'അച്ഛനായി... അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ, ഇതൊരു ടോയ് അല്ല... കളിപ്പിച്ചാൽ മാത്രം പോര വളർത്തണം'

സംവിധായകൻ, നടൻ എന്നീ റോളുകളിൽ എല്ലാം ഏറ്റവും സക്സസ്ഫുള്ളായി മുന്നോട്ട് പോകുന്ന യുവ പ്രതിഭയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളിക്കുശേഷം കമ്മിറ്റ് ചെയ്ത സിനിമകൾ അഭിനയിച്ച് തീർക്കുകയാണ് ബേസിൽ. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ ബേസിൽ പങ്കുവെക്കുന്ന വീഡിയോകളും കുടുംബ ചിത്രങ്ങളും വൈറലായി മാറാറുണ്ട്. ബേസിലിന്റെ ഭാര്യ എലിസബത്തും മകൾ ഹോപ്പുമെല്ലാം മലയാളികൾക്ക് പരിചിതരാണ്.

ഒരു വർഷം മുമ്പാണ് ബേസിലിനും എലിസബത്തിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞിനെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ബേസിലിന്റെ വീഡിയോകൾ പലതവണ വൈറലായിട്ടുണ്ട്.

Basil Joseph Elizabeth

ബേസിലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സോഷ്യൽമീഡിയയിൽ ഏറ്റവും ഫേമസായിട്ടുള്ള വൈബ് തന്തയാണ് ബേസിൽ. അച്ഛനായിട്ടല്ല സുഹൃത്തായി നിന്നാണ് ബേസിൽ മകളെ കൊണ്ടുനടക്കുന്നത്. ഇപ്പോഴിതാ ഭാര്യ എലിസബത്തിന് തന്നെ കുറിച്ചുള്ള ചില പരാതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ബേസിൽ സംസാരിച്ചത്.

അച്ഛനായില്ലേ അതിന്റെ ഉത്തരവാദിത്വത്തോടെ ഇനിയെങ്കിലും പെരുമാറാൻ ഭാര്യ തന്നോട് ഇടയ്ക്കിടെ പറയാറുണ്ടെന്നാണ് ബേസിൽ പറയുന്നത്. ഇപ്പോഴും ഒരു അടുക്കും ചിട്ടയുമില്ല. എപ്പോഴെങ്കിലും വീട്ടിൽ കേറി വന്നാലും സാധനങ്ങൾ വാരി വലിച്ച് ഇടും. എല്ലാ ഭാര്യമാരും പറയുന്ന പ്രശ്നമാണിത്. ഒരു സ്ഥലത്ത് പോകാൻ ഇറങ്ങിയാൽ കറക്ട് സമയത്ത് ഇറങ്ങില്ല.

ലാസ്റ്റ് മിനിറ്റിലാണ് ഞാൻ റെഡിയാകാറ്. അവരെല്ലം റെഡിയായി വന്നാലും ഞാൻ അവിടെ മൊബൈലും നോക്കി ഇരിക്കും അല്ലെങ്കിൽ അതും ഇതുമൊക്കെ നോക്കി വായും പൊളിച്ച് ഇരിക്കും. അവസാന നിമിഷമാണ് എല്ലാത്തിനും വേണ്ടി ഇറങ്ങി തിരിക്കുക. കുട്ടിയായി... ഒരു അച്ഛനായി അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ എന്നൊക്കെ പറയാറുണ്ട്. ഇതൊരു ടോയ് അല്ല.

ഇതിനെ ഇങ്ങനെ കളിപ്പിച്ചുകൊണ്ടിരിക്കുക മാത്രമല്ല തന്റെ ജോലിയെന്നും പറയാറുണ്ട്. ഇതിനെ വളർത്തണം അതും കൂടി തന്റെ ഉത്തരവാദിത്വമാണെന്ന് ഇടയ്ക്ക് അവൾ പറയാറുണ്ട് എന്നാണ് നടൻ പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മകളുടെ ഒന്നാം പിറന്നാൾ ബേസിലും ഭാര്യയും ആഘോഷിച്ചത്. പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം എന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ ബേസിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.

Basil Joseph Elizabeth

കുഞ്ഞ് ജനിക്കുന്നതോട് കൂടെ തന്നെ നമ്മളിലെ അച്ഛനും ഉണരും. അച്ഛന്റെ കടമയും ഉത്തരവാദിത്വവും ആരും പഠിപ്പിച്ച് തരേണ്ടതില്ല. ഓട്ടോമറ്റിക്കായി നമ്മളതിലേക്ക് വരും. പ്രസവ സമയത്ത് സിനിമയില്‍ എല്ലാം കാണുന്നതുപോലെ ടെന്‍ഷനടിച്ച് പുറത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന ഭര്‍ത്താവ് ഒന്നും ആയിരുന്നില്ല ഞാന്‍. ഞാനും ഡെലിവറി റൂമില്‍ ഉണ്ടായിരുന്നു. അത് ഭാര്യയ്ക്ക് ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു.

കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോള്‍ ഇത് എന്റെ ചോരയാണല്ലോ എന്ന അഭിമാനവും സന്തോഷവും എല്ലാം ഉണ്ടായിരുന്നു. ഞാന്‍ കരഞ്ഞോയെന്ന് ചോദിച്ചാല്‍ അത്രയ്ക്ക് ഡ്രാമ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ടാവാം എന്നാണ് മകളെ ആദ്യമായി കയ്യിൽ കിട്ടിയപ്പോഴുള്ള അനുഭവം പങ്കിട്ട് ബേസില്‍ മുമ്പ് പറഞ്ഞത്. 2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ റിലീസ് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. നസ്രിയ നസീമാണ് ചിത്രത്തിൽ നായിക. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X