For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മഷൂറയ്ക്ക് കൊടുക്കുന്ന സ്‌നേഹം എനിക്കും തന്നാല്‍ മതി, ആദ്യമായാണ് ഈ അനുഭവം'; ബേബി ഷവറിനിടെ സുഹാന പറഞ്ഞത്!

  |

  മിനി സ്ക്രീൻ, സോഷ്യൽ‌മീഡിയ സെലിബ്രിറ്റികളാണ് ബി​ഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും. മോഡലിങിലൂടെ ലൈം ലൈറ്റിലേക്ക് എത്തിയ ബഷീർ ബഷിയെ ജനങ്ങൾ‌ കൂടുതൽ അടുത്തറിഞ്ഞത് ബി​ഗ് ബോസിൽ മത്സരാർഥിയായി വന്ന ശേഷമാണ്. ബി​ഗ് ബോസിൽ എഴുപത് ദിവസത്തോളം ബഷീർ ബഷി നിന്നിരുന്നു.

  അതിനുശേഷം യുട്യൂബ് ചാനൽ കൂടി ബഷീർ ആരംഭിച്ചതോടെ ജനപിന്തുണ കൂടി. ബഷീർ ബഷിയുടെ കുടുംബവും അവർക്കിടയിലെ ഒത്തൊരുമയും എന്നും പ്രേക്ഷകർ‌ക്ക് അത്ഭുതമാണ്.

  Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ

  ബഷീർ ബഷി തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും എല്ലാവരും ഒത്തൊരുമിച്ചാണ് കഴിയുന്നതെന്നും ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് വെളിപ്പെടുത്തിയത്. ആ വെളിപ്പെടുത്തൽ ഹൗസിലുണ്ടായിരുന്നവർക്ക് മാത്രമല്ല പ്രേക്ഷകർക്കും അത്ഭുതമായിരുന്നു.

  ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം വേറെയും നിരവധി ചാനൽ പരിപാടികളിൽ ഭാര്യമാർക്കൊപ്പം ബഷീർ ബഷി എത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

  അതേസമം തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ആദ്യത്തെ കുഞ്ഞിനെ ​ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോഴാണ് കുടുംബ ജീവിതത്തിന്റെ സന്തോഷം ഇരട്ടിയാക്കാനായി ബഷീറിനും മഷൂറയ്ക്കും ഇടയിലേക്ക് പുതിയൊരു കുഞ്ഞ് വരാൻ പോകുന്നത്.

  സുഹാനയാണ് എല്ലാവിധ സ്നേഹവും പരിചരണവും നൽകി മഷൂറയ്ക്കൊപ്പമുള്ളത്. സുഹാനയ്ക്കും ബഷീറിനും രണ്ട് കുട്ടികളുണ്ട്. ഇപ്പോഴിത മഷൂറയുടെ ബേബി ഷവർ വീഡിയോയാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്.

  ബഷീർ ബഷിയുടെ നിർബന്ധ പ്രകാരമാണ് പെടുന്നനെ ഒരു ബേബി ഷവർ സംഘടിപ്പിച്ചതെന്നും ഇതിലും വലിയൊരു ആഘോഷം മം​ഗലാപുരത്തുള്ള തന്റെ എല്ലാ ബന്ധുക്കളേയും വിളിച്ചുവരുത്തി ഡിസംബർ 31ന് നടക്കുമെന്നും ബേബി ഷവർ വീഡിയോ പങ്കുവെച്ച് മഷൂറ പറയുന്നുണ്ട്.

  ബഷീർ ബഷിയുടേയും സു​ഹാനയുടേയും ബന്ധുക്കളും മഷൂറയുടെ മാതാപിതാക്കളുമെല്ലാം ബേബി ഷവറിൽ പങ്കെടുക്കാനായി എത്തിയിരുന്നു. മണവാട്ടിയെ പോലെ ആഭരണങ്ങളെല്ലാം ധരിച്ച് ഒരുങ്ങിയാണ് മഷൂറ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഏഴ് കൂട്ടം മധുര പലഹാരങ്ങള്‍ മഷൂറയെ ബേബി ഷവറിന്റെ ഭാ​ഗമായി കഴിപ്പിച്ചു.

  Also Read: ഇടവകക്കാർ പണിത് തന്ന വീട്ടിലാണ് ജീവിച്ചത്, കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; അനുഭവിച്ച കഷ്ടതകൾ ഓർത്ത് മെറീന!

  മഷൂറയ്ക്കിപ്പോൾ ഏഴാം മാസമാണ്. ഓരോരുത്തരും മധുരം വായില്‍ വെച്ച് തരുമ്പോൾ ആരൊക്കെയാണെന്നും എന്തൊക്കെയാണ് ബന്ധമെന്നും തങ്ങളുടെ ആരാധകർക്ക് മനസിലാകാനായി മഷൂറയും ബഷീറും പറയുന്നുണ്ടായിരുന്നു. വീഡിയോ കണ്ടവരെല്ലാം പുകഴ്ത്തുന്നത് മഷൂറയും സുഹാനയും തമ്മിലുള്ള സ്നേഹവും സഹകരണവുമാണ്.

  മഷൂറയുടെ വീട്ടുകാർ പോലും സുഹാനയെ മനസിലാക്കി മകളെ സ്നേഹിക്കുന്നത് പോലെയാണ് സ്നേഹിക്കുന്നത്. വീഡിയോയിലും അത് പ്രകടമായിരുന്നു. ഓരോരുത്തരും മഷൂറയ്ക്ക് മധുരം കൊടുക്കുമ്പോള്‍ തന്നെ സുഹാനയുടെയും വായിൽ മധുരം വെച്ച് കൊടുത്തിരുന്നു.

  'മഷൂറയ്ക്ക് കൊടുക്കുന്ന സ്‌നേഹം തന്നെ എനിക്കും തന്നാല്‍ മതി.... മധുരം ഇത്രയധികം വേണ്ട' എന്നാണ് അപ്പോള്‍ സുഹാന പറഞ്ഞത്. മഷൂറയ്ക്ക് മധുരം കൊടുത്തപ്പോള്‍ തന്നെ സുഹാനയ്ക്കും മധുരം കൊടുത്ത് മഷൂറയുടെ സഹോദരൻ മഷൂഖും ആരാധകരെ ഞെട്ടിച്ചു.

  അതിന് ശേഷം മഷൂറയെ ചേര്‍ത്ത് പിടിച്ച് തലയില്‍ ഉമ്മയും വെച്ചു മഷൂഖ്. ആദ്യമായിട്ടാണ് തന്നെ ഇങ്ങനെ സഹോദരന്‍ ചേര്‍ത്ത് പിടിച്ച് ഉമ്മ തരുന്നതെന്ന് മഷൂറ പറഞ്ഞ് തീരുമ്പോഴേക്കും അതേ രീതിയില്‍ സുഹാനയേയും മഷൂഖ് ചേര്‍ത്ത് പിടിച്ചു. അത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നാണ് മഷൂറയുടെ വീഡിയോയ്ക്ക് വന്ന കമന്റുകളിലേറെയും.

  സുഹാനയെ സ്നേഹിക്കുന്നത് പോലെ തന്നെയാണ് മഷൂറയേയും മക്കളായ സുനുവും സൈ​ഗുവും സ്നേഹിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കും പോലെയാണ് മഷൂറ സുഹാനയുടെ മക്കളെ നോക്കുന്നത്.

  യുട്യൂബ് ചാനൽ തുടങ്ങിയ കാലം മുതൽ രണ്ട് കെട്ടി എന്നതിന്റെ പേരിൽ ബഷീർ ബഷിക്ക് നേരെ വലിയ രീതിയൽ സൈബർ ബുള്ളിയിങ് ഉണ്ടായിരുന്നു. എന്നാലിപ്പോൾ പോസറ്റീവ് കമന്റുകളാണ് ബഷീറിനും കുടുംബത്തിനും ലഭിക്കുന്നതിൽ ഏറെയും.

  Read more about: basheer bashi
  English summary
  Basheer Bashi Wife Mashura's 7th Month Pregnancy Ceremony Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X