'അവരുടെ വാക്ക് കേട്ടാൽ എന്റെ ബേബിയുടെ നല്ല മെമ്മറികൾ എനിക്ക് നഷ്ടമാകും'; മകനൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് മഷൂറ!
പിറന്ന് വീണ കുഞ്ഞിന് യുട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും തുറന്നതിന്റെ പേരിൽ ബഷീറിനും കുടുംബത്തിനും വിമർശനവും കേൾക്കേണ്ടി വന്നിരുന്നു
ആറ്റുനോറ്റുണ്ടായ കൺമണിക്ക് ചുറ്റുമാണ് ഇപ്പോൾ മഷൂറ. നാല് വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കും ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്നത്. മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
മഷൂറയെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിച്ചപ്പോൾ മുതൽ തന്റേയും കുടുംബത്തിന്റേയും ആരാധകർക്കായി ഒരോ വിശേഷവും ബഷീർ ബഷി വീഡിയോയാക്കി സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. മഷൂറയ്ക്ക് കുഞ്ഞ് പിറന്നിട്ട് ഒരാഴ്ച പിന്നിടുന്നു. മകന്റെ വിശേഷങ്ങളാണ് വീഡിയോയാക്കി മഷൂറ ഏറെയും പങ്കുവെക്കാറുള്ളത്.

ഇപ്പോഴിത മകൻ എബ്രുവിന്റെ ഡെയ്ലി റൊട്ടീൻ വിശേഷങ്ങളാണ് മഷൂറ പങ്കുവെച്ചിരിക്കുന്നത്. മകന് വേണ്ടി മഷൂറയും ബഷീറും ചേർന്ന് തുടങ്ങിയ യുട്യൂബ് ചാനൽ വഴിയാണ് മകന്റെ വീഡിയോകൾ മഷൂറ പങ്കുവെക്കാറുള്ളത്.
ബഷീറിന്റെ മറ്റ് രണ്ട് മക്കൾക്കും ഉള്ളതുപോലെ തന്നെ മഷൂറയുടെ കുഞ്ഞിനും പിറന്ന് വീണ അന്ന് തന്നെ ഇൻസ്റ്റഗ്രാം, യുട്യൂബ് അടക്കമുള്ള സോഷ്യൽമീഡിയ പേജുകൾ തുറന്നിരുന്നു. മുഹമ്മദ് എബ്രാന്റെ ഒരാഴ്ച പ്രായമുള്ള ഇൻസ്റ്റഗ്രാം പേജിന് ഇതുവരെ എഴുപതിനായിരത്തിന് മുകളിൽ ഫോളോവേഴ്സിനെ ലഭിച്ച് കഴിഞ്ഞു.
പിറന്ന് വീണ കുഞ്ഞിന് യുട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും തുറന്നതിന്റെ പേരിൽ ബഷീറിനും കുടുംബത്തിനും വിമർശനവും കേൾക്കേണ്ടി വന്നിരുന്നു. സിസേറിയൻ ആയിരുന്നതിനാൽ വിശ്രമത്തിലാണ് മഷൂറ.
എബ്രുവിന്റെ ചാനലായതിനാൽ അവന്റെ ഒരു പകുതി ദിവസത്തെ വിശേഷങ്ങൾ പ്രേക്ഷകർക്ക് കാണിച്ച് കൊടുക്കാൻ വേണ്ടിയാണ് വീഡിയോ പുതിയ വീഡിയോ ചെയ്യുന്നതെന്ന് തുടക്കത്തിൽ തന്നെ മഷൂറ പറയുന്നുണ്ട്. എബ്രു വളരെ കുഞ്ഞായതിനാൽ അധിക സമയവും പാല് കുടിച്ച ശേഷം ഉറക്കത്തിലായിരിക്കുമെന്നാണ് മഷൂറ പറയുന്നത്.
'എബ്രുവിന് നിങ്ങൾ ഞങ്ങൾക്ക് തരുന്ന അതേ അളവിൽ സ്നേഹം കൊടുക്കുന്നതിൽ സന്തോഷമുണ്ട് ഞങ്ങൾക്ക്. പകൽ ഉറങ്ങുന്നതിനാൽ രാത്രിയിൽ എനിക്കും എബ്രുവിനും നൈറ്റ് ഡ്യൂട്ടിയാണ്. എബ്രുവിനെ ബേബിയെന്ന് വിളിക്കാൻ പറ്റില്ലല്ലോ. ഡാഡയെ അല്ലേ അങ്ങനെ വിളിക്കുന്നത്. അതുകൊണ്ട് തന്നെ എബ്രുവെന്നാണ് ഞാൻ കുഞ്ഞിനെ വിളിക്കുന്നത്. എന്റെ വാവ പാവമാണ് എന്നെ കഷ്ടപ്പെടുത്താറില്ല.'
'ഏഴ് ദിവസമായിട്ടും കുഞ്ഞിന്റെ മുടി വെട്ടൽ ചടങ്ങ് നടത്താത് എന്താണെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ഞാൻ അതേ കുറിച്ച് ബഷിയോട് സംസാരിച്ചിരുന്നു. കൊച്ചിയിലൊക്കെ ആ ചടങ്ങ് പതിനഞ്ച് ദിവസം കഴിയുമ്പോഴാണ് നടത്തുക.'

'എബ്രുവിന്റെ മുടി വെട്ടും മുമ്പ് ഫോട്ടോഷൂട്ടും ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. അവനെ വയറ്റിലായിരിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്തിരുന്നതാണ്. അതുകൊണ്ട് തന്നെ തുടർന്നും അവന്റെ കാര്യങ്ങൾ നിങ്ങളോട് ഞാൻ ഷെയർ ചെയ്യും.'
'പലരും ഞങ്ങൾ വീഡിയോയും ഫോട്ടോയും ഷെയർ ചെയ്തപ്പോൾ ചോദിച്ചിരുന്നു കുഞ്ഞിന് കണ്ണ് തട്ടില്ലെ ഇത്തരത്തിൽ വീഡിയോ പങ്കുവെച്ചാലെന്ന്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. അവന്റെ രക്ഷക്ക് വേണ്ടി ഞാൻ എപ്പോഴും ഖുറാൻ ഓതാറുണ്ട്. അവനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ദുആയും അവന് കിട്ടുന്നുണ്ട്.'
'വീഡിയോ ചെയ്യുന്നതിന്റെ പേരിൽ എന്റെ ഫാമിലിയിൽ നിന്നും പുറത്ത് നിന്നും വീഡിയോ കാണുന്നവരിൽ നിന്നുമെല്ലാം കമന്റുകൾ വരുമെന്ന് എനിക്കറിയാം പക്ഷെ ഞാൻ അത് സ്വീകരിക്കുന്നില്ല. അവരുടെ വാക്ക് കേട്ടാൽ എന്റെ ബേബിയുടെ നല്ല മെമ്മറികൾ എനിക്ക് നഷ്ടമാകും.'
'അവൻ ഇപ്പോഴിരിക്കുന്നപോലെയായിരിക്കില്ല കുറച്ച് ദിവസം കഴിയുമ്പോൾ അതിനാൽ അവന്റെ ഓരോ നിമിഷവും ഞാൻ പകർത്തി സൂക്ഷിക്കും. ഭാവിയിൽ അവനും അത് കാണാൻ സാധിക്കും. എബ്രുവിനോട് ബേരി സംസാരിക്കണോ മലയാളം സംസാരിക്കണോയെന്ന് എനിക്ക് മനസിലാവുന്നില്ല' മഷൂറ പറഞ്ഞു.


Click it and Unblock the Notifications