'പിറന്നാളിനെങ്കിലും സോനുവിനെ മാത്രം ചേർത്ത് പിടിച്ചൊരു ഫോട്ടോ ഇടാമായിരുന്നില്ലേ..?'; ചോദ്യവുമായി ആരാധകർ!
ബഷീർ ബഷിയേയും കുടുംബത്തെയും സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബഷീറും ഭാര്യമാരും തങ്ങളുടെ വിശേഷങ്ങളെല്ലാം നിരന്തരം യുട്യൂബ് വ്ലോഗിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും പങ്കിടാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി വന്നതോടെയാണ് യുട്യൂബ് വ്ലോഗിങിൽ ബഷീർ സജീവമായി തുടങ്ങിയത്.
ഇപ്പോൾ ബഷീറിന് സ്വന്തമായി ബിസിനസും ഹ്രസ്വചിത്രങ്ങളുടെ നിർമാണവും ബ്യൂട്ടി പ്രൊഡക്ടിസിന്റെ വിൽപ്പനയുമെല്ലാമുണ്ട്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ ആദ്യമായി വെളിപ്പെടുത്തിത് പോലും ബിഗ് ബോസിൽ വന്നശേഷമാണ്. ആദ്യ ഭാര്യയിൽ രണ്ട് കുഞ്ഞുങ്ങൾ പിറന്നശേഷമാണ് ബഷീർ മഷൂറയെ പ്രണയിച്ച് വിവാഹം ചെയ്യുന്നത്. തുടക്കത്തിൽ ബഷീറിനും രണ്ടാം ഭാര്യ മഷൂറയ്ക്കും വലിയ രീതിയിലുള്ള വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ആദ്യ ഭാര്യ സുഹാനയുടെ പിറന്നാൾ ദിനത്തിൽ ബഷീർ പങ്കുവെച്ച ഫോട്ടോയും അതിന് ലഭിച്ച കമന്റുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാം ഭാര്യ മഷൂറയുടെ മകൻ മുഹമ്മദ് എബ്രാൻ ബഷീറിനെയും എടുത്ത് സുഹാനയും ബഷീറും നിൽക്കുന്ന ഫോട്ടോയാണ് ആദ്യ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബഷീർ പങ്കിട്ടത്.
'ജന്മദിനാശംസകൾ... എൻ്റെ പ്രിയപ്പെട്ട സോനു... എൻ്റെ ജീവിതത്തിലെ നിന്റെ സാന്നിധ്യം സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും അനന്തമായ ഉറവിടമാണ്. പ്രണയത്തിലും ജീവിതത്തിലും എൻ്റെ പങ്കാളിയായതിന് നന്ദി. ഇന്നും എല്ലാ ദിവസവും നിന്നെ ആഘോഷിക്കും. നിനക്ക് ഒരുപാട് വർഷങ്ങൾ സന്തോഷവും വിജയവും ഒരുമിച്ചുള്ള പ്രിയപ്പെട്ട നിമിഷങ്ങളും നേരുന്നു. എപ്പോഴും നിന്നെ സ്നേഹിക്കുന്നു... ഉമ്മ...', എന്നാണ് ബഷീർ കുറിച്ചത്.
എന്നാൽ അത്തരം നെഗറ്റീവ് കമന്റുകളെ വിമർശിച്ച് ബഷീർ കുടുംബത്തെ ആരാധിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്. നടന്നത് നടന്നു അവർ ഇപ്പോൾ വളരെ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത്... പിന്നെ എന്തിനാണ് നെഗറ്റീവ് പറയുന്നതെന്നായിരുന്നു മറ്റ് ചിലർ ചോദിച്ചത്. എബ്രാൻ മഷൂറയുടെ പ്രസവിച്ച കുഞ്ഞാണെങ്കിലും തന്റെ മൂന്നാമത്തെ മകൻ എന്ന രീതിയിലാണ് സുഹാന സ്നേഹിക്കുന്നത്.

മഷൂറയുടെ ഗർഭകാലവും പ്രസവത്തിനുശേഷമുള്ള വിശ്രമവുമെല്ലാം സുഹാനയ്ക്കും ബഷീറിനുമൊപ്പം കൊച്ചിയിൽ തന്നെയായിരുന്നു. സുഹാനയുടെ പൂർണ സമ്മതത്തോടെയാണ് ബഷീർ ആറ് വർഷം മുമ്പ് മഷൂറയെക്കൂടി ജീവിതത്തിലേക്ക് കൂട്ടിയത്. സുഹാനയും ബഷീറും പ്രണയിച്ച് വിവാഹിതരായവരാണ്. ക്രിസ്ത്യാനിയായിരുന്ന സുഹാന ബഷീറിനെ വിവാഹം ചെയ്തതോടെയാണ് പേരടക്കം മാറ്റി സുഹാനയായത്. അച്ഛൻ മാത്രമാണ് സുഹാനയ്ക്കുള്ളത്.
ബഷീറിനൊപ്പമാണ് സുഹാനയുടെ പിതാവും താമസിക്കുന്നത്. താൻ ഒന്നും അല്ലാതിരുന്ന കാലത്ത് തന്നെ സ്നേഹിച്ച് തനിക്ക് ധൈര്യം പകർന്നവളാണ് സുഹാനയെന്ന് ബഷീർ പറയാറുണ്ട്. ഇരുവർക്കും രണ്ട് കുഞ്ഞുങ്ങളാണുള്ളത്. ബഷീറിനെപ്പോലെ തന്നെ പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബറാണ് സുഹാനയും ഇപ്പോൾ.


Click it and Unblock the Notifications