ലോകയിലെ വേഷം വിട്ടു കളഞ്ഞതിൽ ദുഃഖമുണ്ടെന്ന് ബേസിൽ ജോസഫ്; ചെയ്യാനിരുന്നത് ഈ റോൾ?

കല്യാണി പ്രിയദർശനും നസ്ലെനും പ്രധാന വേഷങ്ങളിൽ എത്തിയ ലോക ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, ദുൽഖർ സൽമാൻ നിർമിച്ച സിനിമ, ഇന്ന് 150 കോടി ക്ലബ്ബിൽ കയറാൻ തയ്യാറെടുക്കുകയാണ്. ലോക ഹിറ്റ് ആയതിൽ പിന്നെ, സിനിമയുടെ പിന്നാമ്പുറ കഥകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കല്യാണി അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രമാവാൻ പാർവതി തിരുവോത്തിനെയാണ് ടീം ആദ്യം സമീപിച്ചതെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അതിന് ശേഷം, പാർവതിയെ നായികയായി പരിഗണിച്ചപ്പോൾ, സണ്ണി എന്ന നായകനാവാൻ നസ്ലെനെയല്ല, മറ്റൊരു താരത്തെയാണ് സമീപിച്ചത് എന്നും ടീം വെളിപ്പെടിത്തിയിരുന്നു. ആ സമയത്ത്, വേണു എന്ന, പിന്നീട് ചന്തു സലിംകുമാർ അവതരിപ്പിച്ച കഥാപാത്രമായാണ് നസ്ലെൻ അഭിനയിക്കാനിരുന്നത്. അടുത്തിടെ, ലോകയിൽ ഒരു പ്രധാന വേഷത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി ബേസിൽ ജോസഫ് വെളിപ്പെടുത്തിയതോടെ, സോഷ്യൽ മീഡിയയിൽ അത് ചർച്ചയാവുകയാണ്.

Lokah poster and Basil Joseph
Photo Credit: Wayfarer Films, Basil Joseph / Instagram

കേരളം ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചിൻ ബ്ലൂ ടൈഗേഴ്സിന്റെ കൂടെയുള്ള അഭിമുഖത്തിൽ, ലോകയിൽ തനിക്ക് കിട്ടിയത് ഒരു വലിയ വേഷം ആയിരുന്നു എന്നാണ് മിന്നൽ മുരളി സംവിധായകൻ വെളിപ്പെടുത്തിയത്. അന്ന് മറ്റ് പല ഏറ്റെടുത്ത സിനിമകളുടെയും തിരക്കിൽ പെട്ടു പോയത് കൊണ്ട് ലോക ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ അത് ആലോചിക്കുമ്പോൾ ദുഃഖം ഉണ്ടെന്നും ബേസിൽ പറഞ്ഞു. തനിക്ക് വന്നത് ഏത് റോൾ ആണെന്ന് ബേസിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സണ്ണി ആയി അഭിനയിക്കാൻ ആദ്യം പരിഗണിച്ചത് സൂക്ഷ്മദർശിനി താരത്തെ തന്നെയാവും എന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

Basil Joseph and Lokah poster
Photo Credit: Basil Joseph, Wayfarer Films / Instagram

പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച്, പാർവതി തിരുവോത്തിനെ നായികയായ ചന്ദ്രയായി അഭിനയിക്കാൻ സമീപിച്ചപ്പോൾ, നടിയ്‌ക്കൊപ്പം കുറച്ചു കൂടി മുതിർന്ന ഒരു നടനെ കാസ്റ്റ് ചെയ്താൽ നന്നാവും എന്ന ചിന്തയിലായിരുന്നു നിർമ്മാതാക്കൾ. ബേസിൽ ജോസഫിനെ സമീപിച്ചത് അങ്ങനെയാണെന്നാണ് സൂചന. പക്ഷെ കഥ ഇഷ്ടപ്പെടാത്ത പാർവതി ഓഫർ സ്വീകരിച്ചില്ല. ബേസിലിന് ആവട്ടെ, തന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം അഭിനയിക്കാനായില്ല. അങ്ങനെ, വേണു ആയി കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന നസ്ലെൻ സണ്ണിയായി എത്തി. പകരം ചന്തു വേണുവായും, അരുൺ കുര്യൻ നൈജിലിന്റെ റോളിലും എത്തി.

എന്നാൽ, ബേസിലിന്റെ വെളിപ്പെടുത്തലിന് ശേഷം, സണ്ണി എന്ന കഥാപാത്രമാവാൻ നസ്ലെൻ തന്നെയാണ് കറക്റ്റ് എന്ന അഭിപ്രായമാണ് ഒട്ടു മിക്ക പ്രേക്ഷകർക്കും ഉള്ളത്. അത് സോഷ്യൽ മീഡിയയിൽ അവർ തുറന്നു പറയുകയും ചെയ്യുന്നുണ്ട്. കല്യാണി പ്രിയദർശന്റെ ഒപ്പം അഭിനയിക്കുമ്പോൾ നസ്ലെനും നടിയും തമ്മിലാണ് കൂടുതൽ കെമിസ്ട്രിയെന്നും, നടന്റെ രസകരമായ റിയാക്ഷൻ ഷോട്ടുകളും, കോമഡിയും, നിഷ്കളങ്ക ഇമേജും സണ്ണിയെ മറക്കാനാവാത്ത കഥാപാത്രമാക്കി എന്നും അവർ പറയുന്നു. ബേസിൽ ജോസഫ് സണ്ണിയായെങ്കിൽ കഥാപാത്രത്തിന് അറിയാതെയെങ്കിലും കുറച്ചു പക്വത കൂടുതൽ വന്നേനെ എന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X