ബഷീറിനൊപ്പമുള്ള സുഹാനയുടെ ജീവിതം അപ്പന് ഇഷ്ടമല്ലേ?, പിറന്നാൾ ദിനത്തിൽ അപൂർവ നിമിഷം, വീഡിയോ വൈറൽ!

കഴിഞ്ഞ ​ദിവസമായിരുന്നു ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയുടെ പിറന്നാൾ നോമ്പിനടയിലുള്ള പിറന്നാൾ ആയതുകൊണ്ട് തന്നെ ഇഫ്താർ പാർട്ടിക്കിടയിലായിരുന്നു ആഘോഷം നടന്നത്. പൊതുവെ തങ്ങളുടെ കുടുംബത്തിലെ എല്ലാം അം​ഗങ്ങളുടെയും പിറന്നാൾ ആദ്യത്തെ പിറന്നാൾ എന്നപോലെ ആഘോഷമാക്കുന്നവരാണ് ബഷീറിന്റെ ബിബി കുടുംബം. സുഹാനയുടെ പിറന്നാളിന് മുന്നോടിയായി കിടിലൻ ഒരു ഷോപ്പിങ് അടക്കം ബഷീറും കുടുംബവും നടത്തിയിരുന്നു.

ഇത്തവണ ബഷീർ എത്ര വില കൂടിയ മേക്കപ്പ് വസ്തുക്കളും വാങ്ങാനുള്ള അനുമതിയാണ് സുഹാനയ്ക്ക് നൽകിയത്. മേക്കപ്പുമായി ബന്ധപ്പെട്ട വസ്തുക്കളോട് ഹരമുള്ളയാളാണ് സുഹാന. അത് മനസിലാക്കി തന്നെയാണ് അങ്ങനെ ഒരു ഓഫർ ബഷീർ സുഹാനയ്ക്ക് മുമ്പിൽ വെച്ചത്. അതിനാൽ‌ തന്നെ വിലകൂടിയ ബ്രാന്റിന്റെ മേക്കപ്പ് സാധനങ്ങൾ സുഹാനയ്ക്ക് സ്വന്തമാക്കാൻ സാധിച്ചു.

Basheer Bashi Wife Suhana

ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയും സോനുവിന് പിറന്നാൾ സമ്മാനം നൽ‌കി. ബർത്ത്ഡേ ഗിഫ്റ്റായി മഷൂറ ഒരു ഡയമണ്ട് റിങ്ങാണ് കൊടുത്തത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് സുഹാന.

സ്വന്തം യുട്യൂബ് ചാനലിലാണ് പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ഉൾപ്പെടുത്തിയുള്ള വ്ലോ​ഗ് സുഹാന പങ്കിട്ടത്. നോമ്പിന്റെ ഇടയിലള്ള ആഘോഷമായതിനാൽ പരിമിതികളുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്. കേക്ക് മുറിച്ച് മധുരം സു​ഹാന ആദ്യം നൽകിയത് പിതാവിനാണ്. ഇത്തവണത്തെ അപ്പൻ കൂടി ഒപ്പമുള്ളതിനാൽ ഈ പിറന്നാൾ സുഹാനയ്ക്ക് കൂടുതൽ സ്പെഷ്യലാണ്.

അപ്പനെ സമീപത്ത് നിർത്തിയാണ് സുഹാന കേക്ക് മുറിച്ചത്. സുഹാനയ്ക്ക് അപ്പൻ വിഷ് ചെയ്യുന്നതും വീഡിയോയിൽ കാണാം. അടുത്തിടെയായി സുഹാനയ്ക്കൊപ്പമാണ് അപ്പൻ താമസിക്കുന്നത്. അതുകൊണ്ട് തന്നെ ബിബി കുടുംബത്തിന്റെ എല്ലാ ആഘോഷങ്ങളിലും അപ്പന്റെ സാന്നിധ്യം കാണാം. അപ്പനും മകളുമാണെങ്കിൽ കൂടിയും പരസ്പരമുള്ള സ്നേഹം ഇരുവരും പരസ്യമായി പ്രകടിപ്പിക്കാറില്ല.

അതുകൊണ്ട് തന്നെ അപ്പനെ ചേർത്ത് പിടിച്ച് നിൽക്കുന്ന സുഹാനയുടെ വീഡിയോ എടുത്തുകൊണ്ട് അപൂർവമായി കാണുന്ന കാഴ്ചയെന്നാണ് ബിബി കുടുംബം പറഞ്ഞത്. സോനുവും രണ്ട് മക്കളും അപ്പനൊപ്പം ചേർന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം. അപ്പൻ മകൾക്ക് ഉമ്മ കൊടുക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്നുണ്ട്.

Basheer Bashi Wife Suhana

ഇതുപോലെ ഒരു മൊമെന്റ് ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് സുഹാനയും പറയുന്നുണ്ട്. പിന്നെ വീഡിയോയിൽ സംസാരിച്ചത് ബഷീറായിരുന്നു. അപ്പന്റെ മകൾ ഇവിടെ ജീവിക്കുന്നത് കണ്ടിട്ട് അപ്പൻ ഹാപ്പി അല്ലേ? അപ്പന് അറിയാം അവളുമായിട്ട് ഞങ്ങൾ ഇവിടെ എത്രത്തോളം ഹാപ്പിയായിട്ടാണ് ജീവിക്കുന്നതെന്ന്. അപ്പൻ ഇവിടെ കുറെ ദിവസമായിട്ട് നിൽക്കുന്നതാണ്.

അപ്പനും ഹാപ്പിയാണെന്ന് ബഷീർ പറയുമ്പോൾ എന്റെ മോൾ സന്തോഷമായിട്ട് ജീവിക്കുവാണ്‌ എന്നാണ് സുഹാനയുടെ അപ്പൻ പറയുന്നത്. അപ്പനും കൂടെയുള്ള സ്ഥിതിക്ക് അമ്മച്ചി കൂടി വേണമായിരുന്നുവെന്ന് തോന്നിപോകും. അമ്മച്ചി ഉണ്ടായിരുന്നേൽ പൊളിച്ചേനെ അമ്മച്ചി നല്ല വൈബാ്. മഷൂറയേയും മഷൂന്റെ ഉമ്മിയേയും പോലെയൊക്കെയുള്ള ഒരു വൈബാണ് എന്റെ അമ്മച്ചി. അമ്മച്ചിയെ ഞാൻ രാവിലെ മുതൽ ഓർക്കുന്നുണ്ട്. അമ്മച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹാന പറഞ്ഞത്.

പിറന്നാൾ സമ്മാനം മാത്രമല്ല മറ്റൊരു കിടിൻ സർപ്രൈസും ബഷീർ സുഹാനയ്ക്ക് നൽകി. ഒരു ഇന്റർനാഷണൽ ട്രിപ്പാണ് സുഹാനയ്ക്ക് ബഷീർ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. വൈകാതെ അത് ഉണ്ടാകുമെന്നും കുടുംബത്തെ മുഴുവൻ കൂട്ടിയാണ് യാത്രയെന്നും ബഷീർ പറഞ്ഞു.

എവിടേക്ക് യാത്ര പോകണമെന്നത് സുഹാനയ്ക്കും മഷൂറയ്ക്കും മക്കൾക്കും ചേർന്ന് തീരുമാനിക്കാം. മക്കൾ രണ്ടുപേരും ആദ്യം തായിലന്റും കൊറിയയുമൊക്കെ പറഞ്ഞ ശേഷം ഉമ്മിയുടെ ബർത്ത്ഡേ ആയതുകൊണ്ട് ഉമ്മി തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞത്. ബഷീറിന്റെ വാ​ഗ്ദാനം സുഹാനയ്ക്ക് മാത്രമല്ല മഷൂറയ്ക്കും വലിയ സർപ്രൈസായിരുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X