തടിച്ചി എന്ന് വിളിച്ചവരുടെ മുന്നില്‍ വന്ന് സേവ് ചെയ്തു! സോനുവിനെ പറ്റി പറയാന്‍ ഒത്തിരി കഥയുണ്ടെന്ന് കൂട്ടുകാരി
ബിഗ് ബോസ് താരം എന്നതിലൂടെയാണ് ബഷീര്‍ ബഷി ജനപ്രിയനാകുന്നത്. പിന്നീട് താരത്തിന്റെ പേരില്‍ നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്ന് വന്നു. എന്നാല്‍ യൂട്യൂബ് ചാനലിലൂടെ സജീവമായ ബഷീറും കുടുംബവും ഇപ്പോള്‍ കേരളത്തിന് വളരെ സുപരിചിതരാണ്. രണ്ട് ഭാര്യമാരും മക്കളുമൊക്കെ വ്‌ളോഗ് ചെയ്തും മറ്റുമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
തങ്ങളുടെ വീട്ടിലുണ്ടാവുന്ന സന്തോഷവും സങ്കടവുമൊക്കെ വീഡിയോയായി കുടുംബം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ ജന്മദിനത്തിന്റെ വിശേഷങ്ങളാണ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെ സുഹാനയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളുമായി അവരുടെ ബാല്യകാല സുഹൃത്ത് വന്നിരിക്കുകയാണ്. ഷെറില്‍ ആല്‍വിന്‍ എന്ന സുഹൃത്താണ് സുഹാനയുടെ കൂടെയുള്ള ചെറുപ്പത്തിലെ അനുഭവങ്ങള്‍ വീഡിയോയായി പങ്കുവെച്ചത്.

എന്റെ പ്രിയപ്പെട്ട സുഹൃത്ത് സോണി എന്ന സുഹാനയുടെ പിറന്നാളാണെന്ന് പറഞ്ഞാണ് ഷെറില്‍ വീഡിയോയില്‍ സംസാരിച്ച് തുടങ്ങിയത്. ചെറിയ പ്രായം മുതല്‍ അറിയുന്ന ആളാണ് സോണി. അവളെ കുറിച്ച് പറയാന്‍ ആണെങ്കില്‍ കുറെ കഥകളും അനുഭവങ്ങളും ഉണ്ട്. ഏറ്റവും കൂടുതല്‍ സമയം അവളുടെ കൂടെയാണ് ഞാന്‍ ചിലവഴിച്ചത്. അവള്‍ ഇല്ലെങ്കില്‍ എനിക്ക് എന്റെ കുട്ടിക്കാലം ഇല്ലെന്ന് പറയണം. ചെറുപ്പം മുതല്‍ തുടങ്ങിയ കൂട്ടുകെട്ട്. സ്‌പോര്‍ട്‌സിലൂടെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്.
ഡാര്‍ലിങ് വിളിക്കളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. എടീ, വാടീ ബന്ധമാണ്. ഓഫീഷ്യലായിട്ടുള്ള ഒരു ബന്ധം ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല. കുഞ്ഞിലെ ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂള്‍ ബസില്‍ പോയിരുന്നത്. വീടുകളും അടുത്തടുത്താണ്. ഞങ്ങള്‍ക്കൊരു ഗ്യാങ് ഉണ്ട്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്യുമായിരുന്നു. എല്ലാത്തിലും സ്‌ട്രോങ്ങ് ആന്‍ഡ് ബോള്‍ഡ് ആയിട്ട് നിന്നവളാണ് സോനു. എന്തും നേരിടാനുള്ള ഒരു ശക്തി അവള്‍ക്ക് ഉണ്ടായിരുന്നു.
കുഞ്ഞിലേ ഞാന്‍ കുറെ ബോഡി ഷെയ്മിങ് നേരിട്ട ആളാണ്. എന്നെ എല്ലാവരും തടിച്ചി എന്ന് വിളിച്ചു കളിയാക്കുമ്പോള്‍ എന്റെ മുന്‍പില്‍ നിന്ന് എന്നെ കളിയാക്കലുകളില്‍ നിന്നും സംരക്ഷിച്ച ഒരാളാണ് സോണി. നമുക്ക് ഒരു പരിധിില്‍ കൂടുതല്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ എനിക്ക് വേണ്ടി അവള്‍ സംസാരിച്ചു. അവളുടെ വാക്കും എക്‌സ്പ്രഷനും ഭയങ്കരമായിരുന്നു. അതിന് ശേഷം എന്നെ ആരും കളിയാക്കിയിട്ടില്ല. അതൊന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല.
ഞങ്ങള്‍ ആറിലോ ഏഴിലോ പഠിക്കുന്ന സമയത്താണ് സ്‌പോര്‍ട്‌സില്‍ ആക്റ്റീവ് ആകുന്നത്. പഠിച്ച് ജയിക്കാന്‍ പറ്റില്ലെന്ന് അന്നെനിക്ക് തോന്നി. അങ്ങനെ സ്‌പോര്‍ട്‌സില്‍ ചേര്‍ന്നു. സൈക്കിള്‍ പോളോ ആയിരുന്നു ഞങ്ങളുടെ ഇനം. നാഷണല്‍ ലെവല്‍ വരെ പോകുന്നവരാണ് ഞങ്ങളുടെ സ്‌കൂളിലെ കുട്ടികള്‍. അങ്ങനെ ഞങ്ങളും ചേര്‍ന്നു. അങ്ങനെ സ്‌കൂശില്‍ ഞങ്ങള്‍ വിഐപികളെപോലെ ആയിരുന്നു. അത്രയും സ്‌ട്രോങ്ങ് ആയിരുന്നു ഞങ്ങളുടെ സൗഹൃദം.
ഞങ്ങളുടെ റിലേഷന്‍ഷിപ്പിന് ഏറ്റവും കൂടുതല്‍ സഹായിച്ചത് സ്‌പോര്‍ട്‌സ് ആയിരുന്നു. സ്റ്റേറ്റ് മത്സരങ്ങളില്‍ ആണ് കൂടുതലും ഒരുമിച്ചത്. നാഷണല്‍ ക്യാമ്പിന് പോകുമ്പോള്‍ രണ്ടുമാസമാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. ആ സമയത്ത് എന്തിനും ഏതിനും ഒരുമിച്ചായിരുന്നു. ഊണും ഉറക്കവും എല്ലാം ഒരുമിച്ചാണ്. ആ ബോണ്ടാണ് ഇന്നും ഞങ്ങള്‍ക്ക് ഇടയില്‍ ഉള്ളത്. സ്‌പോര്‍ട്‌സ് ഡെയിസാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഓര്‍ക്കാന്‍ ഉള്ളത്.

എനിക്ക് തടിയും നല്ല പൊക്കവുമുണ്ട്. സോനു മെലിഞ്ഞതായിരുന്നു. അതുകൊണ്ട് അന്ന് എല്ലാവരും ഞങ്ങളെ വിളിച്ചിരുന്നത് ആത്മാവും ശരീരവും എന്നാണ്. ക്യാമ്പിനുള്ള യാത്രകളില്‍ ട്രെയിനില്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് കിടക്കാറുള്ളത്. അവള്‍ക്ക് ഹിന്ദി അറിയാം. എല്ലാവരോടും സംസാരിക്കാനും ഇടപെടാനും ഒക്കെ നല്ല കഴിവുണ്ട്. ബോള്‍ഡ് ആന്‍ഡ് സ്‌ട്രോങ്ങ് ആയ അവളുടെ ആറ്റിട്യൂട് ആണ് എന്നെ അവളിലേക്ക് എത്തിച്ചത്.
എന്തിനും ഏതിനും അവള്‍ക്ക് നല്ല ധൈര്യമായിരുന്നു. അത്രയും കൂട്ട്. പറയാന്‍ ആണെങ്കില്‍ ഒരുപാട് കഥകള്‍ പറയാനുണ്ട്. സ്‌നേഹം ആണെങ്കിലും തല്ലുപിടുത്തവും ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുണ്ട്. കുടുംബങ്ങള്‍ തമ്മിലും നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണല്‍ ആയി പോകുമെന്നും ഷെറില്‍ കൂട്ടിച്ചേര്‍ക്കുന്നു.
എല്ലാത്തിലും ആക്റ്റീവായ അവള്‍ സ്‌പോര്‍ട്‌സിലോക്കെ വലിയ മിടുക്കി ആയിരുന്നു. പത്താം ക്ലാസിലാണ് ഞങ്ങള്‍ ഒരുമിച്ച് സ്‌പോര്‍ട്‌സില്‍ പങ്കെടുത്തത്. പിന്നെ അവള്‍ സ്‌പോര്‍ട്‌സ് നിര്‍ത്തി. അതോടെ ഞങ്ങളുടെ ജീവിതത്തിലെ ആ ചാപ്റ്റര്‍ അവസാനിച്ചു. പ്ലസ് ടു വരെ ഞങ്ങളുടെ സൗഹൃദം നല്ല രീതിയില്‍ പോയി. പിന്നെ നമ്മുടെ ജീവിതത്തില്‍ പുതിയ ചാപ്റ്ററുകള്‍ വന്നു.
അവളുടെ വീഡിയോസൊക്കെ കാണുമ്പോള്‍ എനിക്ക് വിഷമം ഉണ്ടാകാറുണ്ട്. അവളുടെ പല സാഹചര്യങ്ങളിലും കൂടെ ഉണ്ടായോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പശ്ചാത്താപം ഒന്നുമില്ല. ജീവിതത്തിലെ നമ്മുടെ സാഹചര്യങ്ങള്‍ മാറുമ്പോള്‍ അങ്ങനെ ആകുമല്ലോ. പക്ഷെ അവളെ കുറിച്ച് ഇന്ന് ഞാന്‍ അഭിമാനിക്കുന്നു എന്നും കൂട്ടുകാരി പറയുന്നു.


Click it and Unblock the Notifications