'ഇപ്പോഴും പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തോന്നും, ഇനി ആരും ഇല്ലല്ലോയെന്നൊരു ഫീലിങ്'; സുഹാന പറഞ്ഞത്!

ബഷീർ ബഷിയേയും കുടുംബത്തേയും അറിയാത്ത സോഷ്യൽമീഡിയ ഉപഭോക്താക്കൾ ഉണ്ടാവില്ല. മലയാളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളിലും ചിലതും ബഷീർ ബഷിയുടെ കുടുംബത്തിലേതാണ്. ബഷീറിന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. മാസങ്ങൾ മാത്രം പ്രായമുള്ള ബഷീറിന്റെ ഏറ്റവും ഇളയ കുഞ്ഞ് എബ്രാന് വരെ യുട്യൂബ് ചാനലുണ്ട്. ബഷീർ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അം​ഗമാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന ബഷീർ.

ബഷീറിന്റെ രണ്ടാം വിവാഹത്തിന് വരെ മുഴുവൻ സപ്പോർ‌ട്ടും നൽകി കൂടെ നിന്നത് സുഹാനയായിരുന്നു. സുഹാനയിൽ രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായ ശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്. രണ്ട് ഭാര്യമാരേയും ഒരുമിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുപോകുന്നതിനെ കുറിച്ച് ബഷീർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഒരിക്കലും തന്റെ ഭാര്യമാർ പരസ്പരം വഴക്കിട്ടിട്ടില്ലെന്നും ബഷീർ പറഞ്ഞിട്ടുണ്ട്.

Suhana basheer

മദേഴ്സ് ഡെയിൽ തന്റെ മൂന്ന് കുഞ്ഞുങ്ങളെ പെറ്റ് പോറ്റുന്ന രണ്ട് ഭാര്യമാർക്കും ആശംസകൾ നേർന്ന് ബഷീർ എത്തിയിരുന്നു. ഇപ്പോഴിത മാതൃദിനത്തിൽ സ്നേഹിച്ച് കൊതി തീരും മുമ്പ് തനിക്ക് നഷ്ടപ്പെട്ട സ്വന്തം അമ്മയെ കുറിച്ച് സുഹാന പറഞ്ഞ വീഡിയോയാണ് വൈറലാകുന്നത്.

ഇപ്പോഴും പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ടെന്നാണ് സുഹാന വൈറലാകുന്ന വീഡിയോയിൽ പറയുന്നത്. എപ്പോഴും അമ്മയെ കുറിച്ച് പറയാൻ അവസരം കിട്ടുമ്പോൾ വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് സുഹാന ബഷീർ. 'ജൂണിൽ ബെർത്ത് ഡെ കൂടിയിട്ട് അമ്മച്ചി ​ഗൾഫിലേക്ക് പോയതാണ്.'

'പിന്നെ ജൂലൈയിൽ കോൾ വന്നു അമ്മച്ചി മരിച്ചുവെന്നത്. അത് കേട്ടശേഷം ഇനി ആരും ഇല്ലല്ലോയെന്നൊരു ഫീലിങാണ് വന്നത്. അമ്മച്ചി ഇനി ഇല്ലല്ലോ. ഇപ്പോഴും പല സമയത്തും അമ്മയുണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അവിടേക്ക് പകരം വെക്കാൻ നമുക്ക് ആരും ഇല്ലല്ലോ. പിന്നെ മഷുവിന്റെ ഉമ്മയെ കാണുമ്പോൾ‌ ആ വിഷമത്തിന് കുറച്ച് കുറവ് വരും.'

'മമ്മ ഡെയ്ലി വിളിക്കും മഷൂനെ. ഏഴ്, ഏഴര ആകുമ്പോൾ എല്ലാ ദിവസവും കോൾ വരും. മമ്മ എന്നെ മോളായിട്ട് തന്നെയാണ് കാണുന്നത്. എന്നാലും എന്റെ അമ്മയെ എനിക്ക് ഓർമ വരും' എന്നാണ് സുഹാന പറഞ്ഞത്. വീണ്ടും വീഡിയോ വൈറലാകുമ്പോൾ‌ നിരവധി നെ​ഗറ്റീവും പോസിറ്റീവുമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.

Suhana basheer

ചിലർ ബഷീറിനെ കുറ്റപ്പെടുത്തിയും കമന്റ് ചെയ്തിട്ടുണ്ട്. സങ്കടങ്ങൾ പങ്കുവെക്കാനുള്ള ഭർത്താവ് കൈ വിട്ടു പോയി അത് കൊണ്ടാണ് ഉമ്മയെ സുഹാനയ്ക്ക് ഇത്രയും മിസ് ചെയ്യുന്നത്, സോനു വിഷമിക്കേണ്ട അജീത്തയൊക്കെ സ്നേഹിക്കാൻ ഉണ്ടല്ലോ എന്നെല്ലാമുള്ള കമന്റുകളാണ് വന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്.

ബിഎ സോഷ്യോളജിയാണ് വിദ്യാഭ്യാസയോഗ്യത. സ്‌കൂൾ കാലഘട്ടത്തിൽ ഭയങ്കര ആക്ടീവ് ആയിരുന്നുവെന്നും ഇന്ന് കാണുന്ന താൻ ആയിരുന്നില്ലെന്നും. ഭയങ്കര ഷോർട്ട് ടെംപെർഡ് ആയിരുന്നുവെന്നും സുഹാന പറഞ്ഞിട്ടുണ്ട്.

ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് ഞാൻ. വീട്ടിൽ എന്നെ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്. എന്റെ മകൾക്ക് ഒരു വയസ് ഉണ്ടായിരുന്നപ്പോൾ ആണ് എന്റെ അമ്മ മരിക്കുന്നത്. സൈലന്റ് അറ്റാക്കായിരുന്നു. ഇപ്പോൾ അച്ഛനും സഹോദരനുമാണുള്ളത്. എന്തുകൊണ്ട് വീഡിയോകളിൽ എന്റെ കുടുംബത്തെ കാണിക്കുന്നില്ലെന്നും പലരും ചോദിച്ചിട്ടുണ്ട്.

അതിന് കാരണം അച്ഛൻ ഇപ്പോഴും ബിസിനസ് തിരക്കുകളിലാണ്. പച്ചാളം മാർക്കറ്റിൽ കോഴിക്കടയാണ് അപ്പന്. അപ്പോൾ അവിടെ ജോലിത്തിരക്കുകളിലാണ് അദ്ദേഹം. അവിടെപ്പോയി വ്‌ളോഗ് എടുക്കാനൊന്നും പറ്റില്ല. ഇങ്ങോട്ടേക്ക് വിളിക്കാറുണ്ട്. എന്നാണ് സുഹാന മുമ്പൊരിക്കൽ പറഞ്ഞത്.

Read more about: basheer bashi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X