'ഇപ്പോഴാണ് കുടുംബം പൂർണമായത്, രണ്ടുപേരുടെ അച്ഛന്മാരെയും ബഷീർ ഒരുപോലെ കാണുന്നതിൽ സന്തോഷം'; വൈറലായി വീഡിയോ!

ബഷീർ ബഷിയും കുടുംബവും സോഷ്യൽമീ‍ഡിയ ഉപഭോക്താക്കൾ‌ക്ക് ഏറെ പ്രിയങ്കരരാണ്. മഷൂറയുടെ സഹോദരന്റെ വിവാഹവും ബന്ധപ്പെട്ട പരിപാടികളുടെയും തിരക്കിലായിരുന്നു ഇതുവരെയും ബിബി കുടുംബം. മഷൂറയുടെ ഏക സഹോദരനാണ് കഴിഞ്ഞ ദിവസം വിവാഹിതനായ മഷൂക്ക്. ബഷീറിന്റെ ബന്ധുക്കളെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ മാം​​ഗ്ലൂരിൽ എത്തിയിരുന്നു. വിവാഹ തിരക്കുകളെല്ലാം കഴിഞ്ഞ് കൊച്ചിയിൽ തിരികെ എത്തിയിട്ടുണ്ട് ബഷീറും കുടുംബവും. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാൽ കുടുംബസമേതം കുറച്ച് അധികം നാളായി സിനിമയ്ക്ക് പോകാൻ ബഷീറിന് സാധിച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ കുടുംബസമേതം തമിഴ് സിനിമയായ ജി​ഗർതണ്ട കാണാൻ പോയ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ബഷീർ ബഷി. ഇത്തവണ ബഷീറിന്റെ കുടുംബത്തോടൊപ്പം സിനിമ കാണാൻ സുഹാനയുടെ പിതാവുമുണ്ടായിരുന്നു. ആദ്യമായാണ് ഒരു വ്ലോ​ഗിൽ ദീർഘനേരം സുഹാനയുടെ പിതാവ് പ്രത്യക്ഷപ്പെടുന്നത്.

Basheer Bashi

തങ്ങൾ അവസാനമായി കണ്ട സിനിമകൾ ലിയോയും ജവാനുമാണെന്നും അതുകൊണ്ട് തന്നെയാണ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമ കാണാൻ തീരുമാനിച്ച് ഇറങ്ങിയതെന്നും പറഞ്ഞാണ് ബഷീർ വീഡിയോ ആരംഭിച്ചത്. പിവിആറിൽ പോയാണ് ബഷീർ കുടുംബസമേതം സിനിമ ആസ്വദിച്ചത്.

സുഹാനയുടെ പിതാവ് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമ തിയേറ്ററിൽ പോയി കാണുന്നതെന്ന പ്രത്യേകതയും പുതിയ വീഡിയോയ്ക്കുണ്ടെന്നും ബഷീർ വീ‍ഡിയോയിൽ പറയുന്നു. തനിക്ക് പിവിആറിൽ പോയി സിനിമ കാണുമ്പോഴാണ് തൃപ്തി ലഭിക്കാറുള്ളതെന്നും ബഷീർ വീഡിയോയിൽ പറയുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ജി​ഗർതണ്ട. മികച്ച അഭിപ്രായമാണ് സിനിമയെ കുറിച്ചും ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും ബഷീറും കുടുംബവും പറഞ്ഞത്. ഇരുപത് വർഷങ്ങൾക്ക് ശേഷമുള്ള തിയേറ്റർ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ തിയേറ്ററുകൾ ഒരുപാട് മാറിപ്പോയിയെന്നും സിനിമ നന്നായി ആസ്വദിച്ചുവെന്നുമാണ് സുഹാനയുടെ പിതാവ് പറഞ്ഞത്.

സിനിമയ്ക്ക് ശേഷം ഭക്ഷണവും കഴിച്ചാണ് ബഷീറും കുടുംബവും മടങ്ങിയത്. ബഷീറിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഏറെയും പേർ സുഹാനയുടെ പിതാവും ഉൾപ്പെട്ട വ്ലോ​ഗാണെന്ന് മനസിലാക്കിയ ശേഷം വീഡിയോ കാണാൻ എത്തിയത്.

Basheer Bashi

സുഹാനത്തയുടെ അപ്പൻ നമ്മുടെ സ്വന്തം അപ്പൻ... ഇപ്പോഴാണ് ബിബി ഫാമിലി പൂർണമായതായി തോന്നിയത്, അപ്പനെ കണ്ടതിൽ വലിയ സന്തോഷം. ഇതുപോലെ ഇനിയും ഒരുമിച്ച് കൂടാൻ ആരോഗ്യവും ആയുസും എല്ലാവർക്കും ലഭിക്കട്ടെ, സോനുവിന്റെ ഉപ്പയെ നിങ്ങളുടെ കൂടെ കണ്ടപ്പോൾ സന്തോഷമായി, മഷൂറയുടെയും സുഹാനയുടെയും അച്ഛന്മാരെ ഒരുപോലെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ബഷീറിനെ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നെല്ലാമാണ് കമന്റുകൾ.

സുഹാനയുടെ അമ്മ മരിച്ചിട്ട് നാളുകൾ ഏറെയായി. അപ്പൻ മാത്രമെയുള്ളുവെന്നതിനാൽ‌ തന്നെ അപ്പനോടുള്ള സുഹാനയുടെ സ്നേഹത്തിന് പരിധിയില്ല. മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്ന അപ്പന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ സുഹാന പങ്കിടാറുണ്ട്.

ക്രിസ്ത്യാനിയായിരുന്ന സുഹാന ബഷീറിനെ വിവാഹം ചെയ്തതോടെയാണ് മതം മാറിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് സുഹാനയും ബഷീറും വിവാ​ഹിതരായത്. താൻ ഒന്നുമല്ലാതിരുന്ന കാലം മുതൽ തനിക്ക് ഒപ്പമുണ്ടായിരുന്ന ഒരേയൊരു വ്യക്തി സുഹാനയാണെന്നത് ബഷീർ ഇടയ്ക്കിടെ വ്ലോ​ഗുകളിൽ പറയാറുണ്ട്. 'കപ്പലണ്ടി കച്ചവടക്കാരന്‍ എന്ന കണ്ണിലല്ല സോനു എന്നെ കണ്ടത്.'

'അത് നിന്റെ ജോലിയെന്ന മട്ടിലായിരുന്നു അവള്‍ കണ്ടത്. അതുകൊണ്ട് ഇവളോട് ഇഷ്ടം പറയാന്‍ എളുപ്പമായിരുന്നു', എന്നാണ് സുഹാനയെ കുറിച്ച് സംസാരിക്കവെ ബഷീർ മുമ്പൊരിക്കൽ പറ‍ഞ്ഞത്. സുഹാനയെ പഠിപ്പിച്ചതും വിവാഹത്തിന് സ്വർണം വാങ്ങി അണിയിച്ചതുമെല്ലാം ബഷീർ ആയിരുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X