twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രചോദനമായി; സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ നിര്‍മാണത്തെ കുറിച്ച് ബേസില്‍

    |

    ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. സിനിമയില്‍ ടൊവിനോ ഒരു സൂപ്പര്‍ഹീറോയായി അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസ് ആയി ഡിംസബര്‍ 24 നാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മിന്നല്‍ മുരളിയെ കുറിച്ചുള്ള വിശേഷങ്ങള്‍ ബേസില്‍ പറഞ്ഞിരിക്കുകയാണ്.

    ഓണത്തിന് റിലീസിന് ചെയ്യാന്‍ ഇരുന്ന സിനിമയായിരുന്നു മിന്നല്‍ മുരളി

    കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് റിലീസിന് ചെയ്യാന്‍ ഇരുന്ന സിനിമയായിരുന്നു മിന്നല്‍ മുരളി. ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞു. കൊവിന് മുന്‍പ് തന്നെ സിനിമയുടെ ഏഴുപത് ശതമാനം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു. ആള്‍ക്കൂട്ടമുള്ള സീനുകളാണ് ബാക്കി ഉണ്ടായിരുന്നത്. പിന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് ഷൂട്ടിങ്ങ് നടന്നത്. അതൊന്നും അത്ര എളുപ്പമായിരുന്നില്ല. മിക്കപ്പോഴും രാത്രികളിലായിരുന്നു ഷൂട്ടിങ്. നൂറോളം ആളുകളെ ആര്‍ടിപിആര്‍ ടെസ്റ്റ് നടത്തേണ്ടിയും വന്നു. എങ്കില്‍ പോലും സിനിമ നന്നാക്കാനാണ് നോക്കിയത്. കൊവിഡ് കാരണം സിനിമയ്ക്ക് ഒരു കുറവും ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു.

     മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വെച്ചത്

    പ്രേക്ഷകരിലേക്ക് നല്ലൊരു സിനിമ എത്തിക്കാന്‍ വേണ്ടി പരിമിതികള്‍ മറികടന്നാണ് സിനിമയുമായി മുന്നോട്ട് പോയത്. സൂപ്പര്‍ ഹീറോ സിനിമകള്‍ ഇഷ്ടപ്പെടുന്ന സൂപ്പര്‍മാന്റെ കട്ട ആരാധകനാണ് ടൊവിനോ. കോമഡി, ആക്ഷന്‍ രംഗങ്ങളിലൊക്കെ മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വെച്ചത്. മറ്റ് സിനിമകളുടെ തിരക്കുകളില്‍ ആണെങ്കിലും ആവശ്യമുള്ളപ്പോഴൊക്കെ ഞങ്ങള്‍ക്ക് ടൊവിനോയെ കിട്ടി. അടുത്ത സുഹൃത്ത് ആയത് കൊണ്ട് കൂടെ നില്‍ക്കുന്ന ആളായത് കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും ടൊവിനോ ഏത് നേരവും സിനിമയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

    നമ്മുടെ കല്യാണം 2 മാസത്തില്‍ നടക്കും; അന്ന് വിവാഹത്തെ കുറിച്ച് പറഞ്ഞ് സൂര്യ ഞെട്ടിച്ചെന്ന് നടി ജ്യോതികനമ്മുടെ കല്യാണം 2 മാസത്തില്‍ നടക്കും; അന്ന് വിവാഹത്തെ കുറിച്ച് പറഞ്ഞ് സൂര്യ ഞെട്ടിച്ചെന്ന് നടി ജ്യോതിക

    എല്ലാവരും സിനിമ നന്നായി വരാനാണ് ആഗ്രഹിച്ചത്

    ടൊവിനോയെ പോലെ തന്നെയാണ് എല്ലാ ആര്‍ട്ടിസ്റ്റുകളും സഹകരിച്ചതെന്ന് ബേസില്‍ പറയുന്നു. എല്ലാവരും സിനിമ നന്നായി വരാനാണ് ആഗ്രഹിച്ചത്. മിന്നല്‍ മുരളിയുടെ ആശയം വന്നത് തിരക്കഥ എഴുതിയ അരുണില്‍ നിന്നാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനൊരു കഥ ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്. അതെല്ലാം പരിഗണിച്ച് കൊണ്ടുള്ള തിരക്കഥ ഒരുക്കാന്‍ തന്നെ ഒരു വര്‍ഷത്തോളം എടുക്കേണ്ടി വന്നു. സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ അമേരിക്കയിലൊക്കെ ചെയ്യാന്‍ എളുപ്പമാണ്. അവിടുത്തെ സിനിമാ സംസ്‌കാരം അത്തരം സിനിമകളുടെ ഭാഗമാണ്. മാത്രമല്ല സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ബഡ്ജറ്റ് അവിടെ ഉണ്ടാവും.

    അച്ഛനും അമ്മയും കുഞ്ഞുവാവയെ എടുക്കുന്നത് അവള്‍ക്ക് പ്രശ്‌നമില്ല; പത്മയെയും കമലയെയും കുറിച്ച് അശ്വതി ശ്രീകാന്ത്അച്ഛനും അമ്മയും കുഞ്ഞുവാവയെ എടുക്കുന്നത് അവള്‍ക്ക് പ്രശ്‌നമില്ല; പത്മയെയും കമലയെയും കുറിച്ച് അശ്വതി ശ്രീകാന്ത്

    മൈഡിയര്‍ കുട്ടിച്ചാത്തൻ പ്രചോദനമായി

    നമുക്ക് ശക്തിമാന്‍ പോലെയുള്ള പുരാണ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടല്ല നില്‍ക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഒരു ഗ്രാമത്തിന്റെ പശ്ചാതലത്തിലുള്ള സൂപ്പര്‍ഹീറോ ആയ മിന്നല്‍ മുരളിയെ ആവിഷ്‌കരിക്കുന്നത്. അത് പ്രയാസമേറിയ കാര്യമായിരുന്നു. ഫാന്റസിയും കോമഡിയുമൊക്കെ ചേര്‍ത്ത് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് ബേസില്‍ പറയുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയും മിന്നല്‍ മുരളിയുടെ പ്രചോദനമാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

    ആ നടൻ ഇന്ന് കത്രീനയുടെ ഭര്‍ത്താവായി; അഞ്ചാറ് വര്‍ഷം മുന്‍പ് വിക്കിയെ സിനിമയില്‍ നിന്ന് പുറത്താക്കിയത് ദീപികയോ?ആ നടൻ ഇന്ന് കത്രീനയുടെ ഭര്‍ത്താവായി; അഞ്ചാറ് വര്‍ഷം മുന്‍പ് വിക്കിയെ സിനിമയില്‍ നിന്ന് പുറത്താക്കിയത് ദീപികയോ?

    Read more about: minnal murali basil joseph
    English summary
    Basil Joseph Opens Up About Tovino Thomas Starrer Minnal Murali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X