'ബാഹുബലി ലെവലിലുള്ള നടനാകണമെന്നാണ് ബഷിക്ക് ആഗ്രഹമെന്ന്' സുഹാന, തന്നെ മനസിലാക്കാത്ത ഭാര്യമാരെ കുറിച്ച് ബഷീർ!
ബഷീറും ഭാര്യമാരും വ്ലോഗുകളും മറ്റുമായി എപ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ്. ബഷീറിനും കുടുംബത്തിനും ലഭിക്കുന്നത് പോലൊരു കുടുംബപ്രേക്ഷകരുടെ പിന്തുണ കേരളത്തിലെ മറ്റ് ഫാമിലി വ്ലോഗേഴ്സിന് കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ബിഗ് ബോസിന് ശേഷമാണ് ഇത്രയേറെ പ്രേക്ഷക പിന്തുണ ബഷീറിനും കുടുംബത്തിനും ലഭിക്കാൻ തുടങ്ങിയത്.
ബഷീറിന് മാത്രമല്ല രണ്ട് ഭാര്യമാർക്കും മൂന്ന് മക്കൾക്കും യുട്യൂബ് ചാനലുണ്ട്. കോണ്ടന്റ് ക്വാളിറ്റി ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളോടെയാണ് ഇപ്പോൾ ബഷീറും കുടുംബവും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം.
മുമ്പെല്ലാം ഫാമിലി വ്ലോഗുകൾ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ രസകരമായ ഗെയിമുകളും ചലഞ്ച് വീഡിയോകളും ചിറ്റ് ചാറ്റ് വീഡിയോയുമെല്ലാം ബഷീറിന്റെയും ഭാര്യമാരുടെയും ചാനലുകൾ വഴി സബ്സ്ക്രൈബേഴ്സിലേക്ക് എത്താറുണ്ട്.

കഴിഞ്ഞ ദിവസം രസകരമായൊരു കപ്പിൾ ചലഞ്ച് വീഡിയോയുമായിട്ടാണ് ബഷീറും ഭാര്യമാരും എത്തിയത്. കപ്പിൾ ചലഞ്ചായിരുന്നു വീഡിയോ. രണ്ട് ഭാര്യമാരുടെയും ഇഷ്ടാനിഷ്ടങ്ങൾ ബഷീറിന് അറിയാമോ എന്നാണ് സുഹാനയും മഷൂറയും കഴിഞ്ഞ ദിവസത്തെ ചലഞ്ച് വീഡിയോയിലൂടെ ടെസ്റ്റ് ചെയ്ത് നോക്കിയത്. പരീക്ഷണത്തിൽ ബഷീർ വിജയിച്ചു.
രണ്ടുപേരുടെയും ഒട്ടുമിക്ക ചോദ്യങ്ങൾക്കും ബഷീർ കൃത്യമായി മറുപടി പറഞ്ഞു. പറയാൻ സാധിക്കാതെ പോയ ഉത്തരങ്ങൾക്ക് പകരമായി ബഷീറിനെ പാത്രത്തിലെ വെള്ളത്തിൽ മുക്കുന്ന ശിക്ഷയാണ് സുഹാനയും മഷൂറയും നൽകിയത്.
ഭാര്യമാരുടെ ഊഴം കഴിഞ്ഞപ്പോൾ തന്റെ ഇഷ്ടാനിഷ്ടങ്ങൾ ഭാര്യമാർക്ക് അറിയാമോ എന്ന് അറിയാനുള്ള ടെസ്റ്റ് ബഷീറും നടത്തി. കുറച്ച് കടുകട്ടിയുള്ള ചോദ്യങ്ങളായിരുന്നു ബഷീർ രണ്ടുപേരോടും ചോദിച്ചത്. ചില ചോദ്യങ്ങൾക്ക് ഒരുപാട് ഉത്തരങ്ങൾ ഉള്ളതും സുഹാനയേയും മഷൂറയേയും കറക്കി. ബഷീർ ചലഞ്ചിനിടെ ഉത്തരങ്ങൾ മാറ്റി പറയുന്നുവെന്ന സംശയമൊക്കെ മഷൂറയ്ക്കും സുഹാനയ്ക്കുമുണ്ടായിരുന്നു.
ബഷീറിന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് സുഹാന പറഞ്ഞത്. ബാഹുബലി ലെവലിലുള്ള നടനാകണമെന്നാണ് ബഷിക്ക് ആഗ്രഹമെന്നാണ് സുഹാന പറഞ്ഞത്.

എന്നാൽ അതായിരുന്നില്ല ബഷീറിന്റെ ആഗ്രഹം നല്ലൊരു സംവിധായകൻ ആകണമെന്നായിരുന്നു. പെട്ടന്ന് ചോദ്യം വന്നപ്പോൾ കൺഫ്യൂഷനായി പോയതാണെന്നാണ് സുഹാന ഉത്തരം തെറ്റിയതിന് മറുപടിയായി പറഞ്ഞത്. സ്ട്രെസ് തോന്നുമ്പോൾ റിലാക്സ് ചെയ്യാൻ താൻ എന്താണ് ചെയ്യുകയെന്ന് ചോദിച്ചപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ബഷി പുറത്തുപോകാനാണ് ഇഷ്ടപ്പെടുക എന്നാണ് മഷൂറ മറുപടി പറഞ്ഞത്.
എന്നാൽ അത് തെറ്റായിരുന്നു. വീട്ടിൽ ഭാര്യമാർക്കും മക്കൾക്കും ഒപ്പം ഇരിക്കുമ്പോഴാണ് തനിക്ക് സ്ട്രസ് കുറയുന്നത് എന്നായിരുന്നു ബഷീറിന്റെ മറുപടി. മഷൂറ ഉത്തരം തെറ്റിച്ചിട്ടും വെള്ളത്തിൽ മുക്കാൻ ബഷീർ മറന്നുപോയി.
വീഡിയോ വൈറലായതോടെ ആരാധകരെല്ലാം കമന്റുമായി എത്തിയിട്ടുണ്ട്. മൂന്ന് പേരും കൂടിയുള്ള ചലഞ്ച് വീഡിയോ കണ്ട് ഒരുപാട് മനസ് അറിഞ്ഞ് ചിരിച്ചുവെന്നായിരുന്നു ഏറെയും കമന്റ്. സുഹാനയോടൊപ്പം കൂടുതൽ ടൈം ബഷീർ ചിലവഴിക്കണം എന്ന് പറയുന്നതാണ് ശരി. അതോടൊപ്പം സോനുവിനോട് ചോദിച്ച ചോദ്യങ്ങളൊക്കെ ഒരുപാട് ഓപ്ഷൻ ഉള്ളതാണ്.
അതായത് ഭർത്താവിന്റെ ഇഷ്ടങ്ങൾ നമുക്ക് അറിയാം പക്ഷെ കല്യാണത്തിന് ഏത് ഡ്രസ്സ് എന്നൊക്കെ ചോദിക്കുമ്പോൾ മഷു അടക്കം പറയുന്നുണ്ടല്ലോ എനിക്കും അറിയില്ലെന്ന്. കാരണം അത് ഓരോ സീസൺ അനുസരിച്ച് മാറുമെന്ന്. അങ്ങനുള്ള ചോദ്യങ്ങൾ കൂടുതൽ ചോദിച്ചത് സുഹാനയോടാണ് എന്നാണ് സുഹാനയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകരിൽ ഒരാൾ കുറിച്ചത്.
മഷൂറ ശരിയുത്തരം പറയാതിരുന്നപ്പോൾ വെള്ളത്തിൽ മുക്കാൻ ബഷീർ തയ്യാറാവാതിരുന്നതിനെയും ചിലർ വിമർശിച്ച് എത്തി. സോനുവിനെ വെള്ളത്തിൽ മുക്കാൻ എന്ത് ഉത്സാഹമായിരുന്നു ബഷീറിന്. മാഷുവിനെ ഒരു ഉത്തരം തെറ്റായിട്ടും മുക്കിയില്ലെന്നായിരുന്നു ഒരു കമന്റ്.


Click it and Unblock the Notifications