷി വയസ്

ആദ്യ ഭാര്യ സുഹാനയെ വിവാഹം ചെയ്ത് കഴിഞ്ഞ് ആ ബന്ധത്തിൽ രണ്ട് കുഞ്ഞുങ്ങൾ പിറന്ന ശേഷമാണ് ബഷീർ മഷൂറയുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതും. ബഷീറിനെ വിവാഹം ചെയ്യും മുമ്പ് സുഹാന ക്രിസ്ത്യനായിരുന്നു. ഇപ്പോൾ രണ്ട് ഭാര്യമാർക്കുമൊപ്പം എറണാകുളത്താണ് ബഷീറിന്റെ താമസം.

ആദ്യം ഒരു വിവാഹം കഴിച്ച് ആ ബന്ധം നിലനിൽക്കെ തന്നെ രണ്ടാമതും മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്തുവെന്നതിന്റെ പേരിൽ വളരെ അധികം പരിഹാസങ്ങൾ ബഷീറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.

ആദ്യ ഭാര്യയോടുള്ളത് ആത്മാർഥ സ്നേ​‌ഹമായിരുന്നുവെങ്കിൽ വീണ്ടുമൊരു പെൺകുട്ടിയെ പ്രണയിക്കുകയോ വിവാ​ഹം ചെയ്യുകയോ ബഷീർ ചെയ്യില്ലായിരുന്നുവെന്നാണ് ബഷീറിനെ കുറ്റപ്പെടുത്തി പ്രേക്ഷകരിൽ ചിലർ എപ്പോഴും പറയാറുള്ളത്.

വീണ്ടും ഒരു കുഞ്ഞ് കൂടി തങ്ങളുടെ കുടുംബത്തിലേക്ക് വന്ന സന്തോഷത്തിലാണ് ബഷീറും കുടുംബവും. മനുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കു‍ഞ്ഞിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മുടി കളയൽ ചടങ്ങായിരുന്നു. എറണാകുളത്തെ‌ല്ലാം കുഞ്ഞ് പിറന്നത് പതിനാലാം ദിവസമാണ് ഈ ചടങ്ങ് നടത്താറുള്ളതെന്ന് ബഷീർ വീ‍ഡിയോയിൽ പറയുന്നുണ്ട്.

കൊച്ചിയിൽ നിന്നും പരിചയസമ്പന്നനായ ഒരാൾ വന്നാണ് എബ്രാന്റെ മുടി വടിച്ചത്. ശേഷം മുസ്ലീം ആചാരപ്രകാരം അഖിഖ ചടങ്ങും നടന്നു. ആൺകുട്ടിയാണ് ജനിച്ചത് എന്നതുകൊണ്ട് തന്നെ മുടി കളയുന്ന ദിവസം രണ്ട് ആടുകളെ കൊല്ലും.

ആ ചടങ്ങും പ്രത്യേകം വിളിച്ചുവരുത്തിയ ആളുകളുടെ സാന്നിധ്യത്തിൽ നടന്നു. ആടിനെ കശാപ്പ് ചെയ്തപ്പോൾ കിട്ടിയ ഇറച്ചിയെല്ലാം ബന്ധു വീടുകളിലും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കുറച്ച് നിർധനരായ ആളുകൾക്കും വിതരണം ചെയ്തു.

ഇറച്ചി കൊടുത്തപ്പോൾ തന്നെ മകന് വേണ്ടി ദുആ ചെയ്യാമെന്ന് അവരെല്ലാം പറഞ്ഞതായും ബഷീർ പുതിയ വീഡിയോയിൽ പറയുന്നുണ്ട്.

Basheer Bashi, Basheer Bashi news, Basheer Bashi son, Basheer Bashi family, Basheer Bashi videos, Basheer Bashi photos, ബഷീർ ബഷി, ബഷീർ ബഷി വാർത്തകൾ, ബഷീർ ബഷി മകൻ, ബഷീർ ബഷി വിവാഹം, ബഷീർ ബഷി വയസ്

മുടി കളഞ്ഞ സമയത്ത് യാതൊരു വഴക്കും കൂടാതെ ശാന്തനായി ഉറങ്ങുകയായിരുന്നു എബ്രാൻ. മകൻ തന്നെപ്പോലെയാണെന്നും ആർക്കും ഒരു ശല്യവും ഉണ്ടാക്കാത്ത കുഞ്ഞാണെന്നും ബഷീർ വീഡിയോയിൽ പറഞ്ഞു. മുടി വടിക്കുന്ന സമയങ്ങളിലൊന്നും കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞില്ലെന്നും വളറെ നന്നായി സഹകരിച്ചുവെന്നും ബഷീർ വീഡിയോയിൽ വെളിപ്പെടുത്തി.

മകൻ പിറന്ന ഉടൻ തന്നെ ആശുപത്രിയിൽ വെച്ച് തന്നെ കു‍ഞ്ഞിനായി ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, യുട്യൂബ് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ബഷീർ ബഷി അക്കൗണ്ട് തുറന്നിരുന്നു. അതിൽ മിക്കതിനും അരലക്ഷത്തിന് മുകളിൽ ഫോളോവേഴ്സും സബ്സ്ക്രൈബേഴ്സും പതിനഞ്ച് ദിവസം കൊണ്ട് ഉണ്ടായി.

ജനിച്ച ഉടൻ നവജാത ശിശുവിന്റെ പേരിൽ സോഷ്യൽമീഡിയ അക്കൗണ്ട് തുറന്നുവെന്ന് കാട്ടി നിരവധി പേർ ബഷീറിനേയും കുടുംബത്തേയും വിമർശിച്ചിരുന്നു. ഒരു തരത്തിൽ കുഞ്ഞിന്റെ പ്രൈവസി ബഷീർ ഇല്ലാതാക്കിയെന്നാണ് പലരും ബഷീറിനെ കുറ്റപ്പെടുത്തിയത്.

Read more about: basheer bashi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X