'ചൊവ്വഴ്ച ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല, ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് ഞാന്‍'; മഷൂറ പറഞ്ഞത്

കുറച്ച് നാളുകളായി ബഷീർ ബഷിയും കുടുംബവും പങ്കുവെക്കുന്ന വിശേഷങ്ങളിലേറെയും നിറഞ്ഞുനിൽക്കുന്നത് രണ്ടാം ഭാര്യ മഷൂറയുടെ ​ഗർഭകാലവും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ്. മഷൂറയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ബഷീറിന്റെ കുടുംബത്തിലെ എല്ലാവരും.

ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് മഷൂറയുടെ പ്രസവത്തിനായി അവശേഷിക്കുന്നത്. പതിവ് തെറ്റിച്ച് മഷൂറ എറണാകുളത്ത് തന്നെയാണ് പ്രസവിക്കുന്നത്. പ്രസവത്തിന് ശേഷവും സ്വന്തം വീട്ടിൽ പോയി നിൽക്കുന്നതിനോട് താൽപര്യമില്ലെന്ന് മഷൂറ പറഞ്ഞിരുന്നു.

മാം​ഗ്ലൂരിൽ പോയി നിന്നാൽ ബഷീറിനേയും സുഹാനയേയും കുട്ടികളേയും തനിക്ക് മിസ് ചെയ്യുമെന്നാണ് മഷൂറ പറയുന്നത്. മഷൂറയെ പ്രസവശേഷം ശുശ്രൂഷിക്കാനായി ഉമ്മ മാം​ഗ്ലൂരിൽ നിന്നും വന്നിട്ടുണ്ട്. മാർച്ച് ആദ്യ ദവസങ്ങളിൽ തന്നെ പ്രസവം നടന്നേക്കും.

എല്ലാ കാര്യങ്ങളും ഇതുവരേയും നന്നായിട്ടാണ് പോകുന്നതെന്നാണ് മഷൂറ വ്ലോ​ഗിലെല്ലാം പറഞ്ഞത്. സുഹാനയുമായുള്ള ബന്ധത്തിൽ ബഷീറിന് രണ്ട് കുട്ടികളുണ്ട്. മഷൂറയുമായുള്ള ബഷീറിന്റെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി.

ചൊവ്വഴ്ച ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല

എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ വിഷമത്തിലായിരുന്നു മഷൂറ. കാത്തിരുന്ന ​വരുന്ന കൺമണിയായതിനാൽ താൻ വലിയ ത്രില്ലിലാണെന്ന് വീഡിയോകളിൽ ഇടയ്ക്കിടെ മഷൂറ പറയാറുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞിന് വേണ്ട അത്യാവശ്യ സാ​ധനങ്ങൾ വാങ്ങുന്നതിനായി ​ഗംഭീര ഷോപ്പിങ് മഷൂറ നടത്തിയിരുന്നു. അതിന്റെ വീഡിയോയും വൈറലായിരുന്നു.

മഷൂറയെക്കാൾ ആവേശത്തോടെയാണ് സുഹാന കുഞ്ഞിന് വേണ്ട കാര്യങ്ങൾ‌ ഒരുക്കുന്നത്. ഇപ്പോഴിത ഡെലിവറി ഡേറ്റ് ഫിക്സ് ചെയ്തതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഷൂറ.

ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് ഞാന്‍

സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ലാസ്റ്റ് മിനിറ്റ് ഷോഷിപ്പിങിന് പോയതിന്റെ വിശേഷവും ഡെലിവറി ഡേറ്റ് സംബന്ധിച്ച കാര്യങ്ങളും മഷൂറ വെളിപ്പെടുത്തിയത്. 'ഷോപ്പിങൊക്കെ ഇതോടെ നിര്‍ത്തി. പര്‍ച്ചേസിംഗിന് വരില്ലെന്നെ പറഞ്ഞിട്ടുള്ളൂ.'

'കുറച്ച് സിനിമകളൊക്കെ കാണാനുണ്ട്. കുഞ്ഞിന്റെ മൂവ്‌മെന്‍സ് കൃത്യമായി നോക്കണം. ഒരു മണിക്കൂറില്‍ 10 മൂവ്‌മെന്‍സ് കിട്ടണം. അഞ്ചില്‍ കുറവാണെങ്കില്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് വരണം. പച്ചക്കറികളെല്ലാം നന്നായി കഴിക്കണം.'

കാത്തിരുന്ന ​വരുന്ന കൺമണി

'മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് ശേഷം അഡ്മിറ്റാവണമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. തല തിരിഞ്ഞ് വന്നിട്ടുണ്ട്. ഇനി അത് മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഒന്നും പ്രശ്‌നമില്ല എല്ലാം ഓക്കെയാണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇനി ഒരു ചെക്കപ്പ് കൂടിയുണ്ട്.'

'ഒന്നാം തീയതി അഡ്മിറ്റാക്കിയാല്‍ അന്ന് വൈകിട്ട് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി മരുന്ന് സ്റ്റാര്‍ട്ട് ചെയ്യും. ചിലര്‍ക്ക് ഒരു ഡോസ് രണ്ട് ഡോസില്‍ തന്നെ നല്ല പെയ്ന്‍ വരും. പെയ്ന്‍ നല്ലതായി വരികയാണെങ്കില്‍ രാത്രിയിലോ അടുത്ത ദിവസമോ പ്രസവം. പെയ്ന്‍ ഒട്ടും ഇല്ലെങ്കില്‍ ഒരു ദിവസം കൂടി സമയം തരും.'

മാര്‍ച്ച് മതി അതുവരെ ബേബി ഇങ്ങനെ കിടന്നോളും

'അതിനടുത്ത ദിവസം മരുന്ന് വെക്കും. പിന്നെ ഡെലിവറി ചെയ്‌തെ പറ്റൂയെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചൊവ്വ ഒഴികെ ഏത് ദിവസം പ്രസവിച്ചാലും കുഴപ്പമില്ല. അങ്ങനെയൊരു കാര്യം മനസിലുണ്ടായിരുന്നു. ചൊവ്വാഴ്ച എനിക്ക് പ്രസവിക്കേണ്ട.'

'മാര്‍ച്ച് മതി അതുവരെ ബേബി ഇങ്ങനെ കിടന്നോളും. എന്നെ കണ്ടാല്‍ ഭയങ്കര ഫോര്‍വേഡാണെന്നൊക്കെ ആളുകള്‍ വിചാരിക്കും. ഡേറ്റും ശകുനവുമൊക്കെ നോക്കുന്നയാളാണ് ഞാന്‍. എനിക്കത് കുറച്ച് കൂടുതലാണ്. എനിക്ക് സി സെക്ഷന്റെ ആവശ്യമില്ല. നോര്‍മ്മലായിത്തന്നെ ഞാന്‍ പ്രസവിക്കും.'

മഷൂമ്മി എന്നാണ് സൈഗു വിളിക്കാറുള്ളത്

മഷൂറ പറഞ്ഞ് നിർത്തിയതും നിന്റെ ആഗ്രഹം പോലെ നടക്കട്ടെ എന്നായിരുന്നു ബഷീര്‍ പറഞ്ഞത്. 'നമ്മുടെ വീട്ടില്‍ പിള്ളേരെല്ലാം എന്റെ മമ്മയെ മമ്മ എന്നാണ് വിളിക്കുന്നത്. അത് തന്നെ കുഞ്ഞും വിളിച്ചാല്‍ മതി. മഷൂമ്മി എന്നാണ് സൈഗു വിളിക്കാറുള്ളത്.'

'ഉമ്മയെ പേരെടുത്ത് വിളിക്കുന്ന ആദ്യത്തെ കുട്ടിയാവും അവന്‍. സുനുവും സൈഗുവും വിളിക്കുന്നത് പോലെ തന്നെ കുഞ്ഞതിഥിയും എല്ലാവരും എങ്ങനെയാണോ വിളിക്കുന്നത് അതേപോലെ തന്നെ മതി' മഷൂറ വീഡിയോയിൽ പറ‍ഞ്ഞു.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X