ഞാന്‍ ആശുപത്രിയിലാണെന്ന് കേട്ടാല്‍ എലിസബത്ത് പൊട്ടിക്കരയുമെന്ന് കരുതി; എലിയുടെ മറുചോദ്യത്തെ പറ്റി ബേസില്‍

സംവിധായകനില്‍ നിന്നും നായകനിലേക്ക് ചുവുടമാറിയിരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. ഈ വര്‍ഷം പാല്‍തു ജാന്‍വര്‍, ജയ ജയ ജയഹേ എന്നിങ്ങനെ രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളിലാണ് ബേസില്‍ നായകനായി അഭിനയിച്ചത്. രണ്ടും മികച്ച സിനിമകളായി മാറുകയും ചെയ്തു. അതേ സമയം കഴിഞ്ഞ ദിവസം മികച്ച നടനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസിലിനെ തേടി എത്തിയിരിക്കുകയാണ്.

മിന്നല്‍ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് താരത്തിന് അംഗീകാരം ലഭിച്ചത്. അതേ സമയം തന്റെ വിശേഷങ്ങള്‍ കുടുംബസമേതം ആരാധകരുമായി പങ്കുവെക്കുകയാണ് ബേസിലിപ്പോള്‍. വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ ഭാര്യ എലിസബത്തും മാതാപിതാക്കളുമൊക്കെ ബേസിലിനൊപ്പം പങ്കെടുത്തിരുന്നു.

ഭാര്യയുടെ പിന്തുണയെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയാണ് ബേസില്‍ നല്‍കിയത്. 'ടീച്ച് ഫോര്‍ ഇന്ത്യ എന്ന എന്‍ജിഒ യിലാണ് എലി ജോലി ചെയ്യുന്നത്. കോളേജ് കാലത്തെ പ്രണയമാണ് വിവാഹത്തിലും ഇപ്പോള്‍ ആറ് വര്‍ഷത്തെ ഹിറ്റ് കൂട്ടുകെട്ടിലേക്കും എത്തി നില്‍ക്കുന്നത്.

 basil-eli

ജയ ജയ ജയഹേ ഷൂട്ടിങ്ങിനിടെ 'ഇടി' വാങ്ങി വരുമ്പോള്‍ തിരുമ്മി തരുന്നതൊക്കെ എലിയാണെന്ന്'. ബേസില്‍ പറയുന്നു. ഇതിനിടയില്‍ ആ സിനിമയുടെ ലൊക്കേഷനില്‍ തനിക്കുണ്ടായ അപകടത്തെ പറ്റിയും അതറിഞ്ഞ എലിസബത്തിന്റെ പ്രതികരണത്തെ കുറിച്ചും ബേസില്‍ സൂചിപ്പിച്ചിരുന്നു.

'നാല് വര്‍ഷം കരാട്ടെ പഠിച്ചിട്ടുണ്ടെങ്കിലും ടൈമിങ് തെറ്റി എനിക്ക് ദര്‍ശനയുടെ ചവിട്ട് കിട്ടി. ചുണ്ട് മുറിഞ്ഞ് രക്തമൊഴുകാന്‍ തുടങ്ങി. ആശുപത്രിയില്‍ ചെന്ന പാടെ തുന്നലിട്ടു. നീര് പോകാനാകും ഐസ്‌ക്രീം കഴിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. എനിക്ക് ഇഷ്ടപ്പെട്ട ഐസ്‌ക്രീം ഫ്‌ലേവര്‍ ഏതാണെന്ന് എലിയോട് ചോദിക്കുന്നതിനൊപ്പം ഞാന്‍ ആശുപത്രിയിലാണെന്നും സ്റ്റിച്ചിട്ടു എന്നൊക്കെ പറയാനും പ്ലാന്‍ ചെയ്താണ് ലക്ഷ്മി എലിയെ കാണാന്‍ പോയത്.

അങ്ങനെ നിര്‍മാതാവിന്റെ സ്‌ക്രിപ്റ്റിന് അനുസരിച്ച് സീന്‍ മുന്നേറുന്നതിനിടെ എലിയുടെ ചോദ്യം 'ഇപ്പോഴെന്തിനാ ബേസിലിന് ഐസ്‌ക്രീം'?, ഒരു പൊട്ടിക്കരച്ചില്‍ പ്രതീക്ഷിച്ചാണ് ലക്ഷ്മി ഇക്കാര്യം പറഞ്ഞത്. 'ബേസില്‍ ചവിട്ട് കിട്ടി ആശുപത്രിയില്‍ സ്റ്റിച്ചിട്ട് കിടക്കുകയാണെന്ന്', പറഞ്ഞു. കേട്ടപാടേ എലി ചോദിച്ചത് 'അയ്യോ അപ്പോള്‍ കണ്ടിന്യൂറ്റി?, നാളെ ഷൂട്ട് മുടങ്ങുമോ എന്നായിരുന്നുവെന്ന്', ബേസില്‍ തമാശരൂപേണ പറയുന്നു.

 basil-eli

ജയഹേ യിലെ പോലെ കടുംപിടുത്തക്കാരനൊന്നുമല്ല ബേസില്‍. ആള് ഭയങ്കര ചില്ലാണ്. കുറച്ച് സീരിയസ് സ്വഭാവക്കാരിയായ എന്നെ ബേസിലാണ് ബാലന്‍സ് ചെയ്യുന്നത്. വിശക്കുമ്പോഴും ഉറക്കം നഷ്ടപ്പെടുമ്പോഴും മാത്രമാണ് ബേസിലിന് ദേഷ്യം വരുന്നത്. മാത്രമല്ല ബേസിലിന് ഇപ്പോഴും കുരുത്തക്കേടിന് യാതൊരു കുറവുമില്ലെന്നാണ് എലിസബത്ത് പറയുന്നത്. ഷൂ ഇടാനായി കുനിയുമ്പോള്‍ പിന്നിലൂടെ വന്ന് ഉന്തിയിടും. മൂക്കുംകുത്തി വീഴുമ്പോള്‍ കൈകൊട്ടി ചിരിക്കും. അതാണ് ഭര്‍ത്താവിന്റെ സ്വഭാവമെന്ന് എലിസബത്ത് സൂചിപ്പിക്കുന്നു.

അതേ സമയം മകനെ പള്ളിലച്ചനാക്കാന്‍ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ബേസിലിന്റെ പിതാവ് ഫാ. ജോസഫ് തുറന്ന് പറഞ്ഞിരുന്നു. 'തന്റെ അപ്പന്റെ ആഗ്രഹപ്രകാരമാണ് എന്നെ വൈദികനാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ 24-ാം വയസില്‍ പട്ടം കിട്ടി. ആ കൊല്ലം തന്നെ വിവാഹവും കഴിച്ചു.

 basil-family-

ബേസിലിന് കുട്ടിക്കാലത്ത് ഹാര്‍മോണിയവും പാട്ടുമൊക്കെയായിരുന്നു ആഗ്രഹം. അതുകൊണ്ട് അവന്റെ ഇഷ്ടത്തിനാണ് പഠിപ്പിച്ചത്. പ്ലസ്ടുവിന് നല്ല മാര്‍ക്ക് വാങ്ങി പാസായ ബേസില്‍ വയനാട് ജില്ലിയില്‍ നിന്നും എന്‍ട്രന്‍സില്‍ മികച്ച റാങ്ക് വാങ്ങിയാണ് തിരുവനന്തപുരം സിഇടിയില്‍ അഡ്മിഷന്‍ എടുത്തതെന്ന് പിതാവ് പറയുന്നു.

അവിടെ പഠിക്കുമ്പോഴാണ് ഷോര്‍ട്ട് ഫിലിം എടുക്കുന്നത്. മുഴുവന്‍ സമയവും സിനിമയിലേക്ക് പോവില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇന്‍ഫോസിസിലെ ജോലി ഒഴിവാക്കി സിനിമയുടെ പിന്നാലെ പോയതോടെ കുറച്ച് വിഷമമായി. അച്ചന്റെ മോന്‍ സിനിമയില്‍ പോയല്ലേ, എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ സങ്കടം വരാന്‍ തുടങ്ങി. പിന്നെ കുഞ്ഞിരാമായണം കണ്ട ദിവസം മറക്കില്ല. അവന്റെ ഓരോ സിനിമയും ഹിറ്റായതോടെ സന്തോഷമായി തുടങ്ങിയെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X