ദിലീപുമായുള്ള താരതമ്യത്തില്‍ താല്‍പര്യമില്ലെന്ന് ബേസില്‍; ഒരു പൊടിക്ക് അഹങ്കാരം തുടങ്ങിയോ എന്ന് ആരാധകര്‍
മലയാള സിനിമയിലെ മിന്നും താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായി കയ്യടി നേടിയ ശേഷം സഹനടനായും ബേസില്‍ തിളങ്ങി. ഇപ്പോഴിതാ നായകനായും നിറഞ്ഞാടുകയാണ് ബേസില്‍ ജോസഫ്. പോയ വര്‍ഷം തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച ബേസില്‍ ഈ വര്‍ഷവും ആരംഭിച്ചിരിക്കുന്നത് കിടിലനായിട്ടാണ്. കഴിഞ്ഞ ദിവസം തീയേറ്ററിലെത്തിയ പ്രാവിന്‍കൂട് ഷാപ്പ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
ഇതിനിടെ ഇപ്പോഴിതാ തന്നെ നടന്‍ ദിലീപുമായി താരതമ്യം ചെയ്ത് ജനപ്രീയ നായകന്‍ എന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. പ്രാവിന്‍കൂട് ഷാപ്പ് ടീമിന്റെ പ്രസ്മീറ്റിലായിരുന്നു ബേസില്‍ താരതമ്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്. തന്നെ ദിലീപുമായി താരതമ്യം ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നാണ് ബേസില്‍ പറയുന്നത്.

''അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടാനൊരു കാരണമുണ്ട്. നമ്മളൊക്കെ ചെറുപ്പകാലം മുതല്‍ കണ്ട സിനിമകളിലൂടെ ഉണ്ടാക്കിയെടുത്ത പേരാണ്. എന്നെ ഇഷ്ടപ്പെടുന്നുവെന്നതില്‍ സന്തോഷം. പക്ഷെ എന്റേതായൊരു വ്യക്തിത്വം ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇഷ്ടപ്പെടുന്നുവെന്ന് അറിയുന്നതില്‍ സന്തോഷം. പക്ഷെ അദ്ദേഹത്തിന്റെ ലെഗസി അദ്ദേഹം മാത്രമായി ഉണ്ടാക്കിയെടുത്തതാണ്. അതുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് താല്‍പര്യമില്ല'' എന്നാണ് ബേസില്‍ പറയുന്നത്.
പിന്നാലെ നിരവധി പേരാണ് മകന്റുകളുമായി എത്തിയത്.'നിലവില്‍ ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍് കൊടുക്കാമെങ്കിലും ദിലീപ് എന്ന നടനായിട്ട് ബേസിലിനെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല., ഒരു പൊടിക്ക് അഹങ്കാരം വന്നു തുടങ്ങിയോ എന്നൊരു സംശയം, ഈ 3,4 കൊല്ലം അടുപ്പിച്ചു ഹിറ്റ് ആണെന്ന് വിചാരിച്ചു എല്ലാവര്‍ക്കും ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ കൊടുക്കാന്‍ പറ്റുവോ? എന്ന നടന്‍ ഹിറ്റ് അടുപ്പിച്ചു അടിച്ചത് 4,5 കൊല്ലമൊന്നുമല്ല. 1998 മുതല്‍ 2017 വരെ അയാളുടെ സുവര്‍ണ്ണകാലമായിരുന്നു' എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങള്‍.

അതേസമയം താരതമ്യം ചെയ്യുന്നതിനെ ചിലര്‍ മറ്റൊരു രീതിയിലും വിലയിരുത്തുന്നുണ്ട്. 'വളരെ കൃത്യമായ ഒരു സ്റ്റേറ്റ്‌മെന്റാണ് ബേസില്‍ പറഞ്ഞിരിക്കുന്നത് സത്യത്തില്‍ ദിലീപ് വിരോധം കൊണ്ട ചില ഫാന്‍ ഫൈറ്റ് ആളുകള്‍ അയാളെ ട്രോളാന്‍ വേണ്ടി ബേസില് ചാര്‍ത്തിയ ഒരു ടൈറ്റില്‍. അത് മൂലം അയാള്‍ക്ക് കേള്‍ക്കേണ്ട പഴി എല്ലാം ആണ് ബേസില്‍ ഇന്ന് ഇല്ലാതെ ആക്കിയത്' എന്നാണ് നയന ജോസന്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
'ദിലീപ് ഇനി എന്ത് കാണിച്ചാലും ജനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രയാസം. ഇമേജ് പോയി., ഇതിപ്പോ ബേസിലിനെ മുമ്പില്‍ നിര്‍ത്തി വാനോളം വെള്ള പൂശുകയാണല്ലോ, അവസാനം ദിലീപേട്ടന്‍ പാവാടാ എന്ന് വെക്കാന്‍ മറന്നു പോയതാണോ, എനിക്ക് പണ്ട് ഇഷ്ടമായിരുന്നു.പക്ഷെ ഇന്ന് അയാളുടെ പടം കാണാന്‍ താല്‍പര്യമില്ല' എന്നും ചിലര്‍ തുറന്നടിക്കുന്നുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications